നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'ഞാൻ രാജിവച്ചതു കൊണ്ട് ഇന്ന് കട തുറക്കില്ല'; സഹികെട്ട ജീവനക്കാരന്‍റെ 'രാജിക്കത്ത്' വൈറൽ

  'ഞാൻ രാജിവച്ചതു കൊണ്ട് ഇന്ന് കട തുറക്കില്ല'; സഹികെട്ട ജീവനക്കാരന്‍റെ 'രാജിക്കത്ത്' വൈറൽ

  ജീവനക്കാരന്റെ ധൈര്യത്തെയും സത്യസന്ധതയെയും ആളുകൾ പുകഴ്ത്തുന്നുണ്ട്. ഈ വാക്കുകൾക്ക് ശക്തിയുണ്ടെന്നാണ് ആളുകളുടെ പ്രതികരണം

  Representative image (MoneyControl).

  Representative image (MoneyControl).

  • Share this:
   സിനിമയിൽ കാണുന്നതുപോലെ ബോസിന്റെ മുഖത്തേക്ക് രാജിക്കത്ത് വലിച്ചെറിഞ്ഞ് സ്റ്റൈലിൽ ഇറങ്ങിപ്പോരുന്നത് നമ്മിൽ ചിലരെങ്കിലും സ്വപ്നം കണ്ടിട്ടുണ്ടാവും. ഇത്തരത്തിൽ ഓഫീസിൽ നിന്നിറങ്ങിപ്പോരുന്നതിന്റെ ആത്മസംതൃപ്തി വേറെത്തന്നെയായിരിക്കും. എന്നാൽ യഥാർത്ഥ രാജി സങ്കൽപ്പത്തിലെ രാജിയേക്കാൾ ഏറെ വ്യത്യസ്തമാവും പൊതുവേ. നിരവധി ഔപചാരികതകൾ നിറഞ്ഞതാണ് രാജി പ്രക്രിയ എന്നതാണ് വസ്തുത. എന്നാൽ രാജി വെക്കുന്നതിന് മുൻപ് തന്റെ കലിപ്പ് തീർത്ത മക്ഡൊണാൾഡ് ജീവനക്കാരനെ കുറിച്ചാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച . അടുക്കള ജീവനക്കാരന്‍റെ 'സ്റ്റൈലന്‍ രാജി' ആളുകൾ ഇഷ്ടപ്പെട്ടു എന്നാണ് പ്രതികരണങ്ങളിൽ നിന്ന് മനസ്സിലാവുന്നത്.

   അമേരിക്കയിലെ കെന്‍റക്കിയിലെ ലൂയിസ്വൈലിലെ മക്ഡോണാൾഡ്സ് റെസ്റ്റോറന്റിലെ ജീവനക്കാരനാണ് കഴിഞ്ഞ ദിവസം ജോലിയിൽ നിന്ന് രാജിവെച്ചത്. തന്റെ ഉള്ളിലെ വികാരം അടക്കിപ്പിടിക്കാൻ കഴിയാതിരുന്ന അദ്ദേഹം തന്റെ സഹപ്രവർത്തകരും ഉപഭോക്താക്കളും വരുന്ന വഴിയിൽ ഒരു കുറിപ്പെഴുതി വെക്കുകയായിരുന്നു. 'ഞാൻ രാജി വെച്ചതുകാരണം ഇന്ന് ഹോട്ടൽ തുറന്ന് പ്രവർത്തിക്കില്ല എന്നും ഞാനീ ജോലി വെറുക്കുന്നു' എന്നുമാണ് അദ്ദേഹം എഴുതിയത്. ഷോപ്പിലെത്തിയ ഒരു ഉപഭോക്താവാണ് ഈ കുറിപ്പ് ട്വിറ്ററിൽ പങ്കുവെച്ചത്. പുതുതായി അവതരിപ്പിച്ച BTS മീൽ വാങ്ങാൻ വേണ്ടി എത്തിയ കസ്റ്റമറാണ് ഈ കുറിപ്പ് പങ്കുവെച്ചതെന്ന് മിറർ റിപ്പോർട്ട് ചെയ്യുന്നു.

   Also Read-ജോലിയോടുള്ള സ്നേഹം; മകന് ‘HTML’ എന്ന് പേരിട്ട് വെബ് ഡെവലപ്പ‍റായ പിതാവ്

   നിരവധി പേരാണ് വെള്ളക്കടലാസിൽ പ്രിന്റ് ചെയ്ത് കുറിപ്പിന്റെ ചിത്രത്തിന് താഴെ പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. ജീവനക്കാരന്റെ ധൈര്യത്തെയും സത്യസന്ധതയെയും ആളുകൾ പുകഴ്ത്തുന്നുണ്ട്. ഈ വാക്കുകൾക്ക് ശക്തിയുണ്ടെന്നും അടുത്ത ദിവസം തന്റെ ഓഫീസിന്റെ മുൻവശത്തെ ഡോറിൽ ഇത്തരം കുറിപ്പെഴുതുമെന്നും മറ്റൊരാൾ പറഞ്ഞു.

   എന്നാൾ വളരെ രസകരമായ കുറിപ്പുമായി മറ്റൊരാൾ രംഗത്തെത്തി. മക്ഡൊണാൾഡ്സിലെ മിൽക്ക് ഷെയ്ക്ക് മെഷീൻ കേടാകുമ്പോൾ അത് പ്രവർത്തന രഹിതമാണെന്ന് അവർ ഒരു കുറിപ്പെഴുതി വെക്കാത്തതെന്താണെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഇതുവഴി ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാവുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഐസ്ക്രീം മെഷീനാണോ ഈ കുറിപ്പെഴുതിയതെന്നാണ് മറ്റൊരാളുടെ ചോദ്യം.

   Also Read-ഒരു ബിയർ ഐസ്ക്രീം കഴിച്ചാലോ? ബെൽജിയൻ ബ്രൂവറിയുടെ ഒരു 'വിഡ്ഢിദിന തമാശ' യാഥാർഥ്യമായ കഥ

   കുറിപ്പിനു താഴേ നിരവധി പേർ തങ്ങളുടെ രാജി ഓർമ്മകളുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം കുറിപ്പെഴുതിയില്ലെങ്കിലും കാറ് കഴുകുന്ന ജോലിയിൽ നിന്ന് സമാനമായ രീതിയിൽ രാജിവെച്ചിരുന്നെന്നാണ് ഒരാളുടെ പ്രതികരണം. ഈയടുത്ത് വാൾമാർട്ടിലും ഏക ക്യാശിയർ രാജിവെച്ചതിനെ തുടർന്ന് ഷോറൂം അടക്കേണ്ടി വന്ന അവസ്ഥയുണ്ടായി എന്ന് ഒരു ഇന്റർനെറ്റ് ഉപയോക്താവ് സാക്ഷ്യപ്പെടുത്തുന്നു.   ഈയടുത്ത് യുകെയിലെ മക്ഡൊണാൾഡ് ഓട്ലെറ്റ് വെജിറ്റബിൾ ഡിലക്സ് ബർഗർ ഓർഡർ ചെയ്ത ലൂയിസ് ഡേവി എന്ന 50 വയസുകാരിക്ക് ചിക്കൻ അടങ്ങിയ ബർഗർ നൽകിയത് വാർത്തയായിരുന്നു. 45 വർഷമായി സസ്യാഹാരം മാത്രം കഴിക്കുന്ന ലൂയിസ് ഭക്ഷണം കഴിച്ച് ഛർദ്ദിക്കുകയും ചെയ്തു. സാധാരണ ഗതിയിൽ രണ്ട് റെഡ് പെപ്പറും പെസ്റ്റോ വെജി ഗോജോൺസുമാണ് വെജിറ്റബിൽ ബർഗറിൽ ഉണ്ടാകേണ്ടിയിരുന്നത്.
   Published by:Asha Sulfiker
   First published: