• HOME
  • »
  • NEWS
  • »
  • buzz
  • »
  • REGISTRATION OPEN FOR INDYWOOD TALENT HUNT

സർഗ പ്രതിഭകളെ കണ്ടെത്താൻ രാജ്യാന്തര മത്സരം; ഇൻഡിവുഡ് ടാലന്റ് ഹണ്ട് റെജിസ്ട്രേഷൻ ആരംഭിച്ചു

ആധുനിക വെർച്ച്വൽ സാങ്കേതികവിദ്യയിലൂടെയാണ് ഈ വർഷത്തെ മത്സരങ്ങൾ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു

ഇൻഡിവുഡ് ടാലൻ്റ് ഹണ്ട് 2021

ഇൻഡിവുഡ് ടാലൻ്റ് ഹണ്ട് 2021

  • Share this:
    മികച്ച സർഗ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള രാജ്യാന്തര മത്സരമായ ഇൻഡിവുഡ് ടാലന്റ് ഹണ്ട് മത്സരങ്ങളുടെ ഈ വർഷത്തെ രജിസ്ട്രേഷനുകൾ ആരംഭിച്ചു. സെപ്റ്റംബർ 10 വരെയാണ് രജിസ്‌ട്രേഷൻ. കോവിഡിന്റെ പശ്ചാത്തലത്തിൽ ആധുനിക വെർച്ച്വൽ സാങ്കേതികവിദ്യയിലൂടെയാണ് ഈ വർഷത്തെ മത്സരങ്ങൾ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

    കഴിവുകൾ മികച്ച രീതിയിൽ പ്രകടിപ്പിക്കുന്ന മത്സരാർത്ഥികൾക്ക് സിനിമാ ലോകത്തേക്കുള്ള പ്രവേശന കവാടം എന്ന സമാനതകളില്ലാത്ത ലക്ഷ്യവും ഈ പദ്ധതിക്കുണ്ട്. ഇത്തരത്തിൽ കഴിവ് പ്രകടിപ്പിച്ച അഞ്ഞൂറോളം പേരാണ് ഇന്ന് സിനിമാ മേഖലയിൽ അഭിമാനകരമായി പ്രവർത്തിക്കുന്നത്. ഈ ടാലൻ്റ് ഹണ്ടിൽ പങ്കാളികളായത് അഞ്ചുവർഷത്തിനിടയിൽ അൻപതിനായിരത്തോളം മത്സരാർത്ഥികളാണ്.

    2021 ലെ ഗ്രാൻഡ്ഫിനാലെ നടക്കുന്നത് ഡിസംബർ 10നും 11നും ആയിരിക്കും. ഇതിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷനുകളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. യു.എ.ഇ., ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. പ്രായപരിധി കണക്കാക്കി മത്സരം നാല് വിഭാഗങ്ങളിലാണ്. 2016 ൽ ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിലാണ് ആദ്യം ഇൻഡിവുഡ് ടാലൻ്റ് ഹണ്ട് തുടങ്ങിയത്. കഴിഞ്ഞ വർഷം, കോവിഡ് പശ്ചാത്തലത്തിൽ മത്സരങ്ങൾ ഓൺലൈൻ വഴിയായിരുന്നു.



    ഇന്ത്യൻ ചലച്ചിത്രങ്ങളെ ആഗോളതലത്തിൽ ബ്രാൻഡുചെയ്യാനും, ഭാരതത്തെ ലോകത്തെ ഏറ്റവും വലിയ നിക്ഷേപക സൗഹൃദ വിപണിയുടെ വേദിയായി മാറ്റാനും ലക്ഷ്യമിടുന്ന പത്ത് ബില്യൺ യുഎസ് ഡോളർ പദ്ധതിയായ 'പ്രോജക്ട് ഇൻഡിവുഡിന്റെ' ഭാഗമായാണ് ഇൻഡിവുഡ് ടാലന്റ് ഹണ്ട് സംഘടിപ്പിക്കുന്നത്.

    മത്സര ഇനങ്ങൾ ഇനിപ്പറയുന്നവയാണ്: സംഗീതം, സംഗീതഉപകരണങ്ങൾ, നൃത്തം ,ചലച്ചിത്ര നിർമ്മാണം, മോണോ ഡ്രാമ- അഭിനയ മത്സരം, ഷോർട്ട് ഫിലിം മത്സരം, ചിത്രരചന, ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, സോഷ്യൽ മീഡിയ, കൂടാതെ ജനറൽ വിഭാഗത്തിൽ സ്റ്റാൻഡ് അപ്പ് കോമഡി, മറൈൻ ക്വിസ് , മാജിക് മത്സരം എന്നിവയും നടക്കും.

    വിധി നിർണയം രണ്ട് ഘട്ടങ്ങളിലായി നടത്തും. ആദ്യഘട്ടം ഓൺലൈൻ വോട്ടിംഗ് അടിസ്ഥാനത്തിൽ. അതിൽ 50% ഓൺലൈൻ വഴിയും, 50% വിധികർത്താക്കളും നിർണ്ണയിക്കും. എന്നാൽ രണ്ടാം ഘട്ടത്തിൽ നൂറുശതമാനവും വിധികർത്താക്കൾ ആയിരിക്കും വിജയിയെ പ്രഖ്യാപിക്കുന്നത്.

    കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധി കണക്കിലെടുത്താണ് ഇൻഡിവുഡ് ടാലൻ്റ് ഹണ്ട് 2021 വെർച്വലായി നടത്തേണ്ടി വരുന്നതെന്ന് ഇൻഡിവുഡ് ടാലൻ്റ് ഹണ്ട് സ്ഥാപകനും, സംവിധായകനുമായ ഡോ. സോഹൻ റോയ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.indywoodtalenthunt.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ +91-9288002890 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.
    Published by:user_57
    First published:
    )}