• HOME
  • »
  • NEWS
  • »
  • buzz
  • »
  • Rehana Fathima | 'എന്റെ പേര് പറഞ്ഞാൽ വീട് കിട്ടാത്ത അവസ്ഥ, വ്യക്തിത്വം പണയം വയ്ക്കാൻ വയ്യ'; വാടകവീട് അന്വേഷിച്ച് രഹന ഫാത്തിമ

Rehana Fathima | 'എന്റെ പേര് പറഞ്ഞാൽ വീട് കിട്ടാത്ത അവസ്ഥ, വ്യക്തിത്വം പണയം വയ്ക്കാൻ വയ്യ'; വാടകവീട് അന്വേഷിച്ച് രഹന ഫാത്തിമ

Rehana Fathima | വീട് അന്വേഷിച്ചുള്ള രഹനയുടെ പോസ്റ്റിനു താഴെ സഭ്യമല്ലാത്ത കമന്റുകളാണ് കൂടുതലും.

News18 Malayalam

News18 Malayalam

  • News18
  • Last Updated :
  • Share this:
    വാടകയ്ക്ക് വീട് ആവശ്യമുണ്ടെന്ന കുറിപ്പുമായി രഹന ഫാത്തിമ രംഗത്ത്. അർദ്ധനഗ്നമായ ശരീരത്തിൽ മക്കളെ ചിത്രരചന നടത്താൻ അനുവദിക്കുകയും അതിന്റ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് കേസിൽപ്പെട്ട രഹന ഫാത്തിമ പങ്കാളിക്കും മാതാപിതാക്കൾക്കും കുട്ടികൾക്കും ഒപ്പം താമസിക്കാൻ മൂന്ന് ബെഡ് റൂമെങ്കിലുമുള്ള വീട് വാടകയ്ക്ക് വേണമെന്നാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

    കഴിഞ്ഞ 12 വർഷമായി താമസിച്ചു വരികയായിരുന്ന ബി എസ് എൻ എൽ ക്വോട്ടേഴ്സ് ഒഴിയാൻ നിർദ്ദേശം ലഭിച്ചിരിക്കുകയാണെന്നും ഈ സാഹചര്യത്തിലാണ് പുതിയ വീട് അന്വേഷിക്കുന്നതെന്നും രഹന ഫാത്തിമ വ്യക്തമാക്കുന്നു.



    തന്റെ പേര് പറഞ്ഞാൽ വീട് കിട്ടാനില്ലാത്ത അവസ്ഥയാണെന്നും പക്ഷേ, തന്റെ വ്യക്തിത്വം പണയം വയ്ക്കാൻ തയ്യാറല്ലെന്നും കുറിപ്പിൽ രഹന ഫാത്തമ വ്യക്തമാക്കുന്നു.

    രഹന ഫാത്തിമയുടെ ഫേസ്ബുക്ക് പോസ്റ്റ്,



    എറണാകുളം സിറ്റി പരിസരപ്രദേശത്തു എനിക്കും പങ്കാളി, അമ്മമാർ, അച്ഛൻ, കുട്ടികൾ അടക്കം താമസിക്കാൻ 3 ബെഡ്‌റൂം എങ്കിലും ഉള്ള ഒരു വീട് വാടകക്ക് ആവശ്യമുണ്ട്. അമ്മ ഡയാലിസിസ് പേഷ്യന്റ് ആയതിനാലും സ്റ്റെപ്പ് കയറാൻ ബുദ്ധിമുട്ട് ഉള്ളതിനാലും ഗ്രൗണ്ട് ഫ്ലോർ ആണ് അഭികാമ്യം. (Rent മാക്സിമം 15k)

    12വർഷമായി താമസിച്ചു വന്നിരുന്ന bsnl കോർട്ടേഴ്‌സ് ഒഴിയാൻ നോട്ടീസ് കിട്ടിയിരിക്കുകയാണ്. ഈ ആഴ്ചയാണ് അവസാന ഡേറ്റ്. എനിക്ക് എതിരെ എടുക്കപ്പെട്ട കേസുകളും അതിന് മാധ്യമങ്ങളും സർക്കാരും പൊതു ജനത്തിന് കൊടുത്ത ഇമേജ്ഉം കാരണം എന്റെ പേര് പറഞ്ഞാൽ വീട് കിട്ടാത്ത അവസ്ഥയാണ്. വാടക കൃത്യമായി തരുമെന്നും വീട് വൃത്തി ആയി നോക്കുമെന്നും മാത്രമേ എനിക്ക് ഉറപ്പ് നൽകാനാകൂ. അല്ലാതെ എന്റെ വ്യക്തിത്വം പണയംവെക്കാൻ കഴിയില്ല. എനിക്കും ഫാമിലിക്കും താമസത്തിന് അനുയോജ്യമായ വീട് നിങ്ങളുടെ കെയ്റോഫിൽ ഉണ്ടെങ്കിൽ അറിയിക്കുക.

    You may also like:ലൈഫ് മിഷൻ തട്ടിപ്പ് കേസ്: മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്യണമെന്ന് കെ.സുരേന്ദ്രൻ [NEWS]സമൂഹമാധ്യമങ്ങളില്‍ അജണ്ട നിശ്ചയിക്കാന്‍ അണികള്‍ക്ക് നിര്‍ദേശവുമായി മുസ്‌ലിം ലീഗും [NEWS] 'സ്വന്തം ജീവൻ രക്ഷിക്കാൻ നോക്കു; പ്രധാനമന്ത്രി മയിലുകളുമായി തിരക്കിലാണ്'; ജനങ്ങളോട് രാഹുൽ ഗാന്ധി [NEWS]

    അതേസമയം, വീട് അന്വേഷിച്ചുള്ള രഹനയുടെ പോസ്റ്റിനു താഴെ സഭ്യമല്ലാത്ത കമന്റുകളാണ് കൂടുതലും.
    Published by:Joys Joy
    First published: