• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'വണ്ടീം കൊണ്ടിറങ്ങി ങ്ങക്ക് ഡിസ്കോ ഡാൻസ് കളിക്കാനുള്ള എടമല്ല റോഡ് '; മലപ്പുറം പൊലീസിന്റെ കലക്കൻ വീഡിയോ

'വണ്ടീം കൊണ്ടിറങ്ങി ങ്ങക്ക് ഡിസ്കോ ഡാൻസ് കളിക്കാനുള്ള എടമല്ല റോഡ് '; മലപ്പുറം പൊലീസിന്റെ കലക്കൻ വീഡിയോ

ഗതാഗത നിയമലംഘനങ്ങൾക്കെതിരെ തയാറാക്കിയ ആനിമേഷൻ വീഡിയോ വൈറലായി

  • Share this:
    ഓരോ പ്രഭാതവും പുലരുന്നത് നിരത്തുകളിൽ ജീവൻ പൊലിയുന്നവരുടെ വാർത്ത കേട്ടുകൊണ്ടാണ്. സാരമായി പരിക്കേൽക്കുന്നതും നിരവധി പേർക്കാണ്. അശ്രദ്ധയും മനഃപൂർവമുള്ള നിയമലംഘനങ്ങളുമാണ് ഭൂരിഭാഗം അപകടങ്ങൾക്കും കാരണമാകുന്നത്. ഇത്തരം ഗതാഗത നിയമലംഘനങ്ങൾക്കെതിരെ കലക്കൻ ആനിമേഷൻ വീഡിയോയുമായെത്തിയിരിക്കുകയാണ് മലപ്പുറം പൊലീസ്.

    'ഒരു ജീവൻ പോലും അശ്രദ്ധമൂലം പൊലിയരുത് എന്ന് ആഗ്രഹം ഉള്ളകൊണ്ടാ' എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരത്തുകളിലെ അഭ്യാസ പ്രകടനങ്ങൾ, ഹെൽമറ്റ് വയ്ക്കാതെയുള്ള യാത്ര, വാഹനങ്ങളെ അപകടകരമായ രീതിയിൽ രൂപമാറ്റം വരുത്തുന്നത്, ഇൻഷുറൻസ് പുതുക്കാതെയുള്ള യാത്ര, ഡ്രൈവിംഗ് ലൈസൻസ് എടുക്കാതെയുള്ള യാത്ര തുടങ്ങി ഒരുപിടി നിയമലംഘനങ്ങളുടെ പരിണിതഫലം രസകരമായ രീതിയിൽ ചെറുവീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നു.



    വൈറലായ ഈ വീഡിയോ സംവിധാനം ചെയ്‍തിരിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥനും പ്രമുഖ പ്രാസംഗികനുമായ ഫിലിപ്പ് മമ്പാടും കെ ഹരിനാരായണനും ചേര്‍ന്നാണ്. പണാലി ജുനൈസാണ് ശബ്ദം നൽകിയിരിക്കുന്നത്. എഡിറ്റിംഗ് നിർവഹിച്ചത് ഉസ്മാൻ ഒമർ ആണ്. മലപ്പുറം ജില്ലാ പൊലീസ് മേധാവി യു അബ്ദുൽ കരീമിന്റെ നിർദേശം കൂടി ഉൾപ്പെടുത്തിയാണ് വീഡിയോ തയാറാക്കിയത്.
    Published by:Rajesh V
    First published: