നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഉപയോഗം കൂടി; ഓക്സ്ഫോർഡ് നിഘണ്ടുവിൽ ഇടം നേടി 'റെംഡെസിവിർ'

  കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഉപയോഗം കൂടി; ഓക്സ്ഫോർഡ് നിഘണ്ടുവിൽ ഇടം നേടി 'റെംഡെസിവിർ'

  2021 ജൂൺ മുതൽ ആന്റി വൈറൽ ഇഞ്ചക്ഷൻ ആയ റെംഡെസിവിർ നിഘണ്ടുവിന്റെ ഭാഗമായി മാറിയിരിക്കുകയാണ്

  Representational image of Remdesivir

  Representational image of Remdesivir

  • Share this:
   കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം ഒരുപാട് പുതിയ വാക്കുകൾ ഓക്സ്ഫോർഡ് ഇംഗ്ലീഷ് നിഘണ്ടുവിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. നിഘണ്ടുവിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിൽ 'റെംഡെസിവിർ' പുതിയ വാക്കായി അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏപ്രിലിൽ ഇന്ത്യയെ സാരമായി ബാധിച്ച കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ തുടർന്ന് കോവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന ഈ മരുന്നിന്റെ പേര് കൂടുതൽ ജനകീയമായി ഉപയോഗിക്കപ്പെട്ടു തുടങ്ങി. 2021 ജൂൺ മുതൽ ആന്റി വൈറൽ ഇഞ്ചക്ഷൻ ആയ റെംഡെസിവിർ നിഘണ്ടുവിന്റെ ഭാഗമായി മാറിയിരിക്കുകയാണ്.

   "പുതുക്കപ്പെട്ട 1,000 വാക്കുകളും പുതുതായി 700-ൽപ്പരം വാക്കുകളും ഓക്സ്ഫോർഡ് നിഘണ്ടുവിന്റെ ഭാഗമായി കൂട്ടിച്ചേർത്തിരിക്കുകയാണ്. അവയിൽ ഡെഡ്നെയിം, സ്റ്റേക്കേഷൻ, സോഷ്യൽ ഡിസ്റ്റൻസ് തുടങ്ങിയ വാക്കുകൾ ഉൾപ്പെടുന്നു", ഓക്സ്ഫോർഡ് ഇംഗ്ലീഷ് നിഘണ്ടുവിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പറയുന്നു.

   Also Read-കൊവാക്സിനിൽ കന്നുകുട്ടിയുടെ രക്തം ഉപയോഗിച്ചിട്ടുണ്ടോ? വിശദീകരണവുമായി കേന്ദ്രവും ഭാരത് ബയോടെക്കും

