• HOME
  • »
  • NEWS
  • »
  • buzz
  • »
  • Tomb | മരിക്കും മുൻപേ സ്വന്തം കല്ലറ പണിത് പോലീസുകാരന്‍; അമ്മയുടെ കല്ലറക്കരികെ

Tomb | മരിക്കും മുൻപേ സ്വന്തം കല്ലറ പണിത് പോലീസുകാരന്‍; അമ്മയുടെ കല്ലറക്കരികെ

അദ്ദേഹം തന്റെ ഒഴിവുസമയങ്ങളെല്ലാം ചെലവഴിക്കുന്നത് ഈ കല്ലറയ്ക്കടുത്താണ്.

  • Share this:
ഏതൊരാളുടെയും മരണശേഷമാണ് ശവക്കല്ലറകള്‍ നിര്‍മ്മിക്കാറുള്ളത്. എന്നാല്‍ മരിക്കുന്നതിനു മുമ്പേ സ്വന്തം കല്ലറ (tomb) പണിതുവെച്ച ഒരു പോലീസുകാരന്റെ കഥയാണ് ഇപ്പോള്‍ വാർത്തയാകുന്നത്. ആന്ധ്രാപ്രദേശിലെ വിരമിച്ച ഒരു പോലീസ് ഉദ്യോഗസ്ഥനാണ്തന്റെ അമ്മയുടെ കല്ലറയ്ക്കരികില്‍ തനിക്കായി ഒരു കല്ലറ നിര്‍മ്മിച്ചിരിക്കുന്നത്. അദ്ദേഹം തന്റെ ഒഴിവുസമയങ്ങളെല്ലാം ചെലവഴിക്കുന്നത് ഈ കല്ലറയ്ക്കടുത്താണ്.

ചിറ്റൂര്‍ (chittur) ജില്ലയിലെ പുത്തലപ്പാട്ട് മണ്ഡലത്തിലെ പാടൂര്‍ ഗ്രാമത്തില്‍ നിന്നുള്ള ഷെയ്ഖ് മുജീബ് സാഹിബ് ആണ് തനിയ്ക്കായി കല്ലറ പണിതിരിക്കുന്നത്. ഈ ലോകത്ത് ഒന്നും ശാശ്വതമല്ല എന്ന സിദ്ധാന്തത്തില്‍ വിശ്വസിക്കുന്ന ഒരാളാണ് അദ്ദേഹം. 2010ലാണ് അദ്ദേഹം പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് വിരമിച്ചത്.

കുടുംബസ്വത്തായ രണ്ടേക്കര്‍ സ്ഥലത്താണ് അദ്ദേഹത്തിന്റെ അമ്മ ബിബി ജോണിന്റെയും സഹോദരന്‍ എസ്എ സത്താറിന്റെയും കല്ലറകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. അമ്മയുടെ മരണത്തില്‍ മനംനൊന്താണ് പോലീസുകാരന്‍ സ്വന്തമായി ഒരു കല്ലറ നിര്‍മ്മിച്ചത്. അമ്മയുടെ കല്ലറയ്ക്ക് സമീപത്തു തന്നെയാണ് അദ്ദേഹത്തിനായി കല്ലറ പണി കഴിപ്പിച്ചിരിക്കുന്നത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പായിരുന്നു ഇതിന്റെ നിര്‍മ്മാണം. കുടുംബ സ്വത്തായ രണ്ടേക്കര്‍ സ്ഥലത്ത് മുഴുവന്‍ മാവും വാഴയും കൃഷി ചെയ്തിരിക്കുകയാണ്.

Also Read-Lottery | ലോട്ടറി അടിച്ചത് 30 വര്‍ഷത്തേക്ക്! പ്രതിമാസം 9.5 ലക്ഷം വീതം; 40കാരിക്ക് അപൂർവ ഭാ​ഗ്യം

ശവകുടീരത്തിന്റെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന കല്ല് ആര്‍ക്ക് വേണമെങ്കിലും തുറക്കാന്‍ സാധിക്കും. മരിച്ചയാളുടെ മൃതദേഹം ഇറക്കി വെയ്ക്കാന്‍ എളുപ്പമുള്ള വിധത്തിലാണ് മുജീബ് സാഹിബ് കല്ലറ നിര്‍മ്മിച്ചിരിക്കുന്നത്. പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്തിരുന്ന കാലത്ത് നിരവധി സംഭവങ്ങള്‍ തന്നെ അസ്വസ്ഥനാക്കിയിട്ടുണ്ടെന്ന് മുജീബ് സാഹിബ് ന്യൂസ് 18-നോട് പറഞ്ഞു. തുടര്‍ന്ന്, തനിക്ക് ചുറ്റുമുള്ള ഭൗതിക ലോകത്തില്‍ നിന്ന് വിട്ടുനിന്ന് ജീവിക്കാനുള്ള പരിശീലനവും അദ്ദേഹം ആരംഭിച്ചു. അങ്ങനെയാണ് ശവകുടീരം നിര്‍മ്മിക്കാമെന്ന ചിന്തയിലേക്ക് മുജീബ് സാഹിബ് എത്തിയത്.

മരണം എല്ലാവര്‍ക്കും സംഭവിക്കാവുന്നതാണ്. അതിനാല്‍ അതിനെ ഭയപ്പെടുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് സാഹിബിന്റെ അഭിപ്രായം. തന്റെ ശിഷ്ടജീവിതത്തിലെ കൂടുതല്‍ സമയവും കല്ലറയ്ക്ക് സമീപത്ത് ചെലവഴിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന മാമ്പഴ തോപ്പിനു ചുറ്റുമുള്ള മതിലില്‍ വിവിധ സിദ്ധാന്തങ്ങളും അദ്ദേഹം കുറിച്ചിട്ടുണ്ട്. ആളുകൾ നിസ്വാര്‍ത്ഥമായി ജീവിക്കണമെന്നും പ്രതിഫലമൊന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവരെ സഹായിക്കണമെന്നും ആഹ്വാനം ചെയ്യുന്ന വാക്കുകളാണവ.

Also Read-Life Saver | പിസ ഡെലിവറിയ്ക്കെത്തി; ഒടുവിൽ കസ്റ്റമറുടെ ജീവൻ രക്ഷിച്ച് മടങ്ങി

എല്ലാവര്‍ക്കും യോജിക്കുന്ന രീതിയിലുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ ഓരോ വ്യക്തിയും മഹാമാനസ്‌ക്കരായിരിക്കണമെന്നാണ് മുജീബ് സാഹിബ് ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്റെ ഈ പ്രവൃത്തിയില്‍ ഗ്രാമവാസികളെല്ലാം ആശ്ചര്യപ്പെട്ടിരിക്കുകയാണ്. അവര്‍ മുജീബ് സാഹിബിനോട് ഇതേക്കുറിച്ച് പലപ്പോഴും ചോദിച്ചിട്ടുമുണ്ട്. എന്നാല്‍ അവരുടെയെല്ലാം ചോദ്യങ്ങള്‍ക്ക് പുഞ്ചിരിയോടെയാണ് സാഹിബ് ഉത്തരം നല്‍കിയത്.

ഇത്തരത്തില്‍ സ്വന്തമായി ശവകല്ലറ പണിത മലയാളിയായ കെ ജെ ജോസഫിന്റെ കഥയും വലിയ വാര്‍ത്തയായിരുന്നു. 2017ലായിരുന്നു സംഭവം. 11 വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം തനിക്കായി കല്ലറ പണിതിരുന്നു. ഇടുക്കി ജില്ലയിലെ അടിമാലി സ്വദേശിയാണ് കെ ജെ ജോസഫ്. മരിക്കുന്നതിന് ഒരാഴ്ച മുമ്പ് തന്റെ ശവകുടീരം വൃത്തിയാക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മരണ സൂചനകളെല്ലാം നല്‍കി അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു.
Published by:Jayesh Krishnan
First published: