നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Food Vlogger | ഒന്നരക്കിലോ പന്നിയിറച്ചിയും നാലു കിലോ ചെമ്മീനും ഒറ്റയിരിപ്പില്‍ അകത്താക്കിയ ഫുഡ് വ്ലോഗറോട് ഹോട്ടലുടമയുടെ 'നോ'

    Food Vlogger | ഒന്നരക്കിലോ പന്നിയിറച്ചിയും നാലു കിലോ ചെമ്മീനും ഒറ്റയിരിപ്പില്‍ അകത്താക്കിയ ഫുഡ് വ്ലോഗറോട് ഹോട്ടലുടമയുടെ 'നോ'

    ഒറ്റയിരിപ്പിന് 1.5 കിലോ പന്നിയിറച്ചി ഫ്രൈ ഇയാള്‍ അകത്താക്കി. അടുത്തതായി ഈ ഭക്ഷണശാലയിലെ പ്രധാന വിഭവമായ ചെമ്മീന്‍ ഫ്രൈ നാല് കിലോയും കഴിച്ചു. ഇതിന് പുറമേ ഇരുപത് മുതല്‍ മുപ്പത് കുപ്പിവരെ സോയാ മില്‍ക്കും ഇയാള്‍ കുടിച്ചു.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      ബീജിംഗ്: ഫുഡ് വ്ലോഗറെ (Food Vlogger) തങ്ങളുടെ ഭക്ഷണശാലയില്‍ (Restaurant) വിലക്കി ചൈനയിലെ പ്രമുഖമായ സീഫുഡ് റെസ്റ്റോറന്‍റ്. അമിതമായി ഭക്ഷണം കഴിക്കുന്നു (overeating) എന്ന കാരണത്താലാണ് വിലക്ക് എന്നാണ് ഭക്ഷണശാല അധികൃതര്‍ ഇതിനെക്കുറിച്ച് വിശദീകരിക്കുന്നത്. ചൈനയിലെ ഹുനാന്‍ പ്രവിശ്യ തലസ്ഥാനമായ ചാങ്ഷയിലെ (Changsha city) ഹന്‍ദാദി സീഫുഡ് ബിബിക്യൂ (Handadi Seafood BBQ) ആണ് ഫുഡ് വ്ലോഗറും തദ്ദേശീയനുമായ കാങ്ങിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

      ഒരോ ഭക്ഷണശാലകളിൽ എത്തി ഭക്ഷണം കഴിക്കുന്നത് ലൈവായി സ്ട്രീം ചെയ്യുക എന്നതാണ് കാങ്ങിന്‍റെ രീതി. ഇതിനാല്‍ തന്നെ ഇയാള്‍ക്ക് വലിയ ഫോളോവേഴ്സും ഉണ്ട്. അതേ സമയം തങ്ങളുടെ ഭക്ഷണ ശാലയിലേക്ക് വരേണ്ടതില്ലെന്നാണ് ഹന്‍ദാദി സീഫുഡ് ബിബിക്യൂ കാങിനെ അറിയിച്ചിരിക്കുന്നത്. കടല്‍ വിഭവങ്ങള്‍ക്ക് പേരുകേട്ട ഭക്ഷണശാലയാണ് ഇത്.

      മുന്‍പ് ഇതേ ഭക്ഷണശാലയില്‍ കാങ് ഭക്ഷണം കഴിക്കാന്‍ എത്തുകയും അതിന്‍റെ വീഡിയോ ലൈവായി സ്ട്രീം ചെയ്യുകയും ചെയ്തിരുന്നു. ഇത് വളരെ വൈറലാകുകയും ചെയ്തു. അന്ന് കാങ് കഴിച്ചതാണ് ഭക്ഷണശാല അധികൃതരുടെ കണ്ണ് തള്ളിച്ചത്. ഒറ്റയിരിപ്പിന് 1.5 കിലോ പന്നിയിറച്ചി ഫ്രൈ ഇയാള്‍ അകത്താക്കി. അടുത്തതായി ഈ ഭക്ഷണശാലയിലെ പ്രധാന വിഭവമായ ചെമ്മീന്‍ ഫ്രൈ നാല് കിലോയും കഴിച്ചു. ഇതിന് പുറമേ ഇരുപത് മുതല്‍ മുപ്പത് കുപ്പിവരെ സോയാ മില്‍ക്കും ഇയാള്‍ കുടിച്ചു.
      പിന്നീടും കാങ് ഇതേ ഭക്ഷണശാലയില്‍ എത്തി കിലോക്കണക്കിന് ആഹാരം കഴിച്ചെന്നാണ് ഭക്ഷണശാല അധികൃതര്‍ പറയുന്നത്. ഭക്ഷണശാലയുടെ പ്രമോഷന്‍ എന്ന നിലയില്‍ ഭക്ഷണം സൗജന്യമായിരുന്നു എന്നാണ് ഹുനാന്‍ ടിവിയുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

      Also Read- ഗാന മേളയ്ക്കിടിയെ ഗായികയെ കാശ് കൊണ്ടു മൂടി'; വീഡിയോ വൈറൽ

      ഇത് ആവര്‍ത്തിച്ചപ്പോള്‍ മറ്റുവഴി ഉണ്ടായിരുന്നില്ലെന്ന് ഭക്ഷണശാല അധികൃത പറയുന്നു. എന്നാല്‍ തനിക്ക് വിലക്ക് കിട്ടിയതില്‍ കാങ് നടത്തിയ പ്രതികരണവും രസകരമാണ്. 'ഞാന്‍ കൂടുതല്‍ ഭക്ഷണം കഴിക്കും, അത് ഒരു തെറ്റാണോ?, ഒരു തുള്ളി വെള്ളവും പാഴാക്കാതെ കഴിക്കണം എന്നതാണ് എന്‍റെ നയം. അത് നടപ്പിലാക്കുന്നത് തെറ്റാണോ എന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്ത ഹുനാന്‍ ടിവിയോട് കാങ് പറയുന്നത്.

      അതേസമയം, ഹോട്ടലുടമ ഭക്ഷണം കഴിക്കാന്‍ എത്തിയ ആളിനോട് വിവേചനപരമായി പെരുമാറിയെന്നാണ ഒരുകൂട്ടം ആളുക്കള്‍ ഇതിനോട് പ്രതികരിച്ചത്.
      Published by:Rajesh V
      First published:
      )}