• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | അറബി കടലിനടിയിലും ദേശീയപതാക ഉയര്‍ത്തി; വൈറലായി ലക്ഷദ്വീപിലെ യുവാക്കളുടെ റിപ്പബ്ലിക് ദിനാഘോഷം

Viral Video | അറബി കടലിനടിയിലും ദേശീയപതാക ഉയര്‍ത്തി; വൈറലായി ലക്ഷദ്വീപിലെ യുവാക്കളുടെ റിപ്പബ്ലിക് ദിനാഘോഷം

അറബിക്കടലിനടിയില്‍ നിന്ന് ദേശീയ പതാക ഉയര്‍ത്തിയാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍ ഇന്നലെ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചത്

  • Share this:
    ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനം രാജ്യമൊട്ടാകെ കഴിഞ്ഞ ദിവസം ആഘോഷിച്ചിരുന്നു. അതിലേറ്റവും ശ്രദ്ധ നേടിയത് ലക്ഷദ്വീപിലെ ഒരുകൂട്ടം യുവാക്കളുടെ റിപ്പബ്ലിക് ദിനാഘോഷമാണ്.

    അറബിക്കടലിനടിയില്‍ നിന്ന് ദേശീയ പതാക ഉയര്‍ത്തിയാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍ ഇന്നലെ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചത്. ആറ്റോള്‍ സ്‌കൂബാ ടീമിലെ അംഗങ്ങളായ ഇവരെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലടക്കം നിരവധി പ്രമുഖര്‍ സമൂഹമാധ്യമങ്ങളിലൂടെ അഭിനന്ദിച്ചിരുന്നു.



    വെള്ളത്തിനടിയില്‍ പോയി പതാക ഉയര്‍ത്തിയുള്ള ആഘോഷം ഭംഗിയാക്കാന് ഏഴു ദിവസമാണ് ഇവര്‍ വെള്ളത്തിനടിയില്‍ പരിശീലനം നടത്തിയത്. മല്‍സ്യതൊഴിലാളികളും ദ്വീപ് നിവാസികകളും ഇവരോടൊപ്പം കൂട്ടിനുണ്ടായിരുന്നു.

    ദേശീയ പതാകയെ അവഹേളിച്ചുവെന്ന പരാതി; ആമസോണിന് പൊലീസിന്റെ നോട്ടീസ്; FIR രജിസ്റ്റർ ചെയ്തു

    ദേശീയ പതാകയെ അവഹേളിച്ചുവെന്ന ആരോപണത്തിൽ പ്രമുഖ ഓൺലൈൻ വ്യാപാര കമ്പനിയായ ആമസോണിന് (Amazon) നോട്ടീസ് അയച്ച് ഭോപ്പാൽ പൊലീസ് (Bhopal Notice). ആമസോൺ വഴി ദേശീയ പതാക പ്രിന്റ് ചെയ്ത ഷൂവും മഗ്ഗുകളും ടി ഷർട്ടുകളും വിൽപന നടത്തിയതിന് എഫ്ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭോപ്പാൽ പൊലീസ് കമ്മീഷണർ മക്രന്ദ് ദ്യൂസ്കർ ആണ് ഇക്കാര്യം അറിയിച്ചത്.

    ത്രിവർണ പതാകയുടെ ചിത്രങ്ങളോ മുദ്രയോ ഉള്ള ഉൽപ്പന്നങ്ങൾ വിറ്റതിന് ആമസോണിന്റെ ഉദ്യോഗസ്ഥർക്കും അതിന്റെ ഉടമയ്ക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ  പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു മണിക്കൂറുകൾക്ക് ശേഷമാണ് നടപടി.

    Related News- Amazon | ആമസോൺ ദേശീയ പതാകയെ അവഹേളിച്ചുവെന്ന് ആരോപണം; ട്വിറ്ററിൽ ബഹിഷ്ക്കരണത്തിന് ആഹ്വാനം

    ഇന്ത്യൻ പതാകയുടെ ചിത്രങ്ങൾ ഉൾക്കൊള്ളുന്ന വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും ഉൾപ്പെടെയുള്ള ചില ഉൽപ്പന്നങ്ങൾ വിൽപന നടത്തിയതിന്റെ പേരിൽ ആമസോൺ ഇന്ത്യൻ സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്ന് കടുത്ത വിമർശനം നേരിടുകയാണ്. ത്രിവർണ്ണ പതാക അത്തരത്തിൽ ഉപയോഗിക്കുന്നത് അപമാനവും ലംഘനവുമാണെന്ന് ഉപയോക്താക്കൾ പറയുന്നു.
    Published by:Karthika M
    First published: