കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു കാന്താര. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് അഭിനയിച്ച കന്നഡ ചിത്രത്തിന്റെ മൊഴിമാറ്റ പകർപ്പുകള്‍ക്കും വൻ സ്വീകാര്യതയാണ് ലഭിച്ചത്. രാജ്യത്തെ പ്രമുഖ താരങ്ങൾ ഉൾപ്പെടെയുള്ളവർ സിനിമയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു.
ചിത്രത്തിന്റെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി ഇപ്പോൾ വൻ താരമായി മാറിയിരിക്കുകയാണ്. ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് മുന്നോടിയായി പഞ്ജുരുളി ദൈവത്തിന്റെ അനുഗ്രഹം തേടാൻ എത്തിയ ഋഷഭ് ഷെട്ടിയുടെ വിഡിയോ ആണ് ശ്രദ്ധനേടുന്നത്.
ಮುತ್ತೂರು ನಟ್ಟಿಲ ಪಂಜುರ್ಲಿ ದೈವದ ನೇಮೋತ್ಸವದಲ್ಲಿ #blessed 🙏😍#DaivaPanjurli pic.twitter.com/bQ5grmFXxI
— Rishab Shetty (@shetty_rishab) April 28, 2023
ഭൂത കോല ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിന്റെ വിഡിയോ താരം തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. താരത്തിന്റെ അടുത്തെത്തി പഞ്ജരുളി ദൈവം അനുഗ്രഹിക്കുന്നതും വിഡിയോയിൽ കാണാം. നിങ്ങൾ പ്രകൃതിക്ക് കീഴടങ്ങുകയും ജീവിതത്തിൽ വിജയവും സ്വാതന്ത്ര്യവും നിങ്ങൾക്ക് നൽകിയ ദൈവത്തെ ആരാധിക്കുകയും വേണം എന്ന കുറിപ്പിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഋഷഭ് ഷെട്ടിക്കൊപ്പം കാന്താര ടീമും ഉണ്ടായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kantara, Rishab Shetty, Video viral