‘ഈ സ്ഥലം ക്യാമറാ നിരീക്ഷണത്തിലാണ്, ഇവിടെ ചവർ ഇടരുത്,’ ‘ഇവിടെ ചവർ ഇടുന്നത് ശിക്ഷാർഹം,’ ‘ചവർ ഇടുന്നവർ ജാഗ്രതൈ, സ്ഥലം സി.സി.ടി.വി. നിരീക്ഷണത്തിൽ’. നമ്മുടെ നാട്ടിൽ സ്ഥിരമായി കണ്ടുവരുന്ന ചില താക്കീതുകൾ ഇപ്രകാരമാണ്. രാത്രിയുടെ മറവു പിടിച്ചും, ഏറ്റവും ലേറ്റസ്റ്റായി മുഖത്തൊരു മാസ്ക് വച്ചും പൊതുനിരത്തിലും, ഒഴിഞ്ഞു കിടക്കുന്ന അന്യന്റെ പറമ്പിലും മാലിന്യ സഞ്ചികൾ വലിച്ചെറിഞ്ഞ് സ്വന്തം വീടും പുരയിടവും ‘വൃത്തിയും വെടിപ്പുമുള്ളതാക്കി’ മാറ്റി സായൂജ്യമടയുന്നവരെ തടയാൻ സാധാരണയായി നാട്ടുകാർ സ്വീകരിച്ചു പോരുന്ന രീതിയാണിത്.
Also read: തലപ്പാവ് കെട്ടിയ സിംഗ് മലയാളം ഉൾപ്പെടെ അഞ്ചു ഭാഷകളിൽ കേസരിയാ… പാടി; പ്രധാനമന്ത്രിയുടെ അഭിനന്ദനം
കൊച്ചിക്കാരെയും മറ്റു മലയാളികളെയും ഒരുപോലെ ആശങ്കയിലാക്കിയ ബ്രഹ്മപുരത്തെ മാലിന്യപ്പുക പുറത്തുവന്ന വേളയിൽ ഇത്തരം സൂചനകൾ കൂടുതൽ പ്രസക്തമാകുന്നു.
എന്നാൽ ഇങ്ങനെയൊരു രീതി മുൻപ് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? അല്ലെങ്കിൽ കണ്ട് പരിചയമുള്ളവർ ഇതെവിടെയാണ് എന്ന് ഓർക്കുന്നുവോ? സ്ഥലം ഏതെന്ന് പരാമർശമില്ലെങ്കിലും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ചിത്രമാണിത്.
നാടോടിക്കാറ്റ് സിനിമയിലെ വിജയനും ദാസനുമാണ് ഇതിലെ ചിത്രം. ‘ഇവിടെ മാലിന്യമിടുന്നവർ ആറ് മാസത്തിനുള്ളിൽ മുടിഞ്ഞ് പണ്ടാരമടങ്ങി പോണേ’ എന്ന് ‘വേദനയോടെ പ്രദേശവാസികളാണ്’ ഇങ്ങനെ ഒരു സാഹസത്തിന് മുതിർന്നത്. ഒരു മരച്ചില്ലയിൽ ബാലൻസ് ചെയ്ത നിലയിലാണ് ഈ ബോർഡ് ഉള്ളത്. ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
Summary: Residents put up a weird warning board to scare garbage dumping in an undisclosed location in Kerala. The pic had gone viral
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.