നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • തീരത്ത് കുടുങ്ങി കൂറ്റൻ തിമിംഗലങ്ങൾ, വലിയ പ്രയത്നത്തിനൊടുവിൽ തിരികെ കടലിലെത്തിച്ച് രക്ഷാപ്രവർത്തകർ

  തീരത്ത് കുടുങ്ങി കൂറ്റൻ തിമിംഗലങ്ങൾ, വലിയ പ്രയത്നത്തിനൊടുവിൽ തിരികെ കടലിലെത്തിച്ച് രക്ഷാപ്രവർത്തകർ

  ആദ്യം കണ്ടെത്തിയ പ്രായപൂർത്തിയാകാത്ത കൂറ്റൻ പെൺ തിമിംഗലത്തിന് ഏകദേശം 32 അടി (9.8 മീറ്റർ) നീളമുണ്ടായിരുന്നു

  • Share this:
   ചൊവ്വാഴ്ച അർജന്റീനയിലെ അറ്റ്ലാന്റിക് തീരത്ത് കുടുങ്ങിയ രണ്ട് തിമിംഗലങ്ങളെ രക്ഷാസംഘങ്ങൾ രക്ഷിച്ചതായി വേൾഡ് മറൈൻ ഫൗണ്ടേഷൻ അറിയിച്ചു. ബ്യൂണിസ് ഐറിസിന് 220 മൈൽ (ഏകദേശം 360 കിലോമീറ്റർ) അകലെയുള്ള ലാ ലൂസിലാ ഡെൽ എന്ന കടൽത്തീര റിസോർട്ടിനടുത്താണ് ഈ കടൽജീവികളെ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.

   “ഞായറാഴ്ച ആദ്യം കണ്ടെത്തിയ പ്രായപൂർത്തിയാകാത്ത കൂറ്റൻ പെൺ തിമിംഗലത്തിന് ഏകദേശം 32 അടി (9.8 മീറ്റർ) നീളമുണ്ടായിരുന്നു. കൂടാതെ ഭാരം ഏതാണ്ട് എട്ടു ടണ്ണോളവും വരുമായിരുന്നു.”, തിമിംഗലങ്ങളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സംഘം തങ്ങളുടെ പ്രസ്താവനയിൽ പറഞ്ഞു.

   "തിങ്കളാഴ്ച രാവിലെയാണ് രണ്ടാമത്തെ തിമിംഗലത്തെ കണ്ടെത്തിയത്. അത് ആദ്യം കണ്ടെത്തിയ വർഗ്ഗത്തിൽ തന്നെയുള്ള ആൺ തിമിംഗലമായിരുന്നു. അതിന് 28 അടി നീളവും, ഏതാണ്ട് ഏഴ് ടൺ ഭാരവും ഉണ്ടായിരുന്നു”, ഫൗണ്ടേഷൻ കൂട്ടിച്ചേർത്തു.

   തിമിംഗലങ്ങളെ രക്ഷിക്കാനുള്ള പ്രവർത്തനത്തിൽ ഏകദേശം 30 പേരാണ് പങ്കെടുത്തത്. അവരിൽ പ്രാദേശിക ജനങ്ങളും സമുദ്രജീവി സംരക്ഷകരും സിവിൽ ഡിഫൻസ് അംഗങ്ങളും തീരസംരക്ഷണ സേനയിലെ ഉദ്യോഗസ്ഥരും അഗ്നിശമന സേനാംഗങ്ങളും സന്നദ്ധ പ്രവർത്തകരും ബീച്ചിലെ ലൈഫ്ഗാർഡ് പ്രവർത്തകരും ഉൾപ്പെടുന്നു. ഇവരുടെ കൂട്ടായ്മയുടെ ഫലമായാണ് ഈ ഭീമൻ കടൽജീവികളെ തിരികെ സുരക്ഷിതമായി കടലിലെത്തിക്കാൻ സാധിച്ചതെന്ന് പ്രസ്താവനയിൽ പറയുന്നു.

   രക്ഷാപ്രവര്‍ത്തനത്തെ തുടര്‍ന്ന് കരയിലെത്തിച്ച് ഈ ജീവികൾക്ക് കൃത്യമായ പരിചരണം നല്‍കിയതിന് ശേഷമാണ് രക്ഷാസംഘം ഇവയെ തിരികെ കടലിലേക്ക് അയച്ചത്. ആദ്യത്തെ തിമിഗലത്തിന്റെ ആരോഗ്യസ്ഥിതി പരിശോധിച്ച ഉടന്‍ തന്നെ പ്രാഥമിക വൈദ്യസഹായം ലഭ്യമാക്കിയിരുന്നു.

   തിമിംഗലത്തെ രക്ഷിക്കാൻ നടത്തിയ ശ്രമം അല്പം ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു എന്ന് രക്ഷാസംഘം അറിയിച്ചു. ഒരു ഘട്ടത്തിൽ, ശക്തിയേറിയ തിരമാലകൾ തിമിംഗലത്തെ വീഴ്ത്തുകയും ചെയ്തിരുന്നു. അതോടെ തിമിംഗലത്തിന്റെ ബ്ലോഹോൾ വെള്ളത്തിനടിയിലാവുകയും അതിന് ശ്വസിക്കാൻ കഴിയാതെ വരികയും ചെയ്തു. ഈ പ്രതിബന്ധങ്ങളെ തരണം ചെയ്തുകൊണ്ടാണ് രക്ഷാപ്രവർത്തനം വിജയിച്ചത്.

   “രക്ഷാപ്രവർത്തകരുടെ അവസരോചിതമായ ഇടപെടലിന് നന്ദി. അവർക്ക് വളരെ പെട്ടെന്ന് തന്നെ തിമിംഗലങ്ങളെ തിരികെ അയയ്ക്കാൻ സാധിച്ചു”, വേൾഡ് മറൈൻ ഫൗണ്ടേഷനിലെ രക്ഷാ കേന്ദ്രത്തിലെ ജീവശാസ്ത്രജ്ഞനായ സെർഗിയോ റോഡ്രിഗസ് ഹെറെഡിയ രക്ഷാസംഘത്തോടുള്ള നന്ദിസൂചകമായി പറഞ്ഞു.

   തിമിംഗലത്തിന്റെ ശരീരത്തിനടിയിൽ വലിയ കേബിളുകൾ ഘടിപ്പിച്ച് അത് ഒരു വലിയ ബാക്ക്‌ഹോ ട്രാക്ടർ ക്രെയിനുമായി ബന്ധിപ്പിച്ചാണ് രക്ഷാപ്രവർത്തകർ രക്ഷാപ്രവർത്തനം നടത്തിയത്. “ബാക്ക്‌ഹോയുടെയും പ്രത്യേക കേബിളുകളുടെയും സഹായത്തോടെ മാത്രമേ നീന്തി പോകാന്‍ കഴിയുന്നത്ര വെള്ളമുള്ള സ്ഥലത്തേക്ക് തിമിംഗലങ്ങളെ നീക്കാന്‍ സാധിക്കുമായിരുന്നുള്ളൂ.”, സിവിൽ ഡിഫൻസിന്റെ കോസ്റ്റൽ ഡിവിഷൻ ഡയറക്റ്റർ ആയ ഓഗസ്റ്റോ ഗ്യാഷെറ്റി പറയുന്നു. സ്വന്തമായി നീന്താൻ സാധിക്കുമെന്ന സ്ഥിതിയായപ്പോൾ തിമിംഗലങ്ങൾ സ്വയമേവ കടലിലേക്ക് നീന്തിപ്പോവുകയും ചെയ്തു.
   Published by:Karthika M
   First published: