നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഒരു റൈഡ് വേണ്ടെന്ന് വച്ചാലെന്താ? കോവിഡ് പ്രതിരോധത്തിനായി മാസ്കുകളും സാനിറ്റൈസറും നൽകി ബൈക്കർമാരുടെ കൂട്ടായ്മ

  ഒരു റൈഡ് വേണ്ടെന്ന് വച്ചാലെന്താ? കോവിഡ് പ്രതിരോധത്തിനായി മാസ്കുകളും സാനിറ്റൈസറും നൽകി ബൈക്കർമാരുടെ കൂട്ടായ്മ

  Riders collective donate mask and sanitiser to fight against Covid | കോവിഡ് ഭീക്ഷണി തുടങ്ങിയതിൽ പിന്നെ യാത്ര ചെയ്യാൻ കഴിയാത്തതിനാൽ മാറ്റി വെച്ച രൂപയാണ് സംഘം ഇതിനായി ചിലവഴിച്ചത്

  മാസ്കും സാനിറ്റൈസറും കൈമാറുന്നു

  മാസ്കും സാനിറ്റൈസറും കൈമാറുന്നു

  • Share this:
   യാത്രകളെ സ്നേഹിച്ച് ബൈക്കിൽ ചുറ്റിനടക്കുന്നവർ. പ്രളയം വന്നപ്പോഴും കോവിഡ് വന്നപ്പോഴും കേരളത്തെ നെഞ്ചോട് ചേർത്ത് നിർത്തിയവരാണ് റൈഡേഴ്സ്.

   കേരളത്തിന്റെ 14 ജില്ലയിലും വ്യാപിച്ച് കിടക്കുന്ന രജിസ്റ്റേർഡ് യാത്രാ ഗ്രൂപ്പ് ആണ് RSB (റൈഡർ സ്ലീട് ബോയ്സ്) അവരുടെ എറണാകുളം യൂണിറ്റ് എറണാകുളം ജില്ലയ്ക്കായി 3000 മാസ്കുകളും 200 ബോട്ടിൽ സാനിറ്റൈയ്‌സറും നൽകി. ജില്ലാ കളകടർ, പോലീസ് മേധാവികൾ എന്നിവർക്കായാണ് ഇത് കൈമാറിയത്.

   കോവിഡ് ഭീക്ഷണി തുടങ്ങിയതിൽ പിന്നെ യാത്ര ചെയ്യാൻ കഴിയാത്തതിനാൽ അതിനായി മാറ്റി വെച്ച രൂപയാണ് സംഘം ഇതിനായി ചിലവഴിച്ചത്.

   TRENDING:George Floyd Murder | പ്രതിഷേധക്കാർക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റി ന്യൂയോർക്ക് പൊലീസ്; വീഡിയോ വൈറൽ [NEWS]Lockdown 5.0 | കേരളത്തിൽ എങ്ങനെ; വെല്ലുവിളികൾ എന്തൊക്കെ? [NEWS]കേരളത്തിൽ ഒരു കോവിഡ് മരണം കൂടി; ചികിത്സയിലിരുന്ന കോഴിക്കോട് സ്വദേശിനി മരിച്ചു [NEWS]

   ആൽവിൻ, ശ്രീരാജ്,സഞ്ചയ്,വിഗ്നേഷ്,ജിബിൻഎന്നിവരുടെ നേതൃത്വത്തിലാണ് കിറ്റ് കൈമാറിയത് കേരളത്തിന്റെ 14 ജില്ല കളിലുമായി 50,000 ത്തോളം മാസ്കുകളും 2,000ത്തോളം സാനിറ്റൈസറും കേരള സമൂഹത്തിന് വേണ്ടി സമർപ്പിക്കാനാണ് ആഗ്രഹിക്കുന്നത് എന്ന് ഗ്രൂപ്പ് പ്രസിഡന്റായ അരാഫത്ത് (കൊല്ലം) അറിയിച്ചു.

   'സ്കിപ് ദി റൈഡ് കവർ ദി സ്‌മൈൽ' എന്ന് പേരിട്ടിരിക്കുന്ന പരിപാടി നിയന്ത്രിക്കുന്നത് ഷെജി, കൃഷ്ണപ്രസാദ്, റോഹിൻ, ദാവൂദ് എന്നിവരാണ്.

   First published:
   )}