നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Strange Food Style | സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് പകരം മണ്ണും ചെളിയും ചേര്‍ത്ത ഭക്ഷണം കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഈ ദ്വീപിലേക്ക് വരൂ..

  Strange Food Style | സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് പകരം മണ്ണും ചെളിയും ചേര്‍ത്ത ഭക്ഷണം കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഈ ദ്വീപിലേക്ക് വരൂ..

  ദ്വീപിലെ നിവാസികള്‍ നമ്മള്‍ സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ക്കുന്നതുപോലെ ഈ മണ്ണും ഭക്ഷണത്തില്‍ ചേർക്കുന്നു. ഹോര്‍മുസ് ദ്വീപിലെ മണ്ണ് രുചികരം മാത്രമല്ല ആരോഗ്യകരവുമാണ്.

  News18

  News18

  • Share this:
   നൂറ്റാണ്ടുകളായി മനുഷ്യര്‍ അവരുടെ ഭക്ഷണത്തിന് രുചി നല്‍കാന്‍ സുഗന്ധവ്യഞ്ജനങ്ങള്‍ ഉപയോഗിക്കുന്നു. ഓരോ രാജ്യത്തിനും പ്രത്യേക രുചിയും പാചകരീതിയും ഉണ്ട്. ഇന്ത്യയില്‍ ഭക്ഷണത്തില്‍ ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് അതിന്റേതായ പ്രത്യേകതകളും രുചികളുമുണ്ട്. അതുകൊണ്ട് തന്നെയാവും ഇന്ത്യയില്‍ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് പുരാതന കാലം മുതല്‍ക്കെ ലോകം മുഴുവന്‍ താല്‍പര്യക്കാര്‍ ഉണ്ടായിരുന്നത്. എങ്കിലും ഭക്ഷണത്തിന് രുചി വര്‍ദ്ധിപ്പിക്കാന്‍ സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് പകരം മണ്ണും ചെളിയും ഉപയോഗിക്കുന്ന ഒരു പ്രദേശം ഭൂമിയിലുണ്ടെന്ന് അറിയാമോ? വിശ്വാസം വരുന്നില്ലേ? ഇപ്പോഴും ആ ദ്വീപില്‍ അത്തരം ഭക്ഷണം ലഭിക്കും എന്നതാണ് ആശ്ചര്യകരമായ വസ്തുത.

   ഇവിടുത്തെ മണ്ണും ചെളിയും ചേര്‍ത്ത് തയ്യാറാക്കുന്ന ഭക്ഷണം വളരെ രുചികരമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അതുകൊണ്ട് തന്നെ തയ്യാറാക്കുന്ന ഭക്ഷണ വിഭവങ്ങൾ ഒട്ടും പാഴാക്കാതെ ഇവിടുത്തെ നിവാസികള്‍ ആസ്വദിച്ചു കഴിക്കുന്നു. ഇറാനിലെ ഹോര്‍മുസ് ദ്വീപിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. അവിടുത്തെ മണ്ണ് വളരെ രുചികരമാണ്. ആ മണ്ണ് ചേര്‍ത്ത് ഉണ്ടാക്കുമ്പോള്‍ ഭക്ഷണത്തിന് ഗുണവും രുചിയും വര്‍ദ്ധിക്കുന്നു. വര്‍ണ്ണാഭമായ പര്‍വതങ്ങള്‍ നിറഞ്ഞ ഈ പ്രദേശത്തെ റെയിന്‍ബോ ദ്വീപ് എന്നും വിളിക്കാറുണ്ട്.

   ഇവിടുത്തെ വ്യത്യസ്ത നിറങ്ങളിലുള്ള പര്‍വതങ്ങളില്‍ പലതരം സ്വാദുള്ള മണ്ണ് കാണപ്പെടുന്നു. ദ്വീപിലെ നിവാസികള്‍ നമ്മള്‍ സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ക്കുന്നതുപോലെ ഈ മണ്ണും ഭക്ഷണത്തില്‍ ചേർക്കുന്നു. ഹോര്‍മുസ് ദ്വീപിലെ മണ്ണ് രുചികരം മാത്രമല്ല ആരോഗ്യകരവുമാണ്. ഈ ദ്വീപ് സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളും സുഗന്ധമുള്ള ഈ മണ്ണ് ഉപയോഗിച്ച് തയ്യാറാക്കിയ വിഭവങ്ങൾ ആസ്വദിച്ച് കഴിക്കാറുണ്ട്. ഇരുമ്പ് കൊണ്ട് സമ്പന്നമായ ഇവിടുത്തെ മണ്ണില്‍ ഏകദേശം 70 ഇനം ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്.

   ഈ ദ്വീപില്‍ ഉപ്പ് മലകളും കാണപ്പെടുന്നുണ്ട്. ഈ പര്‍വ്വതങ്ങളില്‍ കാണപ്പെടുന്ന സുഗന്ധമുള്ള മണ്ണിന് പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്തുന്നതിന് ധാരാളം പഠനങ്ങളും നടന്നിട്ടുണ്ട്. ''ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി ധാതുക്കള്‍ അടിഞ്ഞുകൂടി രൂപമെടുത്തതാണ് ഈ കുന്നുകളിലെ മണ്ണ്. അവയുടെ രുചി വളരെ സവിശേഷമാണ്. നിറത്തിനനുസരിച്ചാണ് ഇവിടെയുള്ളവര്‍ മണ്ണിന്റെ രുചി തിരിച്ചറിയുന്നത്", ബ്രിട്ടനിലെ ചീഫ് ജിയോളജിസ്റ്റ് ഡോ. കാതറിന്‍ ഗുഡ്നൗഫ് പറയുന്നു.

   പേര്‍ഷ്യന്‍ ഗള്‍ഫിന് സമീപമാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇറാന്‍ തീരത്ത് നിന്ന് ഏകദേശം 8 കിലോമീറ്റര്‍ (5 മൈല്‍) അകലെ ഹോര്‍മുസ് കടലിടുക്കില്‍ സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് ഹോര്‍മോസ്ഗാന്‍ പ്രവിശ്യയുടെ ഭാഗമാണ്. ദ്വീപിലെയും കടല്‍ത്തീരങ്ങളിലെയും ചുവപ്പ് കലര്‍ന്ന പ്രത്യേക തരം മണ്ണിനെ ഗോലക് എന്നാണ് പ്രദേശവാസികള്‍ വിളിക്കുന്നത്. ഇത് കലാപരവും പാചകപരവുമായ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുകയും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുകയും ചെയ്യുന്നു. ഈ മണ്ണിന്റെ അമിതോപയോഗം പ്രദേശത്തിന്റെ പരിസ്ഥിതി നശീകരണത്തിന് കാരണമായിരിക്കുകയാണ്. അതിനാല്‍ പ്രദേശം ഇപ്പോള്‍ പരിസ്ഥിതി വകുപ്പിന്റെ സംരക്ഷണത്തിലാണ്.

   ഹോര്‍മുസ് ദ്വീപിന് 42 കി.മീ (16 ചതുരശ്ര മൈല്‍) വിസ്തീര്‍ണ്ണമുണ്ട്. ദ്വീപിന്റെ ഏറ്റവും ഉയര്‍ന്ന സ്ഥലം സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 186 മീറ്റര്‍ (610 അടി) ഉയരത്തിലാണ്. മഴയുടെ അഭാവം മൂലം ഉപ്പുകലര്‍ന്ന മണ്ണും വെള്ളവും നിറഞ്ഞതാണ് പ്രദേശം. ഈ കാലാവസ്ഥയില്‍ വളരുന്ന വെളുത്ത കണ്ടല്‍ ആണ് ഇവിടുത്തെ പ്രധാന സസ്യം.
   Published by:Sarath Mohanan
   First published:
   )}