'സിന്തറ്റിക് ഭ്രൂണം' (synthetic embryo) എന്ന വിപ്ലവാത്മകമായ കണ്ടുപിടുത്തം (Invention) നടത്തി ശാസ്ത്രജ്ഞർ. ബീജസങ്കലനം (fertilization) പോലും ആവശ്യമില്ലാതെ ലാബിലെ സജ്ജീകരണങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ഈ കൃത്രിമ ഭ്രൂണം ഉണ്ടാക്കിയിരിക്കുന്നത്. ഇസ്രായേലിലെ വെയ്സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മോളിക്യുലാര്‍ ജനിതക ശാസ്ത്രജ്ഞന് ജോസഫ് ഹന്നയുടെ നേതൃത്വത്തിലുള്ള ഗവേഷകരുടെ സംഘമാണ് ഈ വൈദ്യശാസ്ത്ര വിസ്മയത്തിന് പിന്നില്‍. എലികളില്‍ നിന്നുള്ള സ്റ്റെം സെല്ലുകള്‍ ആണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. സാധാരണ ഭ്രൂണത്തിന്റെ എല്ലാ സവിശേഷതകളും ഈ സിന്തറ്റിക് ഭ്രൂണത്തിന് ഉണ്ട്. കുടല്, മസ്തിഷ്ക്കത്തിന്റെ ഭാഗങ്ങള്‍, ഹൃദയം തുടങ്ങിയവയെല്ലാം വികസിപ്പിക്കും. സെല്‍ ജേര്‍ണലിലാണ് ഗവേഷണത്തിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഏത് അവയവമായും വികസിക്കാന്‍ സാധിക്കുന്ന കോശങ്ങളാണ് സ്റ്റെം സെല്ലുകള്‍.
എലികളില്‍ നിന്നെടുത്ത കോശങ്ങള്‍ എട്ട് ദിവസം കൃത്രിമ ഗര്‍ഭപാത്രത്തില്‍ വളര്‍ത്തിയെടുക്കുകയായിരുന്നു. ഈ കോശങ്ങളില്‍ നിന്ന് അവയവങ്ങള്‍ വികസിപ്പിക്കാന്‍ ശാസ്ത്രജ്ഞർക്ക് സാധിച്ചു.
ബീജസങ്കലനം നടക്കാതെ ഉണ്ടാക്കിയെടുക്കുന്നതിനാലാണ് ഇവയെ സിന്തറ്റിക്ക് ഭ്രൂണം എന്ന് വിളിയ്ക്കുന്നത്. കോശജാലങ്ങളും അവയവങ്ങളും എങ്ങനെയാണ് രൂപപ്പെടുന്നത് എന്നും ഗര്‍ഭാവസ്ഥയുടെ ആദ്യഘട്ടത്തില്‍ എന്താണ് സംഭവിക്കുന്നത് എന്നും ആഴത്തില്‍ മനസ്സിലാക്കാന്‍ ഈ കണ്ടുപിടിത്തത്തിലൂടെ സാധിക്കുന്നു.
Also Read- വിവാഹമണ്ഡപത്തിൽ തല്ലുകൂടുന്ന വരനും വധുവും; വീഡിയോ വൈറൽ
''ഇതൊരു നിര്‍ണ്ണായക ഘട്ടമാണ്. ഗര്‍ഭധാരണത്തിന്റെ തുടക്കത്തിലാണ് കുഞ്ഞിനെ നഷ്ടപ്പെടാനുള്ള സാധ്യതകള്‍ ഏറെ കണ്ടുവരുന്നത്. എന്നാല്‍, എന്താണ് യഥാര്‍ത്ഥ കാരണമെന്ന് ശരിയായി മനസ്സിലാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇത്തരം മോഡലുകള്‍ വികസിപ്പിക്കുന്നതിലൂടെ
ഇതുപോലുള്ള പ്രശ്നങ്ങള്‍ കൂടുതലായി പഠിക്കാന്‍ സാധിക്കും. ഇതിന് എന്താണ് പ്രതിവിധിയെന്ന് കണ്ടെത്താനും കഴിയും'', മെല്‍ബണ്‍ സര്‍വകലാശാലയിലെ ഗവേഷക മേഗന് മുന്‍സി വ്യക്തമാക്കി.
ഭൂരിഭാഗം സ്റ്റെം സെല്ലുകളും ഭ്രൂണമാകുന്നില്ല. കൂടാത ഇത്തരം ഭ്രൂണങ്ങള്‍ക്ക് 8 ദിവസത്തിലധികം അതിജീവിക്കാനും സാധിക്കുന്നില്ല. ഇതെല്ലാം നിലവിലെ പോരായ്മകളാണ്. സിന്തറ്റിക് ഭ്രൂണങ്ങള്‍ യഥാര്‍ത്ഥമല്ല, അതുകൊണ്ട് തന്നെ അവയ്ക്ക് ഒരു ജീവിയായി മാറാനുള്ള ശേഷിയില്ലെന്ന് ഗവേഷണത്തിന് നേതൃത്വം നല്കുന്ന ശാസ്ത്രജ്ഞന് ജോസഫ് ഹന്ന പറഞ്ഞു.
Also Read- മക്കയിലെ ക്ലോക്ക് ടവറില്‍ മിന്നല്‍ പതിയ്ക്കുന്ന ദൃശ്യം; വീഡിയോ വൈറല്‍
ഗവേഷണം ചില വിമര്‍ശനങ്ങള്‍ക്കും കാരണമായിട്ടുണ്ട്. ''ഇത് തീര്‍ത്തും അനാവശ്യമായ കാര്യമാണ്. പിന്നെ എന്തിനാണ് നിങ്ങള്‍ ഇത് ചെയ്യുന്നത്?'' എന്ന് വിയന്നയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാര്‍ ബയോടെക്നോളജിയിലെ ശാസ്ത്രജ്ഞനായ നിക്കോളാസ് റിവ്റോണ്‍, എംഐടി ടെക്നോളജി റിവ്യൂവിന് നല്കിയ അഭിമുഖത്തില്‍ ചോദിച്ചു. വളരെ കുറഞ്ഞ ഘടനാ സവിശേഷതകളുള്ള ഭ്രൂണങ്ങള്‍ മാത്രമേ കൃത്രിമമായി ഉണ്ടാക്കാന്‍ പാടുള്ളൂ എന്നും അദ്ദേഹം വാദിച്ചു.
''മനുഷ്യന്റെ സിന്തറ്റിക് ഭ്രൂണങ്ങള്‍ പെട്ടെന്ന് സാധ്യമായ ഒന്നല്ല. എലിയുടെ ഭ്രൂണങ്ങളെ അപേക്ഷിച്ച് മനുഷ്യഭ്രൂണത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ അറിവില്ല. അതുകൊണ്ട് തന്നെ മനുഷ്യ ഭ്രൂണം ഉണ്ടാക്കുന്നതിന് ബുദ്ധിമുട്ടുള്ള കാര്യമാണ്'', ലണ്ടനിലെ ഫ്രാന്‍സിസ് ക്രിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. ജെയിംസ് ബ്രിസ്കോ ദ ഗാര്‍ഡിയനോട് പറഞ്ഞു.
പോരായ്മകള്‍ ഉണ്ടെങ്കിലും ഇതുവരെയുള്ള പഠനങ്ങള്‍ ശാസ്ത്രലോകത്തിന് ഒരു വഴിത്തിരിവാണ്. മനുഷ്യന്റെ സിന്തറ്റിക് ഭ്രൂണത്തെക്കുറിച്ച് സംസാരിക്കാന്‍ ഇനിയും സമയമായിട്ടില്ല. അതിന് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.