   2020-ലെ 'ഈ വർഷത്തെ വാക്ക്' കണ്ടെത്താൻ നടത്തിയ ക്യാമ്പയിൻ വളരെ വ്യത്യസ്തമായിരുന്നു എന്ന് ഓക്സ്ഫോർഡ് നിഘണ്ടു മുമ്പും സൂചിപ്പിച്ചിട്ടുണ്ട്. "നമ്മളെ പോലെ തന്നെ ഇംഗ്ലീഷ് ഭാഷയ്ക്കും കൂടുതൽ വാക്കുകൾ ഈ വർഷം സ്വാംശീകരിക്കേണ്ടതായി വന്നിട്ടുണ്ട്. പുതുതായി പ്രയോഗത്തിൽ വന്നതും ജനകീയമായി മാറിയതുമായ വാക്കുകൾ ഞങ്ങളുടെ സംഘത്തിലെ വിദഗ്ദ്ധർ പരിശോധിച്ചു വരികയായിരുന്നു. ഈ വർഷത്തെ വാക്ക് കണ്ടെത്താനുള്ള പ്രക്രിയ ആരംഭിച്ചതോടെ 2020-ൽ ഏതെങ്കിലും ഒരു പ്രത്യേക വാക്ക് മാത്രമായി കണ്ടെത്തുക അസാധ്യമാണെന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടു. അതുകൊണ്ട് 'അഭൂതപൂർവമായ ഈ വർഷത്തെ വാക്കുകൾ' എന്ന റിപ്പോർട്ട് പ്രസിദ്ധീകരിക്കാനും അതിലൂടെ കഴിഞ്ഞ വർഷം ഭാഷയിലുണ്ടായ മാറ്റത്തിന്റെയും വികാസത്തിന്റെയും വ്യാപ്തിയെക്കുറിച്ച് ഊന്നിപ്പറയാനും ഞങ്ങൾ തീരുമാനിച്ചു", ഓക്സ്ഫോർഡ് നിഘണ്ടു ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിക്കുന്നു.
   കഴിഞ്ഞ ഏതാനും മാസങ്ങളിലായി 'സെൽഫ് ഐസൊലേറ്റ്', 'സെൽഫ് ക്വാറന്റൈൻ, 'ഇൻഫോഡെമിക്', 'ഫിസിക്കൽ ഡിസ്റ്റൻസിങ്' മുതലായ വാക്കുകളും നിഘണ്ടുവിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മഹാമാരിയുടെ കാലത്തും ലോക്ക്ഡൗൺ ഏർപ്പെടുത്തപ്പെട്ട സമയത്തും ഏറ്റവുമധികം ഉപയോഗിക്കപ്പെട്ട വാക്കുകൾ എന്ന നിലയിലാണ് ഇവ നിഘണ്ടുവിന്റെ ഭാഗമായി മാറിയത്.

   Also Read-മാസ്കുമില്ല സാമൂഹിക അകലവുമില്ല; വുഹാൻ സർവകലാശാലാ ബിരുദദാന ചടങ്ങിൽ 11,000 വിദ്യാർത്ഥികൾ

   2020-ൽ കോളിൻസ് നിഘണ്ടു 'ലോക്ക്ഡൗൺ' എന്ന വാക്കിനെയാണ് ആ വർഷത്തെ വാക്കായി തിരഞ്ഞെടുത്തത്. കോവിഡ് വ്യാപനത്തെ തുടർന്ന് ഈ വാക്ക് അസാധാരണമാം വിധം ജനകീയമായി മാറിയതാണ് അതിന് കാരണമായത്. കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാൻ ലോകത്തെ വിവിധ ഗവണ്മെന്റുകൾ ആശ്രയിച്ച ഒരു മാർഗം എന്ന നിലയിൽ ലോക്ക്ഡൗൺ എന്ന വാക്ക് പ്രാദേശിക അതിർവരമ്പുകളെ ഭേദിച്ചുകൊണ്ട് ലോകജനതയുടെ പൊതുവായ അനുഭവത്തെ കുറിക്കുന്ന ഒന്നായി മാറുകയായിരുന്നു എന്ന് വിദഗ്ദ്ധരായ ലെക്സിക്കോഗ്രാഫർമാർ അഭിപ്രായപ്പെടുന്നു. നമ്മുടെ ദൈനംദിന ജീവിതത്തിലെ ഭാഷാപ്രയോഗത്തെ കോവിഡ് മഹാമാരി വലിയ രീതിയിൽ സ്വാധീനിച്ചതിനാൽ കോളിൻസ് നിഘണ്ടു തിരഞ്ഞെടുത്ത 2020-ലെ പത്ത് വാക്കുകളിൽ ആറെണ്ണവും ഈ ആഗോള ആരോഗ്യ പ്രതിസന്ധിയുമായി ബന്ധപ്പെട്ടതാണ്. കൊറോണ വൈറസ്, സോഷ്യൽ ഡിസ്റ്റൻസിങ്, സെൽഫ് ഐസൊലേറ്റ്, ഫർലൗ, ലോക്ക്ഡൗൺ, കീ വർക്കർ എന്നിവയാണ് ആ വാക്കുകൾ.
   Published by:Jayesh Krishnan
   First published:
   )}