HOME /NEWS /Buzz / ഡിഎൻഎ ടെസ്റ്റിൽ മകൻ അമ്മാവനായി മാറി; കാരണം ഭാര്യയ്ക്ക് മുത്തച്ഛനുമായി ഉണ്ടായിരുന്ന അവിഹിത ബന്ധം

ഡിഎൻഎ ടെസ്റ്റിൽ മകൻ അമ്മാവനായി മാറി; കാരണം ഭാര്യയ്ക്ക് മുത്തച്ഛനുമായി ഉണ്ടായിരുന്ന അവിഹിത ബന്ധം

grandfather-affair

grandfather-affair

അമ്മയുടെ അച്ഛന് തന്‍റെ കാമുകിയുമായി അവിഹിതബന്ധം ഉണ്ടെന്ന് അറിഞ്ഞതോടെയാണ് സ്വന്തം മകന്‍റെ ഡി എൻ എ പരിശോധന നടത്തിയത്.

  • Share this:

    ഇന്നത്തെ കാലത്ത് ബന്ധങ്ങൾ എങ്ങനെയൊക്കെ ആയിരിക്കുമെന്ന് പറയാനാകാത്ത സ്ഥിതിയാണുള്ളത്.  ഒരാളുടെ  ടിക് ടോക്കിൽ വന്ന അനുഭവമാണ്  വൈറലാകുന്നത്. സ്വന്തം മകന്‍റെ ഡിഎൻഎ പരിശോധന നടത്തിയപ്പോൾ  മകൻ അമ്മാവനായി മാറിയതിന്‍റെ ഞെട്ടലിലാണ് അയാൾ. ടിക്‌ടോക്കിലെ @stacks1400 എന്ന അക്കൗണ്ട് ഉപയോക്താവ് തന്റെ അമ്മയുടെ അച്ഛന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു എന്നും അത് തന്റെ ജീവിതവും തകർത്തതായാണ് വെളിപ്പെടുത്തുന്നത്. ഇദ്ദേഹത്തിന്‍റെ പെൺ സുഹൃത്തുമായും മുത്തച്ഛന് ബന്ധമുണ്ടായിരുന്നു. ഈ വിവരം അറിഞ്ഞതോടെ സ്വന്തം മകന്‍റെ ഡി എൻ എ പരിശോധന നടത്തി.

    പരിശോധന ഫലം വന്നപ്പോൾ ഇദ്ദേഹം ശരിക്കും ഞെട്ടി. അത് തന്‍റെ മകനല്ല, മുത്തച്ഛനും പെൺ സുഹൃത്തുമായുള്ള ബന്ധത്തിലുണ്ടായ മകനാണതെന്ന ഉൾക്കൊള്ളാൻ ഏറെ ബുദ്ധിമുട്ടി. ഇതോടെ, മകനായി കൊണ്ടുനടന്നയാൾ തന്‍റെ അമ്മാവനാണെന്ന നടുക്കുന്ന യാഥാർഥ്യമാണ് ആ മനുഷ്യനെ കാത്തിരുന്നത്.

    തനിക്ക് നേരിട്ട ഈ വഞ്ചന അദ്ദേഹം സ്വന്തം ടിക് ടോക്ക് അക്കൌണ്ട് വഴി ആളുകളുമായി പങ്കിട്ടു.വീഡിയോയിൽ കരഞ്ഞു കൊണ്ടാണ് കാര്യങ്ങൾ വെളിപ്പെടുത്തുന്നത്. തന്റെ മകനായി താൻ ഇത്രയും കാലം കൊണ്ടു നടന്നയാൾ  ബന്ധം വഴി  അമ്മാവനാണെന്ന് ഇപ്പോൾ അറിഞ്ഞതായി ആ മനുഷ്യൻ വീഡിയോയിൽ  വെളിപ്പെടുത്തി. ഭാര്യയുമായി അമ്മയുടെ അച്ഛൻ നടത്തിയ അവിഹിതബന്ധത്തിന്‍റെ ബാക്കിപത്രമായിരുന്നു  സ്വന്തം മകനായി വീട്ടിൽ വിളർന്നത്.

    കരയുന്ന വീഡിയോ

    ടിക് ടോക് വീഡിയോയിൽ സ്വന്തം ജീവിതത്തിലെ കയ്പേറിയ അനുഭവം ആ മനുഷ്യൻ പങ്കുവെച്ചു. ഇതിനുശേഷം ഇയാളുടെ വീഡിയോ വൈറലായി. നിരവധി ആളുകൾ ഇദ്ദേഹത്തെ സ്വാന്തനിപ്പിച്ച് രംഗത്തെത്തി.. ധൈര്യം നഷ്ടപ്പെടുത്തരുത് എന്ന് ഒരാൾ കമന്‍റ് ചെയ്തു. ഇപ്പോൾ ഇരുട്ടാണെങ്കിൽ, നാളെ പ്രകാശപൂരിതമായ ദിനം ആയിരിക്കും. ഇത്തരമൊരു ഭാര്യയ്ക്ക് ഇനി നിങ്ങളുടെ ജീവിതത്തിൽ അർഹതയില്ലെന്ന് അയാൾ കമന്‍റിൽ ആ മനുഷ്യനോട് പറഞ്ഞു. നിരവധിയാളുകൾ കമന്‍റിലൂടെ അദ്ദേഹത്തെ സമാധാനിപ്പിച്ചു. അതേസമയം, ഈ സത്യം അറിഞ്ഞ ശേഷം പഴയ കാഴ്ചപ്പാടിൽ നിന്ന് ഇപ്പോൾ തന്റെ മകനെ കാണാൻ കഴിയില്ലെന്ന് ഇദ്ദേഹം വ്യക്തമാക്കുന്നു.

    മകന് ഈ വാഗ്ദാനം നൽകി

    എന്നിരുന്നാലും, ഇതിനുശേഷം ആ മനുഷ്യൻ മറ്റൊരു വീഡിയോ തയ്യാറാക്കി അതിൽ മകന് ഒരു സന്ദേശം നൽകി.പെൺ സുഹൃത്തിന്റെ വഞ്ചനയ്ക്ക് അവരുടെ മകനെ ശിക്ഷിക്കാതിരിക്കാൻ താൻ ശ്രമിക്കുമെന്ന് ആ മനുഷ്യൻ പറഞ്ഞു. ഇത് അദ്ദേഹത്തിന്റെ തെറ്റല്ല. അവനെ തന്റെ മകനായി പരിഗണിച്ച് അതേ രീതിയിൽ അവനെ സ്നേഹിക്കാൻ ശ്രമിക്കും. എല്ലാവരും തന്നെ പിന്തുണയ്ക്കാനും ജീവിതത്തിൽ പോസിറ്റീവായി തുടരാനും  ആവശ്യപ്പെട്ടുകൊണ്ടാണ് ഈ വീഡിയോ അവസാനിപ്പിക്കുന്നത്.​​

    First published:

    Tags: DNA test, Man shocked, Tik Tok Video, Viral news, Viral video