നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral video | ട്രെയ്‌നിലെ ലൈവ് വീഡിയോക്കിടെ ഉച്ചത്തിൽ അധോവായു ശബ്ദം; വീഡിയോ വൈറൽ

  Viral video | ട്രെയ്‌നിലെ ലൈവ് വീഡിയോക്കിടെ ഉച്ചത്തിൽ അധോവായു ശബ്ദം; വീഡിയോ വൈറൽ

  നിറയെ യാത്രക്കാരുള്ള ട്രെയിനിലെ ലൈവ്സ്ട്രീമിനിടെ അധോവായു ശബ്ദം

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ട്രെയിനിനുള്ളിൽ യുവതി ലൈവ്സ്ട്രീം (livestream) വീഡിയോ തുടങ്ങിയതും ഒച്ചവെച്ച സഹയാത്രക്കാർക്കു മുന്നിൽ ഉച്ചത്തിൽ അധോവായു ശബ്ദം! (farting noise) ഇക്കാര്യങ്ങൾ എങ്ങനെ സംഭവിച്ചുവെന്ന് കാണിക്കുന്ന തത്സമയ സ്ട്രീമിന്റെ ഒരു സ്‌നിപ്പറ്റ് വീഡിയോ റെഡ്ഡിറ്റിൽ വൈറലാവുകയാണ്.

   നിറയെ യാത്രക്കാരുള്ള ട്രെയിനിൽ കണ്ട സ്ത്രീ ട്വിച്ചിൽ തത്സമയ സംപ്രേക്ഷണം നടത്തുകയായിരുന്നു. "കഷണ്ടിയുള്ള വെള്ളക്കാരൻ" എന്ന് ആവർത്തിച്ച് അന്നൗൺസ്‌മെന്റ് കേൾക്കാം. "പിന്നിലെ കഷണ്ടിയുള്ള വെള്ളക്കാരനെ ശ്രദ്ധിക്കുക, ഇത് നിങ്ങൾക്കുള്ളതാണ്" എന്ന ഒരു പുരുഷ കാഴ്ചക്കാരന്റെ ശബ്ദം ട്രെയിനിനുള്ളിൽ ഉടൻ തന്നെ പറന്നു. സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ ആയ യുവതി ഈ പെരുമാറ്റത്തിൽ അസ്വസ്ഥയായി, തല കുനിക്കുന്നത് കാണാം.

   ശബ്ദം അടക്കാൻ ശ്രമിച്ചുവെങ്കിലും നടക്കാതെ വന്നപ്പോൾ, "ഇത് വളരെ പരുഷമാണ്" എന്ന് പറഞ്ഞുകൊണ്ട് ട്രെയിനിലെ യാത്രക്കാരുടെ മുഴുവൻ ശ്രദ്ധ ക്ഷണിക്കാൻ യുവതിയുടെ ഫോൺ ഉടൻ തന്നെ ഉച്ചത്തിലുള്ളതും നീണ്ടതുമായ അധോവായു ശബ്ദങ്ങൾ മുഴക്കാൻ തുടങ്ങി. അത് യാത്രക്കാരുടെ ശ്രദ്ധ തൽക്ഷണം ആകർഷിച്ചു. പുറകിൽ നിൽക്കുന്ന രണ്ട് സ്ത്രീ യാത്രക്കാരുടെ മുഖത്ത് ഈ സമയം ആശയക്കുഴപ്പം നിറയുന്നതും വീഡിയോയിൽ കാണാം.

   ഈ ഘട്ടത്തിൽ യുവതി തന്റെ മുന്നിലെ സാഹചര്യത്തെ നേരിടാൻ പാടുപെടുകയായിരുന്നു. പക്ഷേ എന്നിട്ടും അവർ സ്ട്രീമിംഗുമായി മുന്നോട്ട് പോയി.   എന്തുകൊണ്ട് ഈ അവസ്ഥയിൽ നിന്നും തന്നെ രക്ഷിക്കാൻ യുവതി ശബ്ദം കുറയ്ക്കുകയോ ഓഫ് അയക്കുകയോ ചെയ്തില്ല എന്ന് പലരും അതിശയിച്ചു. ഇത് കമന്റ് സെക്ഷനിൽ പലരും കമന്റ് ചെയ്തിരുന്നു. 'ടെക്സ്റ്റ്-ടു-സ്പീച്ച് സംഭാവനകൾ'ക്കായി ചില സ്ട്രീമാർമാർ സ്വമേധയാ പൊതുവിടങ്ങളിൽ നിന്നുള്ള ഇത്തരം പെരുമാറ്റങ്ങൾക്കു നിന്നുകൊടുക്കാറുണ്ടത്രെ. കാഴ്‌ചക്കാർക്ക് ഒരു യാന്ത്രിക ശബ്‌ദത്തിലൂടെ സ്വയം കേൾക്കാനാകും, അത് അവർ എഴുതുന്നതെന്തും തിരഞ്ഞെടുക്കും. എന്നിരുന്നാലും, സ്ട്രീമറിന് സംഭാവന നൽകുന്ന കാഴ്ചക്കാർക്ക് മാത്രമേ ശബ്ദമുണ്ടാക്കാൻ അർഹതയുള്ളൂ.

   "ഇങ്ങനെ ചെയ്യുന്നത് സ്ട്രീമറെ നാണം കെടുത്തുക എന്ന ലക്ഷ്യമായതിനാൽ അവർക്ക് കൂടുതൽ സംഭാവനകൾ ലഭിക്കുമെന്ന് അവർക്കറിയാം. അതുകൊണ്ടാണ് അവർ നിർത്താൻ അപേക്ഷിക്കുന്നത്. പക്ഷേ അവർക്ക് പണം ആവശ്യമുള്ള ടെക്സ്റ്റ് ടു സ്പീച്ച് ഉള്ളതിനാൽ അവർ അതൊരിക്കലും ഓഫാക്കില്ല, ”ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.

   Summary: A social media influencer’s decision to live stream herself in public backfired after her viewers started making all kinds of noise. A snippet of the live-stream was uploaded on Reddit showing how the embarrassing scenes unfolded. The woman, seen in a train full of passengers, started her live-streaming on Twitch
   Published by:user_57
   First published: