HOME /NEWS /Buzz / Fine | പനീര്‍ കറിക്ക് പകരം ലഭിച്ചത് ചിക്കന്‍ കറി; റെസ്റ്റോറന്റിന് 20,000 രുപ പിഴ

Fine | പനീര്‍ കറിക്ക് പകരം ലഭിച്ചത് ചിക്കന്‍ കറി; റെസ്റ്റോറന്റിന് 20,000 രുപ പിഴ

ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ വഴിയാണ് റസ്റ്റോറന്റില്‍ നിന്ന് മട്ടർ പനീര്‍ ഓര്‍ഡര്‍ ചെയ്തത്.

ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ വഴിയാണ് റസ്റ്റോറന്റില്‍ നിന്ന് മട്ടർ പനീര്‍ ഓര്‍ഡര്‍ ചെയ്തത്.

ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ വഴിയാണ് റസ്റ്റോറന്റില്‍ നിന്ന് മട്ടർ പനീര്‍ ഓര്‍ഡര്‍ ചെയ്തത്.

  • Share this:

    ഒരു ഓര്‍ഡര്‍ (Food Order) അബദ്ധത്തില്‍ മാറിപ്പോയതിന് റെസ്റ്റോറന്റിന് ( restaurant) പിഴയായി നല്‍കേണ്ടി വന്നത് 20,000 രൂപ. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് (Gwalior ) സംഭവം നടന്നത്. ഗ്വാളിയാറിലെ ജിവാജി ക്ലബ്ബില്‍ (Jiwaji Club) നിന്നാണ് വെജിറ്റേറിയന്‍ മാത്രം കഴിക്കുന്ന കുടുംബത്തിന് നോണ്‍ വെജിറ്റേറിയന്‍ കറി ലഭിച്ചത്.

    അതേസമയം, ഓര്‍ഡര്‍ മാറി ലഭിച്ചതിനെ തുടര്‍ന്ന് കുടുംബം ഉപഭോക്തൃ ഫോറത്തെ സമീപിച്ചിക്കുകയായിരുന്നു. പരാതിയില്‍ കുടുംബത്തിന് അനുകൂലമായി വിധി വരികയും ചെയ്തു.

    ജിവാജി ക്ലബിലെ അംഗമായ അഡ്വക്കേറ്റ് സിദ്ധാര്‍ത്ഥ് ശ്രീവാസ്തവയാണ് ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ വഴി റസ്റ്റോറന്റില്‍ നിന്ന് മട്ടർ പനീര്‍ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ഓര്‍ഡര്‍ ചെയ്ത് പനീര്‍ കറിക്ക് പകരം ചിക്കന്‍ കറിയാണ് ഇവര്‍ക്ക് കിട്ടിയത്. സംഭവം ക്ലബ് അധികൃതരെ അറിയിച്ചിരുന്നെങ്കിലും അവരുടെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല. ഇതേതുടര്‍ന്ന് ഉപഭോക്തൃ ഫോറത്തില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നുവെന്ന് ശ്രീവാസ്തവ പറഞ്ഞു.

    ക്ലബിന്റെ ഭാഗത്ത് നിന്നുണ്ടായ നടപടി കുടുംബത്തെ മാനസികമായും ശാരീരികമായും ബുദ്ധിമുട്ടിച്ചെന്ന് ഉപഭോക്തൃ ഫോറം വ്യക്തമാക്കി. ഇതിന് പുറമെ, അശ്രദ്ധമൂലമാണ് ഇത്തരമൊരു സംഭവമുണ്ടായതെന്നും ഫോറം നിരീക്ഷിച്ചു.

    Also Read-കുത്തിവെക്കല്ലേ, പേടിയാണ്; വാവിട്ടു കരയുന്ന പോലീസുകാരന്റെ വീഡിയോ ശ്രദ്ധനേടുന്നു

    സംഭവത്തെ തുടര്‍ന്ന് തങ്ങള്‍ക്ക് ദിവസങ്ങളോളം ഭക്ഷണം കഴിക്കാന്‍ സാധിച്ചില്ലെന്നും ഇത് മാനസികമായി ഏറെ ബുദ്ധിമുട്ടിച്ചെന്നും കുടുംബം പരാതിയില്‍ വ്യക്തമാക്കി. ഇത് ശരിവെച്ച് ഫോറം, ക്ലബ്ബിന് 20,000 രൂപ പിഴയും ചുമത്തി. ഇതുകൂടാതെ, കേസ് നടത്തുന്നതിനായി പരാതിക്കാരന് ചെലവാക്കേണ്ടി വന്ന പണവും ക്ലബ്ബ് നല്‍കണമെന്നും ഫോറം നിര്‍ദ്ദേശിച്ചു.

    ഇതാദ്യമല്ല ഉപഭോക്തൃ ഫോറത്തില്‍ സമാന സംഭവത്തില്‍ പരാതി ലഭിക്കുന്നത്. വെജിറ്റേറിയന്‍ പിസക്ക് പകരം നോണ്‍ വെജിറ്റേറിയന്‍ പിസ നല്‍കിയ സംഭവത്തില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഗാസിയാബാദില്‍ നിന്നുള്ള യുവതി ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫോറത്തില്‍ പരാതി നല്‍കിയിരുന്നു.

    സംഭവം തന്റെ മതവിശ്വാസങ്ങളെ വ്രണപ്പെടുത്തിയെന്നും ഇത് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് കാണിച്ചാണ് യുവതി പരാതി നല്‍കിയത്.

    Also Read-Baba Vanga | 2022നെക്കുറിച്ച് ബാബ വാംഗ നടത്തിയ പ്രവചനങ്ങൾ സത്യമാവുന്നു; ഇനിയെന്തെന്ന് ഉറ്റുനോക്കി ലോകം

    ഓണ്‍ലൈനില്‍ ഫ്രൈഡ് ചിക്കന്‍ ഓര്‍ഡര്‍ ചെയ്ത യുവതിക്ക് ഫ്രൈഡ് ടവല്‍ ലഭിച്ചതും വാര്‍ത്തയായിരുന്നു. ആലിഖ് പെരെസ് എന്ന ഫിലിപ്പീന്‍സ് സ്വദേശിയായ സ്ത്രീയ്ക്കാണ് ഫ്രൈഡ് ടവല്‍ ലഭിച്ചത്. ഫിലിപ്പീന്‍സിലെ പ്രമുഖ ഫാസ്റ്റ് ഫുഡ് സ്ഥാപനത്തില്‍ നിന്നാണ് യുവതി ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്.

    മകന് വേണ്ടിയാണ് ഇവര്‍ ഫ്രൈഡ് ചിക്കന്‍ ഓര്‍ഡര്‍ ചെയ്തത്. ആദ്യ കാഴ്ച്ചയില്‍ ഫ്രൈഡ് ചിക്കന്‍ ആണെന്ന് തന്നെയാണ് തോന്നുക. എന്നാല്‍ കടിച്ചു നോക്കിയപ്പോഴാണ് ചിക്കന്‍ അല്ലെന്ന് മനസ്സിലായത്. തുടര്‍ന്ന് നോക്കിയപ്പോഴാണ് ടവലാണ് ഉള്ളിലുള്ളതെന്ന് മനസ്സിലായത്.

    First published:

    Tags: Chicken curry, Food, Madhya Pradesh