നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Rapper | റാപ്പ് വീഡിയോകളിലൂടെ ശ്രദ്ധേയയായി റിക്ഷാ ഡ്രൈവറുടെ മകൾ

  Rapper | റാപ്പ് വീഡിയോകളിലൂടെ ശ്രദ്ധേയയായി റിക്ഷാ ഡ്രൈവറുടെ മകൾ

  മുംബൈ സ്വദേശിനിയായ 15 കാരി സാനിയ മിസ്ത്രിയാണ് റാപ്പർ എന്ന നിലയിൽ ശ്രദ്ധ പിടിച്ചുപറ്റുന്നത്.

  Image; Instagram

  Image; Instagram

  • Share this:
   പുതിയ ഒരു റാപ്പര്‍ (Rapper) കൂടി ഇപ്പോൾ താരമായി മാറിയിരിക്കുകയാണ്. മുംബൈ (Mumbai) സ്വദേശിനിയായ 15 കാരി സാനിയ മിസ്ത്രിയാണ് (Sania Mistri) റാപ്പർ എന്ന നിലയിൽ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഒരു റിക്ഷാ ഡ്രൈവറുടെ (Rikshaw Driver) മകളായ സാനിയ 11-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഒരു റാപ്പറാവുക എന്നത് അത്ര നിസ്സാരമായ കാര്യമല്ല, അതും ഈ ചെറിയ പ്രായത്തില്‍. കഴിഞ്ഞ മൂന്ന് വര്‍ഷമായി സാനിയ ഈ കല അഭ്യസിക്കുന്നുണ്ട്.

   ഇതുവരെ സാനിയയ്ക്ക് സ്വന്തമായി ഒരു സ്മാര്‍ട്ട്ഫോണ്‍ (Smartphone) ഇല്ല. എങ്കിലും, സാനിയ തന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ റാപ്പ് വീഡിയോകള്‍ നിര്‍മ്മിക്കുന്നു. അവയിൽ ചില വീഡിയോകള്‍ വൈറലാവുകയും ചെയ്തിട്ടുണ്ട്. സാനിയയുടെ യൂട്യൂബ് ചാനലായ 'സാനിയ എംക്യു' വിന് (Saniya MQ) ഇതിനകം മൂവായിരത്തിലധികം സബ്സ്‌ക്രൈബര്‍മാരെ ലഭിച്ചു കഴിഞ്ഞു. കൂടാതെ അവരുടെ ഇന്‍സ്റ്റാഗ്രാം (Instagram) പേജുംധാരാളം പേര്‍ പിന്തുടരുന്നുണ്ട്.

   ''ഇവിടെയുള്ള ആളുകള്‍ക്ക് റാപ്പ് എന്താണെന്ന് അറിയില്ലായിരുന്നു, അതിനാല്‍ എനിക്ക് അവരോട് അതിനെക്കുറിച്ച് പറഞ്ഞു മനസിലാക്കേണ്ടി വന്നു. എങ്ങനെയാണ് റാപ്പ് ചെയ്യുന്നതെന്നും റാപ്പിംഗ് എനിക്ക് എത്രമാത്രം ഇഷ്ടമാണെന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ എനിക്ക് വിശദീകരിക്കേണ്ടി വന്നു. പതിയെ എന്റെ അമ്മയ്ക്കും അത് ഇഷ്ടമായിത്തുടങ്ങി. പക്ഷേ, ഞാന്‍ എന്റെ വീട്ടില്‍ നിന്ന് ഇറങ്ങിക്കഴിഞ്ഞാല്‍ ലോകം എന്ത് പറയും എന്ന ആശങ്കയും എനിക്കുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ എനിക്ക് മാതാപിതാക്കളുടെയും അധ്യാപകരുടെയും പിന്തുണയുണ്ട്. അതിനാല്‍, ഞാന്‍ റാപ്പ് പാടുന്നത് തുടരും'', ഇതുവരെയുള്ള യാത്രയില്‍ താന്‍ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് സാനിയ പറയുന്നു.

   ''ആള്‍ക്കൂട്ടം കാരണം സാനിയ ആദ്യമായി സ്റ്റേജില്‍ പ്രകടനം കാഴ്ച വെയ്ക്കുന്നത് കാണാന്‍ അവളുടെ അമ്മയ്ക്ക് ഭയമായിരുന്നു. എന്നാല്‍, സാനിയയുടെ പ്രകടനം എല്ലാവരെയും ആകര്‍ഷിക്കുകയും അവളുടെ അമ്മ അത്കണ്ട് സന്തോഷിക്കുകയും ചെയ്തു'', സാനിയയുടെ സുഹൃത്തും അടുത്ത അനുയായിയുമായ നസ്രീന്‍ അന്‍സാരി പറഞ്ഞു.
   സാനിയ നല്ല കഴിവുള്ള കുട്ടിയാണെന്നും കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് റാപ്പ് ചെയ്യാന്‍ സുഹൃത്തുക്കള്‍ വെല്ലുവിളിച്ചപ്പോള്‍ അവള്‍ അത് ഏറ്റെടുക്കുകയായിരുന്നു എന്നും പിന്നീട് അവൾക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലെന്നുംനസ്രീന്‍ പറയുന്നു.

   തന്റെ സ്വപ്നങ്ങള്‍ എത്ര പ്രയാസകരമാണെന്ന് സാനിയയ്ക്ക് നന്നായി അറിയാം, പക്ഷേ നിശ്ചയദാര്‍ഢ്യം അവളെ ഇതുവരെ തളര്‍ത്തിയിട്ടില്ല. ''അതെ, എന്റെ സ്വപ്നങ്ങള്‍ വലുതാണ്, ദൈവത്തിന്റെ കൃപയാല്‍ എന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു'', സാനിയ തന്റെ പ്രതീക്ഷകൾപങ്കുവെയ്ക്കുന്നു.
   Published by:Jayesh Krishnan
   First published: