• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Live TV
 • Year Ender 2018

ആഴത്തില്‍ പതിഞ്ഞുപോയൊരു ചോരപ്പാടുപോലെ ആ ദിനം; ഋതുമതിയായ അന്ന് പിതൃസഹോദരനാല്‍ പീഡിപ്പിക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടെ തുറന്നുപറച്ചില്‍


Updated: August 2, 2018, 5:56 PM IST
ആഴത്തില്‍ പതിഞ്ഞുപോയൊരു ചോരപ്പാടുപോലെ ആ ദിനം; ഋതുമതിയായ അന്ന് പിതൃസഹോദരനാല്‍ പീഡിപ്പിക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടെ തുറന്നുപറച്ചില്‍

Updated: August 2, 2018, 5:56 PM IST
ആക്ടിവിസ്റ്റായ സഹപ്രവര്‍ത്തകനില്‍ നിന്ന് നേരിടേണ്ടി വന്ന ലൈഗികാതിക്രമം മാധ്യമപ്രവര്‍ത്തക തുറന്നെഴുതിയതിനു പിന്നാലെ വെളിപ്പെടുത്തലുമായി നിരവധി പേര്‍.

ഏറ്റവും ഒടുവിലായി ഋതുമതിയായ ദിവസം തന്നെ ലൈംഗിക അതിക്രമത്തിന് ഇരയായതിന്റെ വേദന തുറന്നെഴുതിയിരിക്കുകയാണ് മറ്റൊരു പെണ്‍കുട്ടി. അതും പന്ത്രണ്ടാമത്തെ വയസില്‍ പിതൃസഹോദരനില്‍നിന്നും. ഭീതിയോടെയും വേദനയോടെയുമല്ലാതെ ആര്‍ക്കും ഈ കുറിപ്പ് വായിച്ചു തീര്‍ക്കാനാകില്ല.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം


Loading...

ആകെ ഭ്രാന്ത് പിടിച്ചോരവസ്ഥയിലാണ്.. ഇപ്പോഴെങ്കിലും ഇത് പറഞ്ഞില്ലെങ്കില്‍ ഇനിയൊരിക്കലും തുറന്ന് പറയാനൊരു പ്ലാറ്റ്ഫോം കിട്ടില്ലെന്നും വരാം. തൊണ്ട നിറയെ കരച്ചിലാണ്.. ഇപ്പോള്‍ എഴുത്തുന്നതിനൊന്നും ഒരു പെര്‍ഫെക്ഷനും ഉണ്ടാവില്ലെന്നുറപ്പാണ്.. അവ്യക്തമായ വാക്കുകളെ കൂട്ടിവെയ്ക്കുകയാണ്.. അത്രമാത്രം.

ജീവിതത്തില്‍ ഇന്ന് വരെ നേരിട്ട സെക്ഷ്വല്‍ അമ്പ്യൂസ്മെന്റുകളെ കുറിച്ചാണ്..പന്ത്രണ്ട് വയസ് മുതല് മൂന്നു വര്‍ഷക്കാലം അച്ഛന്റെ സ്വന്തം ചേട്ടന്‍ എന്ന മൃഗത്തിന്റെ പിടിയിലായിരുന്നു. അയാള്‍ വിവാഹമൊക്കെ ചെയ്ത ബാംഗ്ലൂര്‍ സെറ്റില്‍ഡ് ആയിരുന്നു. ഇടയ്ക്കൊക്കെ നാട്ടില്‍ വരുമായിരുന്നു. ഞങ്ങള്‍ അച്ഛന്റെ കുടുംബത്തില്‍ ആയതുകൊണ്ട് അവിടേക്കായിരുന്നു വരവ്. അങ്ങനെയൊരു വരവായിരുന്നു അതും. എനിക്ക് ആദ്യ പിരീഡ് ആയ ദിവസം.ഒരിക്കലും മറക്കില്ല.. ആഴത്തില്‍ പതിഞ്ഞുപോയൊരു ചോരപ്പാടുപോലെ ആ ദിനം.. അതിനും രണ്ടു ദിവസം മുന്‍പോ മറ്റൊആവണം അയാള്‍ വന്നത്.

അന്ന്, പെട്ടെന്നുണ്ടായ രക്തമൊഴുക്കില്‍ പേടിച്ചു തളര്‍ന്നിരുന്ന എന്റെ അരികില്‍ വന്നയാള്‍ ചുണ്ടുകളില്‍ നോടിയിടയില്‍ ഉമ്മ വെച്ചുകളഞ്ഞു.പെട്ടെന്നുണ്ടായ ഷോക്കില്‍ അത് നല്ല ഉദേശമാണോ അല്ലയോ എന്നുപോലും തിരിച്ചറിയാന്‍ അന്ന് പറ്റുന്നില്ലയിരുന്നു.. എങ്കിലും ചീത്ത ഒന്ന് സംഭവിക്കാന്‍ പോവുന്നെന്ന ഭീതി ഉള്ളിലും.. രാത്രി , ഉറങ്ങാന്‍ ഒറ്റ മുറി മാത്രമുള്ള കൊച്ചു വീട്. അസ്വാഭാവികതയൊന്നും തോന്നിയിരുന്നില്ല.. പതിനാറു വയസുവരെയും അച്ഛനും അമ്മയും അനിയത്തിയും ഞാനും ഒരൊറ്റ മുറിയിലായിരുന്നു ഉറങ്ങിയിരുന്നത്. അതിനപ്പുറം ഒന്നും ചിന്തിച്ചില്ല.

അന്ന് രാത്രി,കടുത്ത വയറുനോവും തുടയിടുക്കില്‍ രക്ത വഴുവഴുപ്പുമായി മയങ്ങുമ്പോള്‍ മുഖത്തു പുകയില-മദ്യ ഗന്ധമുള്ളൊരു കാറ്റ് വന്നടിക്കുന്നു. തഴമ്പ് പരുപരുപ്പുള്ളൊരു കൈ യോനിയിലെ രക്ത വഴുവഴുപ്പിലും.. പേടിച്ചു .മരവിച്ചു പോയി,അനങ്ങാന്‍ പോലും വയ്യായിരുന്നു..ഞാന്‍ കണ്ണുതുറന്നപ്പോള്‍ അയാള്‍ എണീറ്റു പോയി.ബാക്കി സമയം മുഴുവന്‍ പേടിച്ചിട്ട് ഒരുപോള കണ്ണടയ്ക്കാതെ ഞാനും.

ഓര്‍ക്കുമ്പോള്‍ ഇന്നും നടുക്കം..ജീവിതത്തിലെ ഏറ്റവും നശിച്ച ദിവസമായി ഞാന്‍ കണക്കാക്കി.. ആ നിമിഷം മരിച്ചുപോവാന്‍ ഞാന്‍ ആഗ്രഹിച്ചു.. രാവിലെ ആയപ്പോള്‍ ഒന്നും സംഭവിക്കാത്ത പോലെ അയാള്‍ പെരുമാറി.പിന്നെ പിന്നെ ഞാന്‍ അയാളില്‍ നിന്നും ഓടിയൊളിച്ചു. അയാള്‍ പിന്നെ ബാംഗ്ളൂര്‍ക്ക് പോയതെ ഇല്ല. ഞങ്ങളുടെ വീട്ടില്‍ തന്നെ.. ഓര്‍ക്കുക..ഒരു പെണ്ണ് സ്ത്രീയായി എന്ന് തെളിയുന്ന ദിവസത്തില്‍ അവള്‍ക്ക് സംഭവിച്ചതാണ്..  എന്നിട്ടും അയാളോടൊപ്പം തുടര്‍ന്നും സഹവസിക്കാന്‍ നിര്‍ബന്ധിതയാവുക...! അത് വിവരിക്കാന്‍ വാക്കുകളില്ല.. വീട്ടില്‍ ബാക്കി എല്ലാവര്‍ക്കും അയാളെ നല്ല വിശ്വാസം ആയിരുന്നു. 

ഞങ്ങളുടെ വീക്ക്നെസ് വച്ചായിരുന്നു അയാളുടെ ചൂഷണം. കുഞ്ഞായിരുന്ന അനിയത്തിയെ അയാളുടെ അടുത്തു നിന്നു ഞാന്‍ മാറ്റാന്‍ തുടങ്ങി. പക്ഷെ എന്നെ അയാളുടെ അടുത്ത് എത്തിക്കാന്‍ വേണ്ടി അനിയത്തി യെ അയാള്‍ മനപ്പൂര്‍വം പിടിച്ച് വെച്ചുതുടങ്ങി. എനിക്കിത് സ്വഭാവിമായി ആരോടും പറയാന്‍ ഒരു വഴിയുംല്ലായിരുന്നു. വീട്ടില്‍ അയാള്‍ക്കു അനുകൂല സാഹചര്യം ഉണ്ടാക്കി വീണ്ടും ഇത് തുടര്‍ന്നുകൊണ്ടിരുന്നു.. ഉപദ്രവിക്കുമ്പോഴൊക്കെ അയാള്‍ വീട്ടിലേക്ക് പണം എറിഞ്ഞുകൊണ്ടിരുന്നു. എന്റെ വീട്ടിലെ യാഥാസ്ഥിതിക ചുറ്റുപാടും കുടുംബ തകര്‍ച്ചയും കണക്കിലെടുത്തു ഇനിക് വാ തുറക്കാന്‍ പറ്റില്ലായിരുന്നു. ഞാന്‍ നശിക്കപ്പെട്ടു എന്നു തന്നെ ഞാന്‍ കരുതി.എങ്ങനെയെങ്കിലും അവിടെ നിന്ന് എന്നെന്നേക്കുമായി ഓടിക്കളയാന്‍ ഞാന്‍ ആശിച്ചു.

കുളിമുറി ഇല്ലാതിരുന്ന വീട്ടില്‍ ഓപ്പണ്‍ പ്ലേസില്‍ നിന്നായിരുന്നു കുളിയും മറ്റും.ഞാന്‍ കുളിക്കുമ്പോള്‍ ഒക്കെ അറിയാതെ വന്നതാണെന്ന് നടിച്ചു കയറി വരുന്ന അയാളുടെ മുന്നില്‍ അപമാനവും ഭീതിയും കൊണ്ടു ചൂളി ചെറുതായിട്ടുണ്ട്..ഞാനാ ദിനങ്ങളെ എങ്ങനെ അതിന്‍ജീവിച്ചെന്നെനിക്കിപ്പോഴും അറിയില്ല.. ഒറ്റയ്ക്ക്.. ആരും ഷെയര്‍ ചെയ്യാന്‍ പോലുമില്ലാതെ.. ആ ദിനങ്ങളില്‍ ഞാന്‍ കടുത്ത ഡിപ്രഷനില്‍ ആയിരുന്നെന്നുറപ്പാണ്. ലോകത്തെ എല്ലാ അണുങ്ങളെയും ഒടുക്കത്തെ പേടി. അച്ഛനെ കാണുമ്പോള്‍ പോലും എന്റെ നെഞ്ചു പെരുമ്പറ മുഴങ്ങുമായിരുന്നു. ആള്‍ക്കൂട്ടത്തെ പേടി. വിശപ്പില്ലായ്മ,ഉറക്കം ഇല്ലായ്മ,ഒപ്പം പിരീഡ് ദിനങ്ങളില്‍ ആദ്യ അനുഭവത്തിന്റെ അറയ്ക്കുന്ന ഓര്‍മ..

ആ പന്ത്രണ്ട് വയസുകാരി ഉള്ളിലിരുന്നു വിമ്മിക്കരയുന്നുണ്ട്..എത്രയോ രാത്രികളില്‍..,ഇപ്പോഴും അണ്‍കോണ്‍ഷ്യസ് ആവുന്ന സമയത്തൊക്കെ തേരട്ട പോലെ കറുത്ത ആ ചുണ്ടുകളും തഴമ്പിച്ച വിരലുകളും എന്റെ തുടയിടുക്കിലൂടെ ഇഴയുന്നതായി ഇനിക് തോന്നിയിട്ടുണ്ട്. നോര്‍മലൈസ് ചെയ്യപ്പെടാനാവാത്ത തകര്‍ച്ചയിലേക്കായിരുന്നു ഞാന്‍ എറിയപ്പെട്ടത്. ഏതാണ്ട് പതിനഞ്ചു വയസില്‍ ആ വീട് മാറി. അപ്പോഴേക്കും എന്താണ് നടക്കുന്നത് എന്നതിനെപ്പറ്റി കുറച്ചൊക്കെ ധാരണ വരികയും അയാളെ പുതിയ വീട്ടിലേക്ക് കയറ്റില്ലെന്നു ഞാന്‍ കര്‍ശനമായ തീരുമാനം എടുക്കുകയും ചെയ്തു.ഇപ്പോഴും ബാംഗ്ലൂരില്‍ എവിടെയോ ജീവിച്ചിരിപ്പുണ്ട് അയാള്‍..

ഈ ആറു വര്ഷത്തിനിടയ്ക്ക് വല്ലാണ്ട് നോവ് വീര്‍പ്പുമുട്ടിച്ചൊരു രാവില്‍ ഇത് ആദ്യമായി പറഞ്ഞത് ....................നോടാണ്. ഇത് പറയാം എന്നു തോന്നിയ ഏറ്റവും ബെറ്റര്‍ മാന്‍. എന്റെ മാത്രം മനുഷ്യന്‍. എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞോ, ന്റെ കുഞ്ഞിയ്ക്കൊന്നും പറ്റിട്ടില്ല, മ്മക്ക് അവനെയങ്ങ് തട്ടിക്കളഞ്ഞാലോന്നു ചോദിച്ചെന്നെ ചേര്‍ത്തു പിടിച്ചവന്‍. അന്ന് കേള്‍ക്കാന്‍ കൊതിച്ച വാക്കുകള്‍ കേട്ട് ഹൃദയം നിറഞ്ഞും തകര്‍ന്നും എത്ര നേരം കരഞ്ഞു...! ഓന്റെ പിന്തുണ,

പിന്നെ കുറെ ദിവസങ്ങളായി തുറന്നു പറച്ചിലുകള്‍ നടത്തുന്ന എന്റെ ബ്രേവ് വുമന്‍സ്..  നിങ്ങളാണ് എന്റെ ഇന്‍സ്പിരേഷന്‍ തൊണ്ട നിറയെ കണ്ണീരു ചുറയുന്നു..  പ്രണയം നടിച്ചു റേപ്പ് ചെയ്ത ചിലരുണ്ട്. അടുത്ത പോസ്റ്റില്‍ എഴുതും. ഒന്നു കരയട്ടെ.
First published: August 2, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