HOME » NEWS » Buzz » REPORTERS LIVE SHOT GETS INTERRUPTED BY AN UNWELCOME VISITOR JK

തത്സമയ റിപ്പോർട്ടിംഗ് തടസ്സപ്പെടുത്താൻ വന്ന വിരുതൻ; കൈയോടെ പിടികൂടി റിപ്പോർട്ടർ

വാഷിംഗ്ടണിൽ ഒരു തത്സമയ റിപ്പോർട്ട് ചെയ്യാൻ തുടങ്ങവെയാണ് സി‌എൻ‌എൻ‌ റിപ്പോർ‌ട്ടർ‌ മനു രാജുവിൻ്റെ സ്യൂട്ടിലെക്ക് ഒരു വലിയ പ്രാണി പറന്നുവരുന്നത്

News18 Malayalam | news18-malayalam
Updated: May 29, 2021, 5:02 PM IST
തത്സമയ റിപ്പോർട്ടിംഗ് തടസ്സപ്പെടുത്താൻ വന്ന വിരുതൻ; കൈയോടെ പിടികൂടി റിപ്പോർട്ടർ
Image Twitter
  • Share this:

vസമൂഹമാധ്യമങ്ങളിൽ ഏറ്റവും അധികം വൈറലാകുന്ന വീഡിയോകളിലൊന്നാണ് തത്സമയ സംപ്രേഷണത്തിനിടെ മാധ്യമ പ്രവർത്തകർക്ക് പറ്റുന്ന അബദ്ധങ്ങൾ. വഴിയാത്രക്കാരോ, പ്രതികൂല കാലാവസ്ഥയോ, അല്ലെങ്കിൽ മൃഗങ്ങളോ ഒക്കെ തത്സമയ സംപ്രേഷണത്തിനിടയിൽ വന്ന് തടസങ്ങൾ സൃഷ്ടിക്കുന്നതും, മാധ്യമപ്രവർത്തകർ അവരുടെ ജോലി ചെയ്യാൻ ശ്രമിക്കുന്നതുമായ വീഡിയോകളാണിത്. പലപ്പോഴും ഇത്തരം സംഭവങ്ങൾ നടക്കുന്നത് തത്സമയമായതു കൊണ്ട് തന്നെ ഇത്തരം കാഴ്ചകൾ ലോകം മുഴുവൻ കാണുന്നു. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് സിഎൻഎൻ ചാനലിലെ ഒരു റിപ്പോർട്ടറുടെ അടുത്തേക്ക് വന്ന ഒരു ക്ഷണിക്കാത്ത 'അതിഥി.'


വാഷിംഗ്ടണിൽ ഒരു തത്സമയ റിപ്പോർട്ട് ചെയ്യാൻ തുടങ്ങവെയാണ് സി‌എൻ‌എൻ‌ റിപ്പോർ‌ട്ടർ‌ മനു രാജുവിൻ്റെ സ്യൂട്ടിലെക്ക് ഒരു വലിയ പ്രാണി പറന്നുവരുന്നത്. എവിടെ നിന്നോ പറന്നു വന്ന ഈ 'അതിഥി' സ്യൂട്ടിന് മുകളിലൂടെ ഇഴഞ്ഞ് കഴുത്തിലേക്ക് കയറുന്നത് വീഡിയോയിൽ കാണാം. രണ്ട് മുതൽ 17 വർഷം വരെ മണ്ണിനടിയിൽ കഴിയുന്ന ഒരു തരം ചീവീടാണ രാജുവിന്റെ സ്യൂട്ടിലേക്ക് പറന്നു വന്ന പ്രാണി. ചീവീട് പറന്നു വരുന്നതും, സ്യൂട്ടിനു മുകളിലൂടെ കഴുത്തിലേക്ക് ഇഴഞ്ഞ് കയറുന്നതും റിപ്പോർട്ടർ അറിയുന്നില്ല. ചീവീട് കഴുത്തിൽ എത്തിയതിനു ശേഷം മാത്രമാണ് രാജു ഇതറിയുന്നത്.



രാജു ഞെട്ടി ചീവീടിനെ തന്റെ ദേഹത്ത് നിന്ന് എടുത്ത് കളയുന്നതും വീഡിയോയിൽ കാണാം. ഒപ്പം, ഇത് ഇനിയും എന്റെ ദേഹത്തോ, മുടിയിലോ ഉണ്ടോ എന്നും രാജു ചോദിക്കുന്നുണ്ട്. രാജുവിന്റെ കൂടെയുള്ള സഹപ്രവർത്തകർ, രാജുവിന്റെ ഞെട്ടലും, പെട്ടന്നുള്ള പ്രവർത്തിയും കണ്ട് ചിരിച്ചു കൊണ്ട് ഇനി ഒന്നും ഇല്ലായെന്ന് പറയുന്നതും വീഡിയോയിൽ കേൾക്കാം.





ഇഷ്ടപ്പെടാത്ത ഒരു സന്ദർശകൻ എന്റെ ലൈവ് റിപ്പോർട്ടിനിടയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ചു എന്ന അടിക്കുറിപ്പോടെ രാജു തന്നെയാണ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. വീഡിയോ പങ്കുവെച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ 17 ലക്ഷത്തിലധികം കാഴ്ചക്കാരും 47,000 ത്തോളം ലൈക്കുകളും ലഭിച്ചു.


ഇത്തരത്തിൽ സമാനമായ പലവീഡിയോകളും ട്വീറ്റിൽ ചില ഉപയോക്താക്കൾ കമന്റായി നൽകിയിട്ടുണ്ട്. ഈ പ്രാണി വന്നത് കണ്ടിട്ടും റിപ്പോർട്ടറുടെ സഹപ്രവർത്തകർ എന്തുകൊണ്ടായിരിക്കും പറയാഞ്ഞതെന്നാണ് മറ്റൊരു കമൻ്റ്. ചീവിടിനെ പിടി കൂടി എറിയുന്ന രാജുവിന്റെ മുഖ ഭാവത്തെക്കുറിച്ചും നിരവധി കമന്റുകൾ ഉണ്ട്.


ഇതാണ് 100% ശരിയായ പ്രതികരണമെന്ന് രാജു ഈ സാഹചര്യത്തോട് പ്രതികരിച്ച രീതിയെക്കുറിച്ച് ഒരു ഉപയോക്താവ് പറഞ്ഞിരിക്കുന്നത്.
ഒരു ചീവീടുകളും ചിത്രീകരണ സമയത്ത് ഉപദ്രവിക്കപ്പെട്ടിട്ടില്ല എന്നായിരുന്നു മറ്റൊരു രസകരമായ കമന്റ്.


ഒരു തത്സമയ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെ അതിനെ പശ്ചാതലമാക്കി സെൽഫി എടുക്കാൻ ശ്രമിച്ച ഒരു യുവതിക്ക് പറ്റിയ അബദ്ധവും കഴിഞ്ഞ ആഴ്ചകളിൽ വൈറലായിരുന്നു. ഒരു റിപ്പോർട്ടർ ലൈവായി വാർത്ത നൽകുന്നതിനിടെ അതിനെ പശ്ചാത്തലമാക്കി ഇരു കൈയും വിട്ട് സൈക്കിളിൽ നിന്ന് സെൽഫി എടുക്കാൻ ശ്രമിക്കുകയും ബാലൻസ് നഷ്ടപ്പെട്ട് നിലത്തേക്ക് വീഴുന്നതുമാണ് വീഡിയോയിൽ ഉണ്ടായിരുന്നത്.

Published by: Jayesh Krishnan
First published: May 29, 2021, 4:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories