HOME » NEWS » Buzz » REMEMBERING SOME OF INDIAS GREATEST OLYMPIANS ON INTERNATIONAL OLYMPIC DAY GH

International Olympic Day 2021: ഒളിമ്പിക്സ് വേദികളിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ താരങ്ങൾ

ഇന്ന് (ജൂൺ 23) അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനത്തിൽ, രാജ്യത്തിനായി മെഡലുകൾ നേടിത്തന്ന മികച്ച ഒളിമ്പ്യന്മാരിൽ ചിലരെ അനുസ്മരിക്കാം

News18 Malayalam | news18-malayalam
Updated: June 23, 2021, 5:24 PM IST
International Olympic Day 2021: ഒളിമ്പിക്സ് വേദികളിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ താരങ്ങൾ
Dhyanchand
  • Share this:

കായിക രംഗത്തെ ഇന്ത്യയുടെ കഴിവുകൾ ഒളിമ്പിക്സ് മെഡലുകളുടെ എണ്ണത്തിൽ പ്രതിഫലിക്കുന്നില്ല എന്ന വസ്തുത നിഷേധിക്കാനാവില്ല. ഈ വലിയ വേദിയിൽ രാജ്യം ഇതുവരെ 26 മെഡലുകൾ മാത്രമാണ് നേടിയിരിക്കുന്നത്, 9 സ്വർണം, 6 വെള്ളി, 11 വെങ്കലം. എന്നിരുന്നാലും, സമീപകാലത്ത് അത്‌ലറ്റുകളുടെ പ്രകടനം വരാനിരിക്കുന്ന ടോക്കിയോ ഒളിമ്പിക്സിൽ കൂടുതൽ മെച്ചപ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.


ഇന്ന് (ജൂൺ 23) അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനത്തിൽ, രാജ്യത്തിനായി മെഡലുകൾ നേടിത്തന്ന മികച്ച ഒളിമ്പ്യന്മാരിൽ ചിലരെ അനുസ്മരിക്കാം. ഇന്ത്യയെ പ്രതിനിധീകരിച്ച് അല്ലെങ്കിൽ‌ രാജ്യത്തിനായി മെഡലുകൾ‌ നേടിയ ഓരോ അത്‌ലറ്റും അവരുടേതായ രീതിയിൽ‌ മികച്ചവരാണെന്ന് നമുക്ക് അഭിമാനിക്കാം.



ധ്യാൻ ചാന്ദ് (ഹോക്കി)


വ്യക്തിഗത കായികരംഗത്ത് മെഡലുകൾ നേടുന്നതിനു വളരെ മുമ്പുതന്നെ, ലോക വേദിയിൽ മികവ് പുലർത്താൻ നമ്മുടെ രാജ്യത്തിന് അവസരം നൽകിയ ചുരുക്കം ചില കായിക ഇനങ്ങളിലൊന്നാണ് ഹോക്കി. ചില മികച്ച ഇന്ത്യൻ ഒളിമ്പ്യൻ‌മാരുടെ പട്ടികയെക്കുറിച്ച് പറയുമ്പോൾ‌, ധ്യാൻ‌ ചന്ദിന്റെ പേര് ഒന്നാമതായി വരുന്നു. 1928, 1932, 1936 വർഷങ്ങളിൽ ഒളിമ്പിക്സിൽ സ്വർണം നേടിയ ടീമിന്റെ ഭാഗമായിരുന്നു ധ്യാൻ ചന്ദ്. ഇത്‌ ഇന്ത്യൻ ഹോക്കിയുടെ സുവർണ്ണ കാലഘട്ടവും കൂടിയായിരുന്നു.



ബൽബീർ സിംഗ് (ഹോക്കി)


1952 ലെ ഹെൽസിങ്കി ഒളിമ്പിക്സിൽ അഞ്ചാം സ്വർണ്ണ മെഡലിനായുള്ള ഇന്ത്യയുടെ ഹോക്കി മത്സരത്തിൽ, ടീം നേടിയ ആകെ 13 ഗോളുകളിൽ 9 എണ്ണവും നേടിയത് ബൽബീർ സിംഗ് ആയിരുന്നു. 1952 ൽ മെൽബൺ ഒളിമ്പിക്സിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ കന്നി ഗോളുമായി സിംഗ് ഫൈനലിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.



കർണ്ണം മല്ലേശ്വരി ( വെയ്റ്റ്ലിഫ്റ്റിംഗ്)


ഒളിമ്പിക്സിൽ വനിതകൾക്കുള്ള വെയ്റ്റ്ലിഫ്റ്റിംഗ് മത്സരത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് കർണ്ണംമല്ലേശ്വരി. വനിതകളുടെ 69 കിലോ ഭാരോദ്വഹന വിഭാഗത്തിൽ മല്ലേശ്വരി വെങ്കല മെഡൽ നേടി, ആ വർഷം ഇന്ത്യ നേടിയ ഏക മെഡലാണിത് എന്നതും ശ്രദ്ധേയമാണ്.



അഭിനവ് ബിന്ദ്ര (ഷൂട്ടിംഗ്)


ഇന്ത്യൻ കായികരംഗത്ത് വളരെ പ്രചാരം ഇല്ലാതിരുന്ന ഒരു കായിക ഇനം ആയിരുന്നു ഷൂട്ടിംഗ്. 2008 ൽ ബീജിംഗ് ഒളിമ്പിക്സിൽ അഭിനവ് ബിന്ദ്രയുടെ സ്വർണ്ണ മെഡൽ രാജ്യത്തിന് ഷൂട്ടിംഗിൽ പുതിയ പ്രതീക്ഷ നൽകി. വ്യക്തിഗത മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയ ആദ്യ ഇന്ത്യക്കാരൻ ആയിരുന്നു ബിന്ദ്ര. ഇതുവഴി അദ്ദേഹത്തിന് ഇന്ത്യയുടെ ഒളിമ്പിക്സ് ചരിത്രത്തിൽ ഒരു പ്രത്യേക സ്ഥാനം ലഭിച്ചു. ലോക ചാമ്പ്യൻഷിപ്പുകളിലും ലോകമെമ്പാടുമുള്ള മറ്റ് പ്രധാന ടൂർണമെന്റുകളിലും ബിന്ദ്രയുടെ പ്രകടനം തുടരുന്നു.



സുശീൽ കുമാർ (ഗുസ്തി)


ലോക വേദിയിൽ ഇന്ത്യൻ ഗുസ്തിക്കാരെ ചുറ്റിപ്പറ്റിയുള്ള പ്രതീക്ഷകൾ എല്ലായ്പ്പോഴും ഉയർന്നതാണ്. കരിയറിൽ ഇതുവരെ രണ്ട് ഒളിമ്പിക് മെഡലുകൾ നേടിയ ഏക ഇന്ത്യക്കാരനാണ് സുശീൽ കുമാർ. 2008 ൽ ബീജിംഗ് ഒളിമ്പിക്സിൽ ഗുസ്തിയിൽ വെങ്കല മെഡലും 2012 ൽ ലണ്ടനിൽ നടന്ന ഒളിമ്പിക്സിൽ വെള്ളി മെഡലും അദ്ദേഹം കരസ്ഥമാക്കി. അദ്ദേഹത്തിന്റെ ഈ വിജയം പുതിയ തലമുറയിലെ മുഴുവൻ ഗുസ്തിക്കാർക്കും പ്രചോദനമാണ്. ഗുസ്തി വേദികൾക്ക് പുറത്തുള്ള സുശീലിന്റെ ജീവിതം സമീപകാലത്ത് വിവാദങ്ങളിൽപ്പെട്ടിരുന്നുവെങ്കിലും, ഒളിമ്പ്യൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രകടനം മികച്ച ഒന്നായിരുന്നുവെന്നതിൽ സംശയമില്ല.


Summary


Remembering some of India's greatest Olympians on International Olympics day

Published by: Naveen
First published: June 23, 2021, 5:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories