നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ജീവനക്കാർക്ക് 7 ലക്ഷം രൂപ ടിപ്പ്; കണ്ണ് തള്ളി റസ്റ്ററന്റ് ഉടമയും ജീവനക്കാരും

  ജീവനക്കാർക്ക് 7 ലക്ഷം രൂപ ടിപ്പ്; കണ്ണ് തള്ളി റസ്റ്ററന്റ് ഉടമയും ജീവനക്കാരും

  ഭക്ഷണം കഴിച്ചതിന് ശേഷം റസ്റ്ററന്റിലെ ജീവനക്കാരെയെല്ലാം വിളിച്ചായിരുന്നു കസ്റ്റമറുടെ പ്രഖ്യാപനം

  image: Instagram

  image: Instagram

  • Share this:
   കസ്റ്റമർ ഈസ് ദി കിംഗ് എന്നതാണ് ബിസിനസ്സിലെ പ്രധാന വാക്യം. കസ്റ്റമറെ രാജാവിനെ പോലെ കാണണം. അവർക്ക് ആവശ്യമുള്ളതെല്ലാം ഒരുക്കണം. എങ്കിൽ മാത്രമേ ബിസിനസ്സ് പച്ചപിടിക്കുകയുള്ളൂ. കസ്റ്റമറുടെ സന്തോഷമാണ് ഒരു സ്ഥാപനത്തിന്റെ വിജയത്തിന്റെ അടിസ്ഥാനം തന്നെ. പ്രത്യേകിച്ച് റസ്റ്ററന്റ് മേഖലയിൽ.

   കസ്റ്റമറുടെ ചെറിയൊരു അതൃപ്തി മതി സ്ഥാപനത്തിന്റെ പേര് മോശമാകാൻ. അതുപോലെ കസ്റ്റമറുടെ സന്തോഷം സ്ഥാപനത്തിന്റെ യശസ്സ് ഉയർത്തുകയും ചെയ്യും. സമാനമായ ഒരു സംഭവമാണ് ഫ്ലോറിഡയിലെ ഒരു റസ്റ്ററന്റിലും ഉണ്ടായിരിക്കുന്നത്.

   റസ്റ്ററന്റിലെത്തിയ ഒരു കസ്റ്റമറോട് മാന്യമായി പെരുമാറിയതിനെ തുടർന്ന് ജീവനക്കാർക്ക് അക്ഷരാർത്ഥത്തിൽ ലോട്ടറി അടിച്ചു എന്ന് തന്നെ പറയാം. വഹൂ സീഫുഡ് ഗ്രിൽ എന്ന സ്ഥാപനത്തിലാണ് സംഭവം. ഇവിടെയെത്തിയ ഒരു കസ്റ്റമർ ജീവനക്കാരുടെ ആത്മാർത്ഥമായ സേവനം കണ്ട് നൽകിയ ടിപ്പാണ് വാർത്തകളിൽ ഇടംപിടിച്ചത്.

   റസ്റ്ററന്റ് തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഭക്ഷണം കഴിച്ചതിന് ശേഷം റസ്റ്ററന്റിലെ ജീവനക്കാരെയെല്ലാം വിളിപ്പിച്ച കസ്റ്റമർ ജീവനക്കാരോട് നന്ദി പറഞ്ഞതിന് ശേഷം എല്ലാവർക്കും 1000 ഡോളർ വീതം ടിപ്പ് നൽകുകയായിരുന്നു. പത്ത് ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്.   ജീവനക്കാരുടെ കഠിനാധ്വാനത്തിനും മികച്ച സേവനത്തിനുമുള്ള ഉപഹാരമാണത്രേ ഇത്ര വലിയ തുക. ഓരോരുത്തർക്കും ആയിരം ഡോളർ വെച്ച്  പതിനായിരം ഡോളറാണ് ടിപ്പായി ലഭിച്ചത്.  ഏകദേശം 7,50,000 ഇന്ത്യൻ രൂപയോളം വരും.

   Also Read- കുടുംബം ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോൾ സീലിംഗ് ഫാൻ പൊട്ടിവീണു; വീഡിയോ വൈറൽ

   ഇൻസ്റ്റഗ്രാമിൽ സന്തോഷ വാർത്ത പങ്കുവെച്ച റസ്റ്ററന്റ് ഉടമ ഷോൺ ഷിഫേർഡ് പറയുന്നത് ഇങ്ങനെ, "ഞാൻ പെട്ടെന്ന് വികാരധീനനാകുന്നയാളല്ല, പക്ഷേ, ഇത് ഹൃദയം നിറയ്ക്കുന്നതാണ്. അദ്ദേഹത്തിന്റെ കനിവിന് മുന്നൽ ഞങ്ങളെല്ലാവരുടേയും ഹൃദയം നിറഞ്ഞു".

   കോവിഡ് മൂലം കഴിഞ്ഞ ഒന്നര വർഷകാലം അതികഠിനമായിരുന്നു. വളരെയേറെ കഷ്ടപ്പാടിലൂടെയാണ് തങ്ങളെല്ലാവരും കടന്നു പോയത്. എന്നാൽ ഈ ഒരു സംഭവത്തോടെ ഞങ്ങൾക്ക് ആത്മവിശ്വാസം തിരിച്ചു കിട്ടിയിരിക്കുകയാണ്. മനുഷ്യത്വത്തിലുള്ള ഞങ്ങളുടെ വിശ്വാസം കൂടുതൽ ഉറച്ചുവെന്നും ഷോൺ തന്റെ പോസ്റ്റിൽ കുറിച്ചു.
   Published by:Naseeba TC
   First published:
   )}