• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'തോക്ക് തോൽക്കും കാലം വരുംവരെ നാക്ക് തോൽക്കില്ലെടോ...' ; പ്രകമ്പനം കൊള്ളിക്കുന്ന പുതിയ പാട്ടുമായി രശ്മി സതീഷ്

'തോക്ക് തോൽക്കും കാലം വരുംവരെ നാക്ക് തോൽക്കില്ലെടോ...' ; പ്രകമ്പനം കൊള്ളിക്കുന്ന പുതിയ പാട്ടുമായി രശ്മി സതീഷ്

നിശബ്ദരാകാൻ ഇഷ്ടമില്ലാത്ത എല്ലാ എഴുത്തുകാർക്കും കലാകാരന്മാർക്കും ആക്ടിവിസ്റ്റുകൾക്കുമുള്ള ആദരമായാണ് ബാൻഡ് പുതിയ പാട്ട് പുറത്തിറക്കിയിട്ടുള്ളത്

രശ്മി സതീഷ്

രശ്മി സതീഷ്

  • News18
  • Last Updated :
  • Share this:
    കലാകാരന്മാരുടെ എതിർസ്വരങ്ങൾ അടിച്ചമർത്തുന്ന ഭരണകൂട നടപടിക്കെതിരെ പ്രതിഷേധവുമായി ഗായിക രശ്മി സതീഷിന്റെ പുതിയ പാട്ട്. 'പടുപാട്ട്' എന്ന് പേരിട്ടിരിക്കുന്ന വീഡിയോ ഗാനം, രശ്മി സതീഷിന്റെ തന്നെ രസ ബാൻറാണ് നിർമിച്ചിരിക്കുന്ന്. നിശബ്ദരാകാൻ ഇഷ്ടമില്ലാത്ത എല്ലാ എഴുത്തുകാർക്കും കലാകാരന്മാർക്കും ആക്ടിവിസ്റ്റുകൾക്കുമുള്ള ആദരമായാണ് ബാൻഡ് പുതിയ പാട്ട് പുറത്തിറക്കിയിട്ടുള്ളത്.

    പ്രതിഷേധിക്കാനാവാതെ കേരളത്തിന്റെ പല ഭാഗങ്ങളിലും ചൂഷണത്തിനു വിധേയരായിരിക്കുന്ന കലാകാരന്‍മാരെ പ്രതിനിധീകരിച്ചാണ് രശ്മി പാടുന്നത്. തോക്കു തോല്‍ക്കുന്ന കാലം വരെ നാക്കു തോല്‍ക്കില്ലെന്നു തുടങ്ങുന്ന പാട്ടിലെ വരികള്‍ കണ്ണന്‍ സിദ്ധാര്‍ഥിന്റേതാണ്. വീഡിയോ ആല്‍ബമായി ചിത്രീകരിച്ചിരിക്കുന്ന പടുപാട്ടില്‍ രശ്മിക്കൊപ്പം സഫ്രു ഷാഫിയാണ് അഭിനയിച്ചിരിക്കുന്നത്. സംവിധാനം മുരളി ധരിന്‍. മുഹമ്മദ് അബ്ദുള്ള ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. മഹേഷ് നാരായണന്‍ ആണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്.

    First published: