ചെന്നൈ: ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് തീപിടിച്ച് (Bike catches fire)അപകടം. ചെന്നൈയിലെ (Chennai) മണ്ടവേലിക്കടുത്താണ് സംഭവം. ബൈക്കിന് തീപിടച്ചതിനെ തുടർന്ന് യാത്രക്കാരൻ ചാടി ഇറങ്ങുകയായിരുന്നു.
ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. നടുറോഡിൽ ബൈക്ക് കത്തുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്.
ബൈക്കിന് തീപിടിച്ച ഉടനെ യാത്രക്കാരൻ വണ്ടിയിൽ നിന്ന് ചാടിയിറങ്ങി. വീഴ്ച്ചയിലുണ്ടായ നിസ്സാര പരിക്കുകൾ ഒഴിച്ചാൽ വലിയ അപകടങ്ങളൊന്നും സംഭവിച്ചില്ല. എന്നാൽ തീപിടുത്തത്തിൽ ബൈക്ക് പൂർണമായും കത്തി നശിച്ചു.
മറ്റൊരാളെ വിവാഹം ചെയ്യാൻ താത്പര്യം ഇല്ലാത്തതിനാൽ സ്വയം വിവാഹം (self-marriage) ചെയ്യാനൊരുങ്ങി ഗുജറാത്തിലെ വഡോദര സ്വദേശിയായ യുവതി. 24 കാരിയായ ക്ഷമ ബിന്ദു (Kshama Bindu) ആണ് തന്നെത്തന്നെ വിവാഹം ചെയ്യാൻ തയ്യാറെടുക്കുന്നത്. പരമ്പരാഗത രീതിയിലുള്ള വിവാഹച്ചടങ്ങുകളും സംഘടിപ്പിക്കും. ജൂൺ 11 ന് ആയിരിക്കും ചടങ്ങുകൾ. ഒരു വധുവിനെ പോലെ താൻ അണിഞ്ഞൊരുങ്ങുമെന്നും നെറ്റിയിൽ സിന്ദൂരം ചാർത്തുമെന്നും ക്ഷമ പറഞ്ഞിട്ടുണ്ട്. ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ക്ഷമ.
രാജ്യത്ത് ഏതെങ്കിലും സ്ത്രീ ഇത്തരത്തിൽ സ്വയം വിവാഹം കഴിച്ചിട്ടുണ്ടോ എന്നറിയാൻ ക്ഷമ ഓൺലൈൻ വഴി അന്വേഷണങ്ങൾ നടത്തിയെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. "ഒരുപക്ഷേ നമ്മുടെ രാജ്യത്ത് ആദ്യമായി ആത്മസ്നേഹത്തിന്റെ ഇത്തരമൊരു മാതൃക കാണിക്കുന്നത് ഞാനായിരിക്കാം", ക്ഷമ പറഞ്ഞു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.