HOME /NEWS /Buzz / Space| ബലൂണിൽ ബഹിരാകാശം വരെ യാത്ര പോവാം; ഒരാൾക്ക് ചെലവ് 95 ലക്ഷം രൂപ!

Space| ബലൂണിൽ ബഹിരാകാശം വരെ യാത്ര പോവാം; ഒരാൾക്ക് ചെലവ് 95 ലക്ഷം രൂപ!

2024 അവസാനത്തോടെ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെൻററിൽ (Kennedy Space Center) നിന്ന് സഞ്ചാരികൾ ബഹിരാകാശം കാണാൻ ഈ ബലൂണിൽ യാത്ര ചെയ്ത് തുടങ്ങുമെന്നാണ് റിപ്പോ‍ർട്ടുകൾ

2024 അവസാനത്തോടെ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെൻററിൽ (Kennedy Space Center) നിന്ന് സഞ്ചാരികൾ ബഹിരാകാശം കാണാൻ ഈ ബലൂണിൽ യാത്ര ചെയ്ത് തുടങ്ങുമെന്നാണ് റിപ്പോ‍ർട്ടുകൾ

2024 അവസാനത്തോടെ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെൻററിൽ (Kennedy Space Center) നിന്ന് സഞ്ചാരികൾ ബഹിരാകാശം കാണാൻ ഈ ബലൂണിൽ യാത്ര ചെയ്ത് തുടങ്ങുമെന്നാണ് റിപ്പോ‍ർട്ടുകൾ

  • Share this:

    ഒരു ഭീമൻ ബലൂണിൽ ആഡംബര ക്യാബിനിലിരുന്ന് ബഹിരാകാശത്തേക്ക് യാത്ര പോയാലോ? ബഹിരാകാശ വിനോദസഞ്ചാര വിപണിയിൽ പുതിയൊരു തുടക്കമിടുകയാണ് സ്പേസ് പെ‍ർസ‍്പെക്ടീവ് (Space Perspective) എന്ന കമ്പനി. കൂറ്റൻ ബലൂണിനുള്ളിലെ ആഡംബര ക്യാബിൻെറ ചിത്രങ്ങൾ ചൊവ്വാഴ്ചയാണ് കമ്പനി പുറത്ത് വിട്ടത്. 2024 അവസാനത്തോടെ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെൻററിൽ (Kennedy Space Center) നിന്ന് സഞ്ചാരികൾ ബഹിരാകാശം കാണാൻ ഈ ബലൂണിൽ യാത്ര ചെയ്ത് തുടങ്ങുമെന്നാണ് റിപ്പോ‍ർട്ടുകൾ. യാത്രക്കായി ഇതിനോടകം തന്നെ 600 ടിക്കറ്റുകൾ വിറ്റ് പോയിട്ടുണ്ട്. ഒരു ടിക്കറ്റിന് 125,000 ഡോള‍ർ വില വരും. അതായത് ഒരാൾക്ക് ബഹിരാകാശം കാണാൻ ഏകദേശം 95 ലക്ഷം രൂപ ചെലവഴിക്കേണ്ടി വരും.

    അഞ്ചടി (1.5 മീറ്റർ) ഉയരത്തിലുള്ള ജാലകങ്ങൾ, ആഴത്തിലുള്ള സീറ്റുകൾ, മങ്ങിയ ലൈറ്റിങ്, വെളുത്തതും അണുവിമുക്തമാക്കിയതുമായ അന്തരീക്ഷം എന്നിവയെല്ലാം ഈ ആഡംബര ക്യാബിൻെറ പ്രത്യേകതകളാണ്. വൈഫൈ കണക്റ്റിവിറ്റിയും ഡ്രിങ്ക്സ് ബാറുമടക്കമുള്ള സൗകര്യങ്ങളും ഇതിനുള്ളിൽ ഒരുക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതിൽ യഥാർത്ഥത്തിൽ ബഹിരാകാശത്തേക്ക് പറക്കാൻ സാധിക്കുമോയെന്ന കാര്യത്തിൽ ഇപ്പോൾ സംശയങ്ങളുണ്ട്. അത് കമ്പനി തെളിയിക്കേണ്ട കാര്യമാണ്.

    കൂറ്റൻ ബലൂൺ 20 മൈൽ (30 കിലോമീറ്റർ) ഉയരത്തിൽ വരെയാണ് എത്തുക. ബഹിരാകാശ വിനോദ സഞ്ചാര മേഖലയിൽ എതിരാളികളായ വിർജിൻ ഗാലക്‌റ്റിക്‌സിനേക്കാൾ വളരെ കുറവ് ദൂരമാണിത്. 50 മൈൽ ഉയരത്തിലെത്തുമെന്നാണ് വിർജിൻ ഗാലക്‌റ്റിക്‌സ് ഉറപ്പ് നൽകുന്നത്. മറ്റൊരു കമ്പനിയായ ബ്ലൂ ഒറിജിൻ സമുദ്രനിരപ്പിൽ നിന്ന് 62 മൈൽ ഉയരത്തിൽ പോവുമെന്നും അവകാശപ്പെടുന്നു. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള സ്പേസ് ബോ‍ർഡറായ കൊ‍ർമൻ രേഖ കടക്കുമെന്ന് ബ്ലൂ ഒറിജിൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇങ്ങനെയാണെങ്കിലും നിലവിലുള്ള വാണിജ്യ വിമാനങ്ങളേക്കാളും ഏറെ ഉയരത്തിലായിരിക്കും കൂറ്റൻ ബലൂണിൻെറ സഞ്ചാരം.

    “ഞങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിന്റെ 99 ശതമാനത്തിന് മുകളിലെത്തും,” കമ്പനിയുടെ സഹസ്ഥാപകനായ ജെയ്ൻ പോയിന്റർ എഎഫ്‌പിയോട് പറഞ്ഞു. സഞ്ചാരികൾക്ക് ബഹിരാകാശം വ്യക്തമായി കാണാൻ സാധിക്കുമെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഇതിൽ കയറുന്നതിനോ സഞ്ചരിക്കുന്നതിനോ പ്രത്യേക പരിശീലനമൊന്നും ആവശ്യമില്ല. ശാന്തമായി ബലൂൺ മണിക്കൂറിൽ 12 മൈൽ (മണിക്കൂറിൽ 19 കിലോമീറ്റർ) ഉയരത്തിലായിരിക്കും പറക്കുക. റോക്കറ്റ് ഇന്ധനങ്ങൾക്ക് പകരം അന്തരീക്ഷ മലിനീകരണം ഉണ്ടാക്കാത്ത തരത്തിലുള്ള ഹരിത ഇന്ധനമാണ് ഉപയോഗിക്കുകയെന്നും കമ്പനി പറയുന്നു. ബലൂണിനുള്ള ഹൈഡ്രജൻ ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്നതിന് പകരം പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളിൽ നിന്നായിരിക്കും എടുക്കുക.

    രണ്ട് മണിക്കൂർ മുകളിലേക്കും രണ്ട് മണിക്കൂർ ഗ്ലൈഡിംഗിനും രണ്ട് മണിക്കൂർ താഴേയ്ക്കും ആയിട്ടാണ് ബലൂൺ സഞ്ചരിക്കുക. പിന്നീട് സുരക്ഷിതമായി താഴെയെത്തും. വിർജിൻ ഗാലക്‌റ്റിക് ടിക്കറ്റുകളേക്കാൾ വളരെ കുറവാണ് ഈ ബലൂൺ യാത്രയുടെ ടിക്കറ്റ് നിരക്ക്. ടിക്കറ്റിന് 450,000 ഡോളറാണ് വിർജിൻ ഗാലക്‌റ്റിക് കമ്പനി നിശ്ചയിച്ചിരിക്കുന്ന നിരക്ക്. 25 യാത്രകളാണ് സ്പേസ് പെ‍ർസ‍്പെക്ടീവ് ആദ്യവ‍ർഷത്തിൽ തന്നെ പദ്ധതിയിടുന്നത്. ഇതിനുള്ള ടിക്കറ്റുകളെല്ലാം ഇപ്പോൾ തന്നെ ബുക്ക് ചെയ്ത് കഴിഞ്ഞു.

    First published:

    Tags: Space