Richa Chadda | വിദേശത്ത് ജോലിക്ക് പോയാലും ജാതി വിവേചനം; നടി റിച്ച ഛദ്ദയുടെ പോസ്റ്റ് ശ്രദ്ധേയമാവുന്നു
Richa Chadda | വിദേശത്ത് ജോലിക്ക് പോയാലും ജാതി വിവേചനം; നടി റിച്ച ഛദ്ദയുടെ പോസ്റ്റ് ശ്രദ്ധേയമാവുന്നു
Richa Chadda tweets on caste-discrimination faced by Indians working abroad | വിദേശത്ത് തൊഴിലെടുക്കുന്ന ഇന്ത്യക്കാരിൽ ചിലർ വിവേചനം ഭയന്ന് തങ്ങളുടെ ജാതി പുറത്തു പറയാറില്ല എന്ന വിഷയം ചൂണ്ടിക്കാട്ടി നടി റിച്ച ഛദ്ദ
റിച്ച ഛദ്ദ
Last Updated :
Share this:
വിദേശത്തു ജോലി തേടി പോയാലും വിടാതെ പിന്തുടർന്ന് ജാതി വിവേചനം. ഇക്കാര്യം ചൂണ്ടിക്കാട്ടി ബോളിവുഡ് നടി റിച്ച ഛദ്ദ ട്വീറ്റ് പോസ്റ്റ് ചെയ്തിരിക്കുകയാണ്. നമ്മുടെ സമൂഹത്തിൽ 'ജാതി മരിച്ചിട്ടില്ല' എന്ന് പറഞ്ഞുകൊണ്ട് ഒരു വൈവാഹിക പരസ്യമാണ് റിച്ച ആദ്യമായി പങ്കിട്ടത്. അതിന് പിന്നാലെ മറ്റൊരു ട്വീറ്റ് പോസ്റ്റ് ചെയ്ത്, ഇന്ത്യയിൽ നിന്നും അന്യരാജ്യത്ത് ജോലി തേടി പോകുന്നവർക്ക് പോലും ഈ വിവേചനം നേരിടേണ്ടി വരുന്നെന്ന് റിച്ച പറയുന്നു.
Caste is not dead. Check out the Sunday matrimonial to see for yourself. Please note, all ads are from urban centres.
The only time we think Caste is dead is when it doesn’t affect us directly in anyway. I wasn’t aware of my privilege/reservation issue till after college. pic.twitter.com/LphIvwDKuT
"നമ്മളെ നേരിട്ട് ബാധിക്കാതിരിക്കുമ്പോൾ മാത്രമാണ് 'ജാതി മരിച്ചു' എന്ന് നമ്മൾ വിശ്വസിക്കുന്നത്. കോളേജ് കാലം കഴിയും വരെയും എന്റെ സംവരണ വിഷയത്തെ പറ്റി ഞാൻ അറിഞ്ഞിരുന്നില്ല," റിച്ചയുടെ പോസ്റ്റിൽ പറയുന്നു.
ആദ്യം ഒരു വൈവാഹിക പരസ്യം പോസ്റ്റ് ചെയ്ത് ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ആ പരസ്യം 2010ലേതെന്ന് ഒരാൾ തിരുത്തി. എന്നാൽ, അതിനു മറുപടിയായി 2020 ഓഗസ്റ്റിൽ വന്ന ഒരു വാർത്താ ശകലം പോസ്റ്റ് ചെയ്തുകൊണ്ട് റിച്ച അക്കാര്യം വീണ്ടും ചോദിച്ചു. വിദേശത്ത് തൊഴിലെടുക്കുന്ന ഇന്ത്യക്കാരിൽ ചിലർ വിവേചനം ഭയന്ന് തങ്ങളുടെ ജാതി പുറത്തു പറയാറില്ല എന്നാണ് വാർത്തയുടെ തലവാചകം. അതും ടെക്നോളജിയുടെ അവസാന വാക്കെന്ന് കരുതപ്പെടുന്ന സിലിക്കൺ വാലിയിലാണ് സംഭവമെന്ന് റിച്ച പോസ്റ്റ് ചെയ്ത റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
and @ReallySwara madam this paper is as old as india last time won Worldcup!😂😂
മലയാളികൾക്ക് കൂടി സുപരിചിതയായ നടി ഷക്കീലയുടെ ജീവിത കഥ പറയുന്ന ചിത്രത്തിൽ നായികയാണ് റിച്ച. ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി റിലീസിനെത്തുമെന്നാണ് പ്രതീക്ഷ.
Published by:meera
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.