'ഡാഡി ഗിരിജ പറഞ്ഞപ്പോൾ നിങ്ങൾക്ക് പുച്ഛം ആയിരുന്നു'; കഞ്ചാവിൽ നിന്ന് മരുന്നുണ്ടാക്കാമെന്ന് ഗവേഷകര്‍

വാർത്തയെ പുലിമുരുകനിലെ ഡാഡി ഗിരിജയുമായി ചേർത്ത് വെച്ച് ട്രോളന്മാർ

News18 Malayalam | news18-malayalam
Updated: November 14, 2019, 10:03 AM IST
'ഡാഡി ഗിരിജ പറഞ്ഞപ്പോൾ നിങ്ങൾക്ക് പുച്ഛം ആയിരുന്നു'; കഞ്ചാവിൽ നിന്ന് മരുന്നുണ്ടാക്കാമെന്ന് ഗവേഷകര്‍
News18 Malayalam
  • Share this:
മോഹൻലാൽ ചിത്രം പുലിമുരുകനിലെ വില്ലൻ കഥാപാത്രം ഡാഡി ഗിരിജ അന്നേ പറഞ്ഞതാണ്. കഞ്ചാവിൽ നിന്ന് ക്യാൻസറിന് മരുന്നുണ്ടാക്കാമെന്ന്. എന്നാൽ ഡാഡി ഗിരിജയുടെ
വാക്കുകൾ എല്ലാവരും തള്ളിക്കളഞ്ഞു. ഇപ്പോൾ കഞ്ചാവിൽ നിന്ന് അർബുദത്തിനും അൽഷിമേഴ്സിനും അടക്കം മരുന്നുണ്ടാക്കാനാകുമെന്ന് സസ്യ ഗവേഷകര്‍ പറയുന്ന വാർത്ത

പുറത്തുവന്നതിന് പിന്നാലെ ട്രോളന്മാർ ഡാഡി ഗിരിജയെ ഏറ്റെടുത്തിരിക്കുകയാണ്.

കാലിക്കറ്റ് സർവകലാശാലയിൽ നടക്കുന്ന ഇന്ത്യൻ ബൊട്ടാണിക്കൽ സൊസൈറ്റി സമ്മേളേനത്തിലാണ് ഗവേഷകർ ഇക്കാര്യം പറഞ്ഞത്. കഞ്ചാവിൽ അടങ്ങിയിരിക്കുന്ന കന്നാബിനോയ്ഡ്
കാൻസർ, അൽഷിമേഴ്‌സ് നാഡീ രോഗങ്ങൾ എന്നിവയുടെ ചികിത്സയ്ക്ക് ഫലപ്രദമാണെന്നാണ് സസ്യശാസ്ത്ര ഗവേഷകർ പറയുന്നത്. ദേശീയ സസ്യശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ
ഡോ. സരോജ്കാന്ത് ബാരിക്കും ഡോ. സുധീർ ശുക്ലയുമാണ് ഇതേക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ചത്. എൻ.ബി.ആർ.ഐ. (നാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്) യിലെ
ശാസ്ത്രജ്ഞരാണ് ഇരുവരും. കഞ്ചാവുചെടിയിൽനിന്ന് ലഭിക്കുന്ന എണ്ണ, പിണ്ണാക്ക് എന്നിവ സൗന്ദര്യവർധക ഉത്പന്ന വ്യവസായത്തിന് ഏറെ സഹായകമാണെന്നും ഇവർ പറഞ്ഞു.

Also Read- ബധിരരും മൂകരുമായ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു: അധ്യാപികയ്ക്ക് 5 വർഷം തടവ്

വാർത്തയുടെ പേപ്പർ കട്ടിംഗിന്റെ ചിത്രം ജഗപതി ബാബു അവതരിപ്പിച്ച ഡാഡി ഗിരിജയുടെ ചിത്രത്തിനൊപ്പം ചേർത്ത് വച്ചാണ് ഇപ്പോൾ ട്രോളന്മാർ പ്രചരിപ്പിക്കുന്നത്. പുലിമുരുകനിലെ ഡാഡി ഗിരിജ എന്ന വില്ലൻ കഥാപാത്രവും മോഹൻലാലിന്റെ നായക കഥാപാത്രത്തിനൊപ്പം ശ്രദ്ധ നേടിയിരുന്നു.First published: November 14, 2019, 10:03 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading