• HOME
  • »
  • NEWS
  • »
  • buzz
  • »
  • സ്ത്രീകൾ കുളിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ യുവാവിനെ 20 ദിവസത്തിന് ശേഷം നാട്ടുകാർ പിടികൂടി

സ്ത്രീകൾ കുളിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ യുവാവിനെ 20 ദിവസത്തിന് ശേഷം നാട്ടുകാർ പിടികൂടി

പരാതി നൽകിയിട്ടും പ്രതിയെ പിടികൂടുന്നതിൽ പോലീസ് പരാജയപ്പെട്ടു എങ്കിലും നാട്ടുകാർ ഇടപെട്ടു

പ്രതിയുടെ ദൃശ്യം

പ്രതിയുടെ ദൃശ്യം

  • Share this:
    ഹൗസിംഗ് സൊസൈറ്റിയിൽ (housing society) സ്ത്രീകളുടെ കുളിമുറിയിൽ കയറി വീഡിയോ ദൃശ്യം പകർത്തിയ ആളെ സൊസൈറ്റി നിവാസികൾ പിടികൂടി. 20 ദിവസത്തിന് ശേഷമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ മാസം സിസിടിവി ക്യാമറയിൽ പ്രതിയുടെ പതിഞ്ഞതിനെ തുടർന്ന് സൊസൈറ്റി നിവാസികൾ പോലീസിൽ പരാതി നൽകി. പരാതി നൽകിയിട്ടും പ്രതിയെ പിടികൂടുന്നതിൽ പോലീസ് പരാജയപ്പെട്ടു എങ്കിലും നാട്ടുകാർ ഇടപെട്ടു. പ്രതിയെ പോലീസിന് കൈമാറി. ഗ്രേറ്റർ നോയിഡയിലാണ് സംഭവം.

    ഗ്രേറ്റർ നോയിഡയിലെ അജ്നാര ലേ ഗാർഡൻ ഹൗസിങ് സൊസൈറ്റിയിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. ഏപ്രിലിലെ സംഭവത്തിന് ശേഷം, താമസക്കാർ സോഷ്യൽ മീഡിയ കാമ്പെയ്‌ൻ ആരംഭിച്ചു. ഇത് കേസെടുക്കാൻ പോലീസിനെ നിർബന്ധിതരാക്കിയതായി ഹിന്ദി ദിനപത്രമായ ഹിന്ദുസ്ഥാൻ റിപ്പോർട്ട് ചെയ്യുന്നു.

    പ്രതികൾ മാർക്കറ്റിൽ കറങ്ങുന്നത് കണ്ട സൊസൈറ്റിയിലെ താമസക്കാരാണ് പിടികൂടിയത്. കൃത്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്തതിനാൽ, താമസ സ്ഥലത്ത് സുരക്ഷിതത്വമില്ലെന്ന് സൊസൈറ്റി നിവാസികൾ അവകാശപ്പെട്ടു. നവഭാരത് ടൈംസിന്റെ റിപ്പോർട്ട് പ്രകാരം ഹൗസിംഗ് സൊസൈറ്റിയിൽ മുമ്പ് രണ്ട് കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. സെക്യൂരിറ്റി ജീവനക്കാരുടെ അനാസ്ഥയാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്ന് സൊസൈറ്റി നിവാസികളും കുറ്റപ്പെടുത്തുന്നു. നേരത്തെ, വാഗ്ദാനങ്ങൾ പാലിക്കാത്തതിന്റെ പേരിൽ ബിൽഡർക്കെതിരെ നാട്ടുകാർ ധർണ നടത്തിയിരുന്നു.

    Summary: A man who caught bathing visuals of women from a housing society has been handed over to police. He was caught 20 days after the incident was reported. Residents have alleged security flaw as reason for the incident
    Published by:user_57
    First published: