• HOME
 • »
 • NEWS
 • »
 • buzz
 • »
 • എഴുപത്തിയൊന്നാം വയസിൽ കുഞ്ഞിന് ജന്മംനൽകി റിട്ടയേർഡ് അധ്യാപിക; സുധർമ്മ വീണ്ടും ഗർഭം ധരിച്ചത് മകൻ മരിച്ചതിനെ തുടർന്ന്

എഴുപത്തിയൊന്നാം വയസിൽ കുഞ്ഞിന് ജന്മംനൽകി റിട്ടയേർഡ് അധ്യാപിക; സുധർമ്മ വീണ്ടും ഗർഭം ധരിച്ചത് മകൻ മരിച്ചതിനെ തുടർന്ന്

ഒന്നര വർഷം മുമ്പ് മകൻ സുജിത്ത് മരണപ്പെട്ടതോടെയാണ് ഒരു കുഞ്ഞ് വേണമെന്ന താൽപര്യത്തോടെ സുധർമ്മയും ഭർത്താവും ചികിത്സ തേടിയത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  ആലപ്പുഴ: എഴുപത്തിയൊന്നാം വയസില്‍ കുഞ്ഞിന് ജന്മം നല്‍കി റിട്ടയേർഡ് അധ്യാപികയായ സുധർമ്മ. കായംകുളം രാമപുരം സ്വദേശിയായ സുധര്‍മ്മ ആലപ്പുഴ മെഡിക്കൽ കോളേജിൽ വെച്ച് ഒരു പെണ്‍കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. കൃത്രിമ ഗര്‍ഭ ധാരണത്തിന് ശേഷം ആലപ്പുഴ മെഡിക്കല്‍ ആശുപത്രിയില്‍ നടത്തിയ സിസേറിയന്‍ ശസ്ത്രക്രിയയിലൂടെയാണ് സുധർമ്മ പെൺകുഞ്ഞിന് ജന്മം നൽകിയത്. ഒന്നര വർഷം മുമ്പ് മകൻ സുജിത്ത് മരണപ്പെട്ടതോടെയാണ് ഒരു കുഞ്ഞ് വേണമെന്ന താൽപര്യത്തോടെ സുധർമ്മയും ഭർത്താവും ചികിത്സ തേടിയത്. ഇവരുടെ മകന്‍ സുജിത്ത് സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നതിനിടെ ഒന്നര വർഷം മുമ്പ് ഹൃദയാഘാതം മൂലം മരണമടയുകയായിരുന്നു.

  മകൻ മരിച്ച ദുഃഖത്തിൽ കഴിയുകയായിയരുന്ന സുധർമ്മയും സുരേന്ദ്രനും ഒരു കുഞ്ഞ് വേണമെന്ന താൽപര്യവുമായി ഡോക്ടർമാരെ സമീപിക്കുകയായിരുന്നു. ഈ പ്രായത്തിൽ ഗർഭം ധരിക്കുന്നത് ജീവന് തന്നെ ഭീഷണിയായേക്കാമെന്നതിനാൽ സുധർമ്മയെ പിന്തിരിപ്പിക്കാൻ ഡോക്ടർമാരും ബന്ധുക്കളും ശ്രമിച്ചിരുന്നു. എന്നാൽ പിന്തിരിയാൻ അവർ തയ്യാറായിരുന്നില്ല. ആലപ്പുഴ മെഡിക്കൽ കോളേജിലെ ചികിത്സയ്ക്കു ശേഷം മാർച്ച് 18നാണ് സുധർമ്മയ്ക്കും സുരേന്ദ്രനും പെൺകുഞ്ഞ് ജനിച്ചത്.

  ഏറെ വെല്ലുവിളികളും ബുദ്ധിമുട്ടും നിറഞ്ഞ ചികിത്സയ്ക്കൊടുവിലാണ് സുധർമ്മയ്ക്ക് ഗർഭം ധരിക്കാൻ സാധിച്ചത്. ഇത്രയേറെ പ്രായമായതും, ജീവിതശൈലി രോഗങ്ങളുള്ളതും കാരണം സാധാരണ നൽകുന്ന മരുന്നുകൾ നൽകുന്നത് വെല്ലുവിളിയായിരുന്നു. അതുകൊണ്ടുതന്നെ സുധർമ്മയ്ക്ക് നൽകിയ ചികിത്സയിൽ ഡോക്ടർമാർ മാറ്റം വരുത്തിയിരുന്നു. വിലയേറിയ മരുന്നുകളും ഇഞ്ചക്ഷനും ചികിത്സയ്ക്കിടെ ഉപയോഗിക്കേണ്ടി വന്നു.

  Also Read- മഞ്ജു വാര്യരുടെ 'എന്നും എപ്പോഴും' കണ്ടതിനുശേഷം ജീവിതം മാറിമറിഞ്ഞു; യുവതിയുടെ പോസ്റ്റ് വൈറൽ

  കുഞ്ഞ് ജനിക്കുമ്പോൾ 1100 ഗ്രാം മാത്രമാണ് തൂക്കമുണ്ടായിരുന്നത്. ഇതേ തുടർന്ന് കുഞ്ഞിനെ ന്യൂ ബോണ്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച്‌ പരിപാലിക്കുകയായിരുന്നു. കുഞ്ഞിനു 1350 ഗ്രാം തൂക്കമായതോടെയാണ് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയില്‍നിന്നു ഡിസ്ചാർജ് ചെയ്തത്. മകന്‍റെ വിയോഗത്തിലും വാർദ്ധക്യകാലത്ത് ഒരു മകൾ കൂട്ടായി എത്തിയതിന്‍റെ ആശ്വാസത്തിലാണ് ഈ ദമ്പതികൾ. കുഞ്ഞിന് ശ്രീലക്ഷ്മി എന്ന പേരിടാനാണ് താൽപര്യമെന്ന് സുധർമ്മയും സുരേന്ദ്രനും പറയുന്നു.

  ആൺകുഞ്ഞ് ജനിക്കുമ്പോൾ വലിയ ആഘോഷമാക്കുന്ന നിരവധി കുടുംബങ്ങൾ ഇന്നും നമ്മുടെ രാജ്യത്തുണ്ട്. എന്നാൽ 35 വർഷത്തിന് ശേഷം പിറന്ന തങ്ങളുടെ ആദ്യത്തെ പെൺകുഞ്ഞിന് അതിഗംഭീര വരവേൽപ്പ് നൽകിയിരിക്കുകയാണ് രാജസ്ഥാനിലെ ഒരു കുടുംബം. നവജാതശിശുവിനെ വീട്ടിലേയ്ക്ക് കൊണ്ടുപോകാൻ കുടുംബം ഒരു ഹെലികോപ്റ്ററാണ് വാടകയ്ക്കെടുത്തത്.

  ഹനുമാൻ പ്രജാപത്തിനും ഭാര്യ ചുക്കി ദേവിയ്ക്കും കഴിഞ്ഞ മാസം രാജസ്ഥാനിലെ നാഗൗർ ജില്ലാ ആശുപത്രിയിൽ വച്ചാണ് പെൺകുഞ്ഞ് പിറന്നത്. ആശുപത്രിയിൽ നിന്ന്, പ്രസവാനന്തര പരിചരണത്തിനായി യുവതി കുഞ്ഞിനൊപ്പം ഹാർസോളവ് ഗ്രാമത്തിലെ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയി. അടുത്തിടെ, അമ്മയുടെയും കുഞ്ഞിന്റെയും വീട്ടിലേക്കുള്ള യാത്രയ്‌ക്കായി, കുടുംബം 40 കിലോമീറ്റർ ദൂരം വിമാനയാത്ര നടത്താൻ തീരുമാനിക്കുകയായിരുന്നു.

  പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം ഹെലികോപ്റ്റർ സവാരിക്ക് 4.5 ലക്ഷം രൂപയോളം ചെലവ് വരുമെന്ന് കണക്കാക്കപ്പെടുന്നു. പെൺകുഞ്ഞിനെ ഹെലികോപ്ടറിൽ കയറ്റി കൊണ്ടുപോകുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഹനുമാനും മൂന്ന് ബന്ധുക്കൾക്കുമൊപ്പമാണ് ഹെലികോപ്റ്റർ ആദ്യം നിംബി ചന്ദാവതയിൽ നിന്ന് പുറപ്പെട്ടത്.

  രണ്ടുമണിക്കൂറോളം ഭാര്യയുടെ വീടായ ഹർസോലാവിൽ ചെലവഴിച്ച ശേഷം പ്രജാപത്തും ബന്ധുക്കളും ഭാര്യയോടും മകളോടുമൊപ്പം ‌‌ഹെലികോപ്റ്ററിൽ കയറി വീട്ടിലേക്ക് മടങ്ങി. തന്റെ പേരക്കുട്ടിയുടെ ജനനം ആഘോഷിക്കുകയെന്നത് പിതാവ് മദൻലാൽ കുമറിന്റെ ആഗ്രഹമാണെന്ന് ഹനുമാൻ പ്രജാപത്ത് പറഞ്ഞു. കുഞ്ഞിന് റിയ എന്നാണ് പേര് നൽകിയിരിക്കുന്നത്.

  പെൺകുട്ടികളെയും ആൺകുട്ടികളെയും തുല്യരായി കാണണമെന്നും എന്നാൽ ആളുകൾ പലപ്പോഴും പെൺകുട്ടികളുടെ ജനനം ആഘോഷിക്കാറില്ലെന്നും പ്രജാപത് പറഞ്ഞു. പെൺകുട്ടിയും ആൺകുട്ടിയും തമ്മിൽ ഒരിയ്ക്കലും വിവേചനം ഉണ്ടാകരുത്. ഞാൻ എന്റെ മകളെ പഠിപ്പിക്കുകയും അവളുടെ സ്വപ്നങ്ങളെല്ലാം നിറവേറ്റുകയും ചെയ്യുമെന്ന് അഭിമാനത്തോടെ പിതാവായ ഹനുമാൻ പ്രജാപത് പറഞ്ഞു.
  Published by:Anuraj GR
  First published: