• HOME
  • »
  • NEWS
  • »
  • buzz
  • »
  • REMOVING OIL FROM CURRY BY USING ICE VIDEO GOES VIRAL IN TWITTER SAR

കറികളില്‍ എണ്ണ കൂടുതലാണോ? ഐസുകട്ട ഉപയോഗിച്ച് മാറ്റാം; ട്വിറ്ററിൽ ചൂടൻ ചർച്ച

ഉരുണ്ട രൂപത്തിലുള്ള ഐസുകട്ട കറിയില്‍ മുക്കുന്ന ഉടന്‍ തന്നെ, കറിയിലുള്ള അധിക എണ്ണ അതില്‍ പറ്റിപ്പിടിക്കുന്നത് വീഡിയോയില്‍ കാണാം.

Image Credits: Twitter@24hrknowledge

Image Credits: Twitter@24hrknowledge

  • Share this:
    ഇന്ത്യയില്‍ അങ്ങോളമിങ്ങോളം പല ചേരുവകള്‍ ചേര്‍ത്ത് പല വിധത്തിലാണ് കറികള്‍ പാകം ചെയ്യാറ്. ഏതുതരത്തില്‍ പാകം ചെയ്താലും എല്ലായിടത്തും കറിയില്‍ പൊതുവായി ഉപയോഗിക്കുന്ന ചേരുവയാണ് എണ്ണ. അത് ബട്ടര്‍ ചിക്കനാണങ്കിലും, രുചികരമായ ചെമ്മീന്‍ കറിയാണങ്കിലും, വായില്‍ കപ്പലോടിക്കുന്ന കഡായ് പനീറാണങ്കിലും, എല്ലാം കറികളും രുചികരമാക്കുന്നതിനായി അവയില്‍ ധാരാളം എണ്ണ ഉപയോഗിക്കാറുണ്ട്. എന്നാല്‍ രുചിയും ആരോഗ്യവും ഒരുമിച്ച് പോകില്ല എന്നതാണ് വസ്തുത. ഭക്ഷണത്തില്‍ എണ്ണയുടെ അളവ് കൂടുന്നത് തീര്‍ത്തും അനാരോഗ്യകരമായ ഒരു പ്രവണതയാണ്.

    കുറച്ചു ദിവസങ്ങളായി, ഭക്ഷണത്തിലെ എണ്ണയുടെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുമെന്ന അവകാശവാദത്തോടെ ഒരു പൊടിക്കൈ ഇന്റര്‍നെറ്റില്‍ വൈറലായിട്ടുണ്ട്. നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലങ്കിലും ഈ പൊടിക്കൈ ഉപയോഗിച്ച് ഭക്ഷണത്തിലെ അധിക എണ്ണ നീക്കം ചെയ്യാന്‍ സാധിക്കുന്നതാണ്. ഒരു ട്വിറ്റര്‍ പേജിലാണ് 18 സെക്കന്റ് ദൈര്‍ഖ്യമുള്ളയീ നുറുങ്ങു വിദ്യ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു ഐസുകട്ട ഉപയോഗിച്ച് ഒരു കടല്‍മത്സ്യ ഭക്ഷണത്തില്‍ നിന്നും അധികം വരുന്ന എണ്ണ നീക്കം ചെയ്യുന്നതാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഉരുണ്ട രൂപത്തിലുള്ള ഐസുകട്ട കറിയില്‍ മുക്കുന്ന ഉടന്‍ തന്നെ, കറിയിലുള്ള അധിക എണ്ണ അതില്‍ പറ്റിപ്പിടിക്കുന്നത് വീഡിയോയില്‍ കാണാം. കറിയില്‍ നിന്ന് ഐസുകട്ട മാറ്റുമ്പോള്‍ പറ്റിപ്പിടിച്ച എണ്ണയും അതിനൊപ്പം കറിയില്‍ നിന്നും നീക്കം ചെയ്യപ്പെടുന്നു.


    ശരിയാണ്. വീഡിയോയില്‍ കാണിച്ചിരിക്കുന്നത് പോലെ സംഭവിക്കും. കറിയില്‍ ഐസുകട്ടയിടുമ്പോള്‍ ഭക്ഷണത്തിലുള്ള കൊഴുപ്പ് തണുക്കുകയും ഐസില്‍ പറ്റിപ്പിടിക്കുകയും ചെയ്യുന്നു. അതിനാല്‍, നിങ്ങള്‍ ഉണ്ടാക്കുന്ന കറിയുടെ മുകള്‍ ഭാഗത്ത് അധികമായി എണ്ണ തളംകെട്ടിക്കിടക്കുന്നു എന്ന് തോന്നിയാല്‍ ഈ വിദ്യ പരീക്ഷിച്ച് നോക്കാവുന്നതാണ്. ഈ വിദ്യ നൊടിയിട നേരത്തിലാണ് ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. ഏതാണ്ട് 2.1 ലക്ഷം ആളുകളാണ് ഇതിനോടകം ഈ പോസ്റ്റ് കണ്ടത്. 7220ത്തിലധികം ലൈക്കുകളും ടണ്‍കണക്കിന് കമന്റുകളുമാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. ഒട്ടേറെ ആളുകള്‍ ഈ വിദ്യ പ്രയോജനപ്രദമായി കണക്കാക്കുന്നു. അതേസമയം, ഇത് ഉപയോഗശൂന്യമാണന്ന് കരുതുന്നവരും കുറവല്ല. 'വളരെ പ്രയോജനപ്രദമായ പൊടിക്കൈ' എന്നാണ് പോസ്റ്റിന് താഴെ ഒരു ഉപയോക്താവ് കമന്റ് ചെയ്തിരിക്കുന്നത്.

    ''ഇത് കറിയില്‍ നിന്നും എണ്ണ നീക്കം ചെയ്യുകയല്ല മറിച്ച് വെള്ളം ചേര്‍ക്കുകയാണ് ചെയ്യുന്നത്. എന്തായാലും, എതൊരു കറിയിലും അല്ലങ്കില്‍ ചാറുള്ള വിഭവത്തിലും എണ്ണ ചേര്‍ക്കുന്നത് രുചിയ്ക്ക് വേണ്ടിയാണ്. നിങ്ങള്‍ക്ക് എണ്ണ കഴിക്കാന്‍ ആഗ്രഹമില്ലങ്കില്‍, അത് ചേര്‍ക്കാതിരുന്നാല്‍ മതി,'' മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെടുന്നു. മൂന്നാമതൊരാള്‍ പറയുന്നത് കറിയില്‍ ഐസുകട്ട ഉപയോഗിച്ച് എണ്ണ നീക്കം ചെയ്യുന്നത് മൂലം കറിയുടെ മണവും രുചിയും നഷ്ടപ്പെടുമെന്നാണ്. അത് കൊഴുപ്പാണ്, എണ്ണ അത്രപെട്ടന്ന് ഒട്ടിപ്പിടിക്കില്ല എന്ന് അവകാശപ്പെടുന്നവരും ഉണ്ട്.

    സ്റ്റ്യൂവില്‍ നിന്നും കറികളില്‍ നിന്നും അധിക എണ്ണ വലിച്ചെടുക്കാന്‍ പാചക വിദഗ്ദര്‍ മുട്ടയുടെ വെള്ള ഉപയോഗിക്കാറുണ്ടെന്നാണ് മറ്റൊരാള്‍ പറയുന്നത്.

    നിങ്ങള്‍ ഒന്നു ശ്രമിച്ച് നോക്കുന്നോ?
    Published by:Sarath Mohanan
    First published:
    )}