• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'ആരെയും ആക്ഷേപിക്കാനോ പരിഹസിക്കാനോ ഇല്ല'; തന്റെ പേരിലുള്ള വ്യാജ പ്രൊഫൈലുകൾക്കെതിരെ രമ്യാ ഹരിദാസ്

'ആരെയും ആക്ഷേപിക്കാനോ പരിഹസിക്കാനോ ഇല്ല'; തന്റെ പേരിലുള്ള വ്യാജ പ്രൊഫൈലുകൾക്കെതിരെ രമ്യാ ഹരിദാസ്

തന്റെ പേരിലുള്ള പ്രൊഫൈലുകളും പേജുകളും പിൻവലിക്കണമെന്നും രമ്യ അഭ്യർഥിച്ചിട്ടുണ്ട്.

രമ്യ ഹരിദാസ്, ദീപാ നിശാന്ത്

രമ്യ ഹരിദാസ്, ദീപാ നിശാന്ത്

  • News18
  • Last Updated :
  • Share this:
    തൃശ്ശൂർ : ആരെയും ആക്ഷേപിക്കാനും പരിഹസിക്കാനും ഇല്ലെന്ന് ആലത്തൂരില്‍ വിജയിച്ച കോൺഗ്രസ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസ്. ദീപാ നിശാന്തിന് നന്ദി പറഞ്ഞു കൊണ്ടുള്ള രമ്യയുടെ ഒരു പോസ്റ്റ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് മനസ്സിൽ പോലും ചിന്തിക്കാത്ത വിഷയങ്ങൾ രേഖപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റ് തന്റെതല്ലാത്ത താൻ ഉപയോഗിക്കാത്ത അക്കൗണ്ടിൽ നിന്ന് വന്നുവെന്ന് വ്യക്തമാക്കി രമ്യ തന്നെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരിക്കുന്നത്. ദീപ ടീച്ചർ ഉൾപ്പെടുന്ന സംഭവമാണെന്ന് പ്രത്യേകം പരാമർശിക്കാതെ പൊതുവായ തരത്തിലുള്ള പ്രതികരണമാണ് രമ്യ നടത്തിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.

    Also Read-'നന്ദിയുണ്ട് ടീച്ചർ...' ദീപാ നിഷാന്തിന് നന്ദി പറഞ്ഞ് രമ്യ ഹരിദാസ്

    പല ആക്ഷേപങ്ങൾക്കും പരിഹാസങ്ങൾക്കുമുള്ള മറുപടികൂടിയായിരുന്നു ഈ വിജയം ,
    അത് കൊണ്ട് തന്നെ ആരേയും ആക്ഷേപിക്കാനോ പരിഹസിക്കാനോ ഇല്ല. ആരെയും വ്യക്തിപരമായ ആക്ഷേപിക്കാനല്ല ആലത്തൂരിലെ ജനങ്ങൾ ഇത്രയും വലിയ സ്നേഹം നൽകിയതെന്ന് പൂർണമായും ബോധ്യമുണ്ടെന്ന് വ്യക്തമാക്കിയ രമ്യ, ഇത്തരത്തിലുള്ള പ്രൊഫൈലുകളും പേജുകളും പിന്‍വലിക്കണമെന്നും അഭ്യർഥിച്ചിട്ടുണ്ട്. താൻ ഉപയോഗിക്കുന്ന അക്കൗണ്ടുകളുടെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് രമ്യയുടെ എഫ് ബി പോസ്റ്റ് അവസാനിക്കുന്നത്.

    രമ്യാ ഹരിദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

    സ്നേഹം നിറഞ്ഞ എന്റെ നാട്ടുകാർ അറിയാൻ,
    ഈ തെരഞ്ഞെടുപ്പു കാലത്ത് എനിക്ക് ഏറെ സാഹായകമായ ഒരു മാധ്യമമാണ്
    സോഷ്യൽ മിഡിയ.
    നാട്ടുകാരുമായുള്ള എന്റെ സനേഹത്തിന്റെ ഇഴയടുപ്പം കുട്ടാൻ ഈ സാമൂഹ്യ മാധ്യമങ്ങൾ ഏറെ സഹായിച്ചിട്ടുണ്ട്.
    തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷവും
    ഇതു നൽകന്ന പിന്തുണ ഏറെവിലപ്പെട്ടതുമാണ്.
    ഞാൻ എന്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനായി ഒരു അക്കൗണ്ടും ഒരു പേജും ആണ് ഉപയോഗിക്കുന്നത്.
    അതിൽ ഒന്ന് ഈ പേജാണ്.
    ആയതിന്റെ ലിങ്കുകൾ ചുവടെ ചേർക്കുന്നു. തെരഞ്ഞെടുപ്പിനു ശേഷം ഇപ്പോൾ അടുത്ത ദിവസങ്ങളിലായി ഞാൻ മനസ്സിൽ പോലും ചിന്തിക്കാത്ത വിഷയങ്ങൾ രേഖപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റ്
    എന്റേ തല്ലാത്ത, ഞാൻ ഉപയോഗിക്കാത്ത എന്റെ അക്കൗണ്ടിൽ വന്നതായി
    അറിയാൻ കഴിഞ്ഞു.ഇത് തീർത്തും നിർഭാഗ്യകരമായ ഒരു കാര്യമാണ് .
    ആരേയും വ്യക്തിപരമായി ആക്ഷേപിക്കാനല്ല ആലത്തൂരിലെ
    ജനങ്ങൾ ഇത്രേം വലിയൊരു സ്നേഹം നൽകിയതെന്ന പൂർണ്ണ ബോധ്യമെനിക്കുണ്ട് , അതെന്റെ പൊതുപ്രവർത്തനത്തിന്റെ ശൈലിയുമല്ല .
    ഇത്തരത്തിലുള്ള എല്ലാ പ്രൊഫൈലുകളും പേജുകളും ദയവായി അത് ഉപയോഗിക്കുന്നവർ പിൻവലിക്കണം .
    പല ആക്ഷേപങ്ങൾക്കും പരിഹാസങ്ങൾക്കുമുള്ള മറുപടികൂടിയായിരുന്നു ഈ വിജയം ,
    അത് കൊണ്ട് തന്നെ ആരേയും ആക്ഷേപിക്കാനോ പരിഹസിക്കാനോ ഇല്ല , നമ്മുക്ക് ഒന്നിച്ചു മുന്നേറാം ,
    ആലത്തൂരിന് വേണ്ടി . ഒരിക്കൽ കൂടി വാക്കുകൾക്ക് അതീതമായ
    നന്ദി അറിയിക്കുന്നു ..

    First published: