• HOME
  • »
  • NEWS
  • »
  • buzz
  • »
  • Banana |വാഴപ്പഴത്തിന്റെ തൊലിയിലെ തവിട്ടു നിറം: ഒടുവിൽ കാരണം കണ്ടെത്തി ​ഗവേഷകർ

Banana |വാഴപ്പഴത്തിന്റെ തൊലിയിലെ തവിട്ടു നിറം: ഒടുവിൽ കാരണം കണ്ടെത്തി ​ഗവേഷകർ

പഠനത്തിൽ പങ്കാളിയായ ഒലിവർ സ്റ്റെയിൻബോക്ക് പറയുന്നതനുസരിച്ച്, 50 ദശലക്ഷം ടൺ വാഴപ്പഴങ്ങൾ വെറുതേ കളയുകയാണ്.

  • Share this:
    വാഴപ്പഴത്തിന്റെ (banana) തൊലിയിൽ തവിട്ടു നിറമുള്ള പാടുകൾ കണ്ടാൽ നിങ്ങൾ എന്തുചെയ്യും? അവ പഴകിയതാണെന്ന് കരുതി പലരും അത് വാങ്ങാതിരിക്കും. എന്നാൽ ആ തവിട്ടു നിറത്തിനു പിന്നിൽ ഒരു കാരണമുണ്ടെന്നു കണ്ടെത്തിയിരിക്കുകയാണ് ഫ്‌ളോറിഡ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ (Florida State University) ഗവേഷകർ. കാരണം മാത്രമല്ല, അവർ അതിനൊരു പരിഹാരവും കണ്ടെത്തിയിട്ടുണ്ട്. ഈ ഗവേഷണം ഫിസിക്കൽ ബയോളജി (Physical Biology) മാ​ഗസിനിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ടൈം ലാപ്‌സ് വീഡിയോകൾ (time lapse videos) സംയോജിപ്പിച്ചാണ് ​ഗവേഷകർ പഠനം നടത്തിയത്. തവിട്ട് പാടുകൾക്ക് പിന്നിലെ കാരണം മനസിലാക്കാൻ ഒരു കമ്പ്യൂട്ടർ മോഡലും ഉപയോഗിച്ചു.

    പഠനത്തിൽ പങ്കാളിയായ ഒലിവർ സ്റ്റെയിൻബോക്ക് പറയുന്നതനുസരിച്ച്, 50 ദശലക്ഷം ടൺ വാഴപ്പഴങ്ങൾ വെറുതേ കളയുകയാണ്. ഇതാണ് ഈ പഠനം നടത്താൻ അവരെ പ്രേരിപ്പിച്ചത്. ഗവേഷകർ പറയുന്നതനുസരിച്ച്, വാഴപ്പഴത്തിലെ തവിട്ട് പാടുകൾ അവ പഴുത്തു എന്നാണ് സൂചിപ്പിക്കുന്നത്. പല പഴങ്ങളും പഴുക്കുമ്പോൾ എൻസൈമുകളുടെ (പഴങ്ങളിലും പച്ചക്കറികളിലും ഉള്ള പ്രത്യേക പ്രോട്ടീനുകൾ) പ്രവർത്തന ഫലമായി ഇത്തരത്തിൽ തവിട്ടുനിറമാകും.

    വാഴപ്പഴത്തിന്റെ തവിട്ടു നിറത്തിനു പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്. വാഴപ്പഴത്തിൽ എഥിലീൻ (ethylene) വാതകവും അടങ്ങിയിട്ടുണ്ട്. ഇതും തോൽ തവിട്ടുനിറമാകുന്നതിന് കാരണമാകുന്നു. തോലിൽ എഥിലീൻ വാതകത്തിന്റെ അളവ് കൂടുകയും ഓക്സിജനുമായി പ്രതിപ്രവർത്തിക്കുകയും ചെയ്യുമ്പോൾ അതിന്റെ പച്ച നിറം മങ്ങുന്നു. ഇത് തവിട്ടുനിറത്തിന് കാരണമാകുന്നു.

    എന്തുകൊണ്ടാണ് ഈ തവിട്ടു പാടുകൾ ചില സ്ഥലങ്ങളിൽ മാത്രം പ്രത്യക്ഷപ്പെടുന്നത് എന്ന കാര്യത്തിൽ ഗവേഷകർക്ക് കൃത്യമായ ഉത്തരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തൊലിയിലെ ചില സുഷിരങ്ങൾ (stomata) ഓക്സിജൻ ഉള്ളിൽ പ്രവേശിക്കാൻ കാരണമാകുമെന്ന് അവർ കരുതുന്നു. ഇതിനോട് തൊലി വളരെ വേഗത്തിൽ പ്രതികരിക്കുന്നു. ഇത് തവിട്ട് പാടുകൾ ഉണ്ടാകാൻ കാരണമാകുന്നു എന്നാണ് ​ഗവേഷകർ പറയുന്നത്.

    തവിട്ടു നിറം ഉണ്ടാകാതിരിക്കാൻ എന്തു ചെയ്യാം?
    ജനിതകമാറ്റങ്ങളിലൂടെ വാഴപ്പഴങ്ങളുടെ തൊലി തവിട്ടു നിറമാകുന്ന ഈ പ്രതിഭാസം ഇല്ലാതാക്കാം എന്ന് ​ഗവേഷകർ പറയുന്നു. മെച്ചപ്പെട്ട സംഭരണ ​​സാഹചര്യങ്ങളും (better storage conditions) തൊലി തവിട്ടു നിറമാകുന്നത് തടയും. വളരെക്കുറച്ച് ഓക്സിജൻ മാത്രം അകത്തു കയറുന്ന പ്രത്യേക കണ്ടെയ്നറുകളിൽ ഇവ സൂക്ഷിച്ചാൽ ഈ തവിട്ടു നിറം ഉണ്ടാകാൻ സാധ്യതയില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. സുഷിരങ്ങൾ വഴി ഓക്സിജൻ അകത്തേക്ക് കടക്കുന്നത് തടയാൻ വാഴപ്പഴത്തിൽ നേർത്ത കോട്ടിംഗും നൽകാം.

    വാഴപ്പഴത്തിനൊപ്പം മറ്റ് പഴങ്ങൾ സൂക്ഷിക്കരുതെന്ന് നിർദേശിക്കുന്നത് എഥിലീൻ വാതകത്തിന്റെ സാന്നിധ്യം മൂലമാണെന്നും ​ഗവേഷകർ പറയുന്നു. വാഴപ്പഴത്തോടൊപ്പം സൂക്ഷിക്കുന്ന മറ്റ് പഴങ്ങൾ മൃദുവാകാൻ എഥിലീൻ വാതകം കാരണമാകുന്നു.

    വാഴപ്പഴത്തിലെ അന്നജത്തിന്റെ ഭൂരിഭാഗവും പഞ്ചസാരയായി പരിവർത്തനം ചെയ്യപ്പെടാറുണ്ട്. മധുരമുള്ളതാണെങ്കിലും നിരവധി ആളുകൾ വാഴപ്പഴം വെറുതേ വലിച്ചെറിയാറുണ്ട്. പല ബേക്കിംഗ് റെസിപ്പികളിലും അതിന്റെ ഉപയോഗങ്ങളെക്കുറിച്ച് പലർക്കുമറിയില്ല.
    Published by:Jayesh Krishnan
    First published: