ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഭക്ഷണം കഴിക്കാന്‍ കയറിയാല്‍ ചിലര്‍ അവിടുത്തെ ജീവനക്കാര്‍ക്ക് ടിപ്പ് നല്‍കാറുണ്ട്. അത്തരത്തിൽ ഒരു അമേരിക്കന്‍ റെസ്റ്റോറന്റിലെ ജീവനക്കാരിക്ക് ലഭിച്ച ടിപ്പ് (Tip) എത്രാണെന്ന് കേട്ടാല്‍ ആരുമൊന്ന് ഞെട്ടിപ്പോകും. 62,000 രൂപയാണ് ഈ യുവതിക്ക് ടിപ്പ് ആയി ലഭിച്ചത്.
യുഎസിലെ റോഡ് ഐലന്‍ഡില്‍ നിന്നുള്ള ജെന്നിഫര്‍ വെര്നാന്സിയോയ്ക്കാണ് (Jennifer Vernancio) ഈ സര്‍പ്രൈസ് ടിപ്പ് ലഭിച്ചത്. ഏകദേശം മൂന്നര വര്‍ഷമായി ദി ബിഗ് ചീസ് & പബ്ബിൽ (The Big Cheese & Pub) ഭക്ഷണം വിളമ്പുന്ന ജോലിയാണ് ജെന്നിഫര്‍ ചെയ്തുവരുന്നത്. മൂന്ന് വയസ്സുള്ള ഒരു കുട്ടിയും ജെന്നിഫറിനുണ്ട്. അതുകൊണ്ടുതന്നെ റെസ്റ്റോറന്റില്‍ ജോലി ചെയ്യുന്ന സമയത്ത് തന്റെ മകനെ പരിചരിക്കാന്‍ ഒരാളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു അവർ.
ബുധനാഴ്ച രാവിലെ 11 മണിക്കായിരുന്നു ജെന്നിഫറിന്റെ ഡ്യൂട്ടി സമയം ആരംഭിച്ചത്. റെസ്റ്റോറന്റിലെത്തിയ ജെന്നിഫറിന് ലഭിച്ചത് ഒരു സൂപ്പര്‍ കസ്റ്റമറിനെ തന്നെയാണ്. സാന്ഡ്വിച്ച് ആയിരുന്നു ദമ്പതികളായ കസ്റ്റമേഴ്സ് ഓര്‍ഡര്‍ ചെയ്തത്. അവര്‍ അത് കഴിച്ചതിന് ശേഷം ബില്‍ അടച്ച് പോകുകയും ചെയ്തു. ജെന്നിഫറിന് നല്ലൊരു ദിവസം ആശംസിച്ച് കൊണ്ടാണ് ഇരുവരും മടങ്ങിയത്. അവളും പുഞ്ചിരിയോടെ തന്നെ അവര്‍ക്ക് മറുപടി നല്കി. എന്നാല്‍ ടേബിളിനു മുകളില്‍ തന്നെ കാത്തിരിക്കുന്നത് എന്താണെന്ന് അപ്പോഴും ജെന്നിഫറിന് അറിയില്ലായിരുന്നു.
ദമ്പതികള്‍ വെറും 3,710 രൂപയ്ക്കാണ് (48 ഡോളര്‍) ഭക്ഷണം കഴിച്ചത്. എന്നാല്‍ 62,000 രൂപ (810 ഡോളര്‍) അവര്‍ ജെന്നിഫറിന് ടിപ്പായി വെച്ചിരുന്നു. ആദ്യം ജെന്നിഫറിന് തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. നേരെ അവള് ബില്ലും കൊണ്ട് മാനേജരുടെ അടുത്തേക്ക് പോകുകയാണ് ചെയ്തത്.
20 വര്‍ഷമായി ഈ മേഖലയില്‍ ജോലി ചെയ്തിരുന്ന തനിക്ക് ഇങ്ങനെയൊരു ടിപ്പ് ലഭിച്ചിട്ടില്ലെന്നാണ് ജെന്നിഫര്‍ പറയുന്നത്. ഈ തുക രണ്ട് ഷിഫ്റ്റിൽ ജോലി ചെയ്താൽ ലഭിക്കുന്നതിനേക്കാള്‍ കൂടുതലാണെന്നും വളരെ സഹായകരമാണെന്നും ജെന്നിഫര്‍ പറഞ്ഞു. ഇത് യഥാര്‍ത്ഥത്തില്‍ ആ കസ്മേഴ്സിന് തന്നോടു തോന്നിയ ദയയാണെന്നും ജെന്നിഫര്‍ പറഞ്ഞു. കുറച്ച് ബില്ലുകള്‍ അടയ്ക്കാനും മകള്‍ക്ക് ഒരു പുതിയ ഷൂസും കളിപ്പാട്ടവും വാങ്ങാനും ഈ തുക ഉപയോഗിക്കാനാണ് ജെന്നിഫറിന്റെ പദ്ധതി. റെസ്റ്റോറന്റിലെത്തിയ ഉപഭോക്താക്കളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കിലും അവരുടെ ദയ താന്‍ ഒരിക്കലും മറക്കില്ലെന്ന് അവള് മനസ്സിലുറപ്പിച്ചു.
കഴിഞ്ഞ വര്‍ഷം ഫ്ളോറിഡയിലെ ഒരു റെസ്റ്റോറന്റിലും ഇത്തരമൊരു സംഭവം നടന്നിരുന്നു. ഇവിടെയെത്തിയ ഒരു കസ്റ്റമര്‍ ജീവനക്കാരുടെ ആത്മാര്‍ത്ഥമായ സേവനം കണ്ട് നല്കിയ ടിപ്പാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ഭക്ഷണം കഴിച്ചതിന് ശേഷം റസ്റ്റോറന്റിലെ ജീവനക്കാരെയെല്ലാം വിളിപ്പിച്ച കസ്റ്റമര്‍ ജീവനക്കാരോട് നന്ദി പറഞ്ഞതിന് ശേഷം എല്ലാവര്ക്കും 1000 ഡോളര്‍ വീതം ടിപ്പ് നല്‍കുകയായിരുന്നു. പത്ത് ജീവനക്കാരാണ് ഇവിടെ ജോലി ചെയ്തിരുന്നത്. വഹൂ സീഫുഡ് ഗ്രില്‍ എന്ന സ്ഥാപനത്തിലാണ് സംഭവം. ഓരോരുത്തര്‍ക്കും ആയിരം ഡോളര്‍ വെച്ച് പതിനായിരം ഡോളറാണ് ടിപ്പായി ലഭിച്ചത്. ഇത് ഏകദേശം 7,50,000 ഇന്ത്യന്‍ രൂപയോളം വരും.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.