• HOME
  • »
  • NEWS
  • »
  • buzz
  • »
  • യുഎസ്ബി വയേർഡ് മൗസ് മുതൽ സ്റ്റീപ്പ് സ്റ്റേപ്ലർ വരെ; വിഭവങ്ങൾക്ക് ഓഫീസ് ഉപകരണങ്ങളുടെ പേരുമായി റെസ്റ്റോറന്റ്

യുഎസ്ബി വയേർഡ് മൗസ് മുതൽ സ്റ്റീപ്പ് സ്റ്റേപ്ലർ വരെ; വിഭവങ്ങൾക്ക് ഓഫീസ് ഉപകരണങ്ങളുടെ പേരുമായി റെസ്റ്റോറന്റ്

'ഓഫീസ് സപ്ലൈസ്' എന്ന വിഭാ​ഗത്തിലെ ബർ​ഗറുകൾക്കാണ് ഈ വെറൈറ്റി പേരുകൾ.

  • Share this:

    വ്യത്യസ്തമായ പേരുകളുള്ള ഭക്ഷണ വിഭവങ്ങളെക്കുറിച്ച് നിങ്ങൾ കെട്ടിട്ടുണ്ടാകും. നിർത്തിപ്പൊരിച്ച കോഴി, സ്വര്‍ഗക്കോഴി എന്നൊക്കെയാണ് നമ്മുടെ നാട്ടിലെ ചില വിഭവങ്ങളുടെ പേരുകളെങ്കിൽ അങ്ങു ടൊറന്റോയിലെ ഒരു റെസ്റ്റോറന്റ് ഓഫീസ് ഉപകരണങ്ങളുടെ പേരാണ് തങ്ങളുടെ മെനുവിലെ ചില വിഭവങ്ങൾക്ക് നൽകിയിരിക്കുന്നത്. ‘ഓഫീസ് സപ്ലൈസ്’ എന്ന വിഭാ​ഗത്തിലെ ബർ​ഗറുകൾക്കാണ് ഈ വെറൈറ്റി പേരുകൾ.

    ജോഷ്വ ഗുഡ്ഫീൽഡ് എന്നയാളാണ് മെനുവിന്റെ സ്ക്രീൻഷോട്ട് ട്വിറ്ററിൽ പങ്കുവെച്ചത്. ​ഗുഡ് ഫോർച്യൂൺ (Good Fortune) എന്ന റെസ്റ്റോറന്റ് ആണ് ഈ വ്യത്യസ്ത ആശയവുമായി രം​ഗത്തെത്തിയത്‌. ‘ബേസിക് സ്റ്റീൽ സ്റ്റേപ്ലർ’ ബർഗർ മുതൽ ‘മിനി ഡ്രൈ ഇറേസ് വൈറ്റ്ബോർഡ്’ വരെ നീളുന്നതാണ് പുതിയ മെനുവിലെ പേരുകൾ. ‌ഇതിനോടകം 1.2 ദശലക്ഷം വ്യൂ ആണ് ജോഷ്വ ഗുഡ്ഫീൽഡിന്റെ ട്വീറ്റിന് ലഭിച്ചിരിക്കുന്നത്. ചിലർ ഇത്തരം ചില സമാന അനുഭവങ്ങളും പങ്കുവെച്ചിട്ടുണ്ട്.

    ഈ പ്രചാരണത്തിന് പിന്നിൽ മറ്റ് ഉദ്ദേശ്യങ്ങൾ ഒന്നും തന്നെയില്ലെന്നും ആളുകളെ ചിരിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും ഗുഡ് ഫോർച്യൂൺ റസ്റ്ററന്റിലെ ഓപ്പറേഷൻസ് ഡയറക്ടർ ജോൺ പർഡി പറഞ്ഞു.

    പുതുമ നിറഞ്ഞ പാചക പരീക്ഷണങ്ങള്‍ നടത്തുന്നത് ഭക്ഷണ ലോകത്ത് സാധാരണ കാര്യമാണ്. ഫ്യൂഷന്‍ പാചക പരീക്ഷണങ്ങളിലൂടെ ഭക്ഷണ വിഭവങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ മോഡേണ്‍ ആയിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ പുതുമകള്‍ക്കിടയില്‍, ചില വിചിത്രമായ ഭക്ഷണ കോമ്പിനേഷനുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുകയും അവ വൈറലാവുകയും ചെയ്യാറുമുണ്ട്. അടുത്തിടെ ആളുകളുടെ ഒരു പ്രിയപ്പെട്ട വിഭവം മോഡേണ്‍ ആക്കാനുള്ള ശ്രമത്തില്‍, ബെംഗളൂരുവിലെ ഒരു റെസ്റ്റോറന്റ് ഐസ്‌ക്രീം സ്റ്റിക്കില്‍ ഇഡലി വിളമ്പിയ വാർത്തയും സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഒരു ട്വിറ്റര്‍ ഉപയോക്താവാണ് വിചിത്രമായ ഈ കോംബോയുടെ ഫോട്ടോ പങ്കുവെച്ചത്. ഫോട്ടോയില്‍, സ്റ്റിക്കില്‍ ഉണ്ടാക്കിയ മൂന്ന് ഇഡ്ഡലികള്‍ ഒരു പാത്രത്തിലും മറ്റൊന്ന് സാമ്പാര്‍ പാത്രത്തില്‍ മുക്കി വെച്ചിരിക്കുകയുമായിരുന്നു. ഇതിനൊപ്പം സാധാരണ തേങ്ങാ ചട്‌നിയും വിളമ്പിയിരുന്നു. വിചിത്രമായ ഈ വിഭവം സോഷ്യല്‍ മീഡിയയില്‍ വളരെയധികം ശ്രദ്ധ നേടുകയും ചര്‍ച്ചകള്‍ക്ക് കാരണമാവുകയും ചെയ്തു. ചിലര്‍ ഈ പുതിയ വിഭവം ഇഷ്ടപ്പെടുകയും ചിലര്‍ അനിഷ്ടം അറിയിക്കുകയും ചെയ്തിരുന്നു.

    10 കിലോയോളം വരുന്ന ഭീമന്‍ കാട്ടി റോളും അടുത്തിടെ വൈറലായിരുന്നു. 30 മുട്ടയും നൂഡില്‍സും ചീസും ചിക്കനും പനീറും സോയാബീനും മസാല സോസുകളും കൊണ്ട് സമ്പുഷ്ടമാണ് കാട്ടി റോള്‍. ഇന്‍സ്റ്റഗ്രാമിലൂടെ ഒരു ഭക്ഷണപ്രേമി പങ്കുവച്ച വീഡിയോയിലൂടെയാണ് ഈ ഭീമന്‍ കാട്ടി റോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഈ കാട്ടി റോള്‍ തയ്യാറാക്കുന്നത് എങ്ങനെയാണെന്നും വീഡിയോയില്‍ കാണിച്ചിരുന്നു.

    Published by:Jayesh Krishnan
    First published: