• HOME
 • »
 • NEWS
 • »
 • buzz
 • »
 • മോഷണശേഷം ചെന്നുപെട്ടത് ആൾക്കൂട്ടത്തിനു മുന്നിൽ; മർദിക്കുമോയെന്ന് പേടി; സഹായത്തിന് പോലീസിനെ വിളിച്ച് കള്ളൻ

മോഷണശേഷം ചെന്നുപെട്ടത് ആൾക്കൂട്ടത്തിനു മുന്നിൽ; മർദിക്കുമോയെന്ന് പേടി; സഹായത്തിന് പോലീസിനെ വിളിച്ച് കള്ളൻ

രോഷാകുലരായ ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടിയപ്പോള്‍ ഇവരുടെ മർദനം ഭയന്ന് കള്ളന്‍ പോലീസിന്റെ എമർജൻസി നമ്പറിൽ വിളിക്കുകയായിരുന്നു

 • Share this:
  ജനക്കൂട്ടത്തിന്റെ മർദനം പേടിച്ച് സഹായത്തിനായി പോലീസിനെ വിളിച്ച് കള്ളൻ. ബംഗ്ലാദേശിലാണ് സംഭവം. 40 കാരനായ യാസിൻ ഖാൻ എന്നയാളാണ് ബുധനാഴ്ച പുലർച്ചെ തെക്കൻ ബാരിസൽ നഗരത്തിലെ അടച്ചിട്ട പലചരക്ക് കടയിൽ കയറി അലമാരയിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചത്. മോഷണ ശേഷം ഇയാൾ പുറത്തേക്കിറങ്ങിയപ്പോൾ ജനങ്ങളുടെ മുന്നിൽ പെടുകയായിരുന്നുവെന്ന് ലോക്കൽ പോലീസ് പറഞ്ഞു.

  ''മോഷണം കഴിഞ്ഞ് പുറത്തേക്ക് പോകാനൊരുങ്ങിയപ്പോഴാണ് നേരം വെളുത്ത കാര്യം അയാൾ മനസിലാക്കിയത്. ആളുകളെല്ലാം മാർക്കറ്റിലേക്ക് എത്താൻ തുടങ്ങിയിരുന്നു'', ലോക്കൽ പോലീസ് മേധാവി അസദ് ഉസ് സമാൻ വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു.

  കള്ളനെ കണ്ട് രോഷാകുലരായ ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടി. ഇവരുടെ മർദനം ഭയന്ന് യാസിൻ ഖാൻ പോലീസ് എമർജൻസി നമ്പറിൽ വിളിച്ച് സഹായത്തിനായി അഭ്യർത്ഥിക്കുകയായിരുന്നു.

  Also Read-Viral | അഞ്ചാം തവണയും വിവാഹിതനായി 56കാരൻ; മക്കളും പേരക്കുട്ടികളുമടക്കം കുടുംബത്തിൽ ആകെ 62 അംഗങ്ങൾ

  "ഞങ്ങൾ കടയിലെത്തി അയാളെ പുറത്തെത്തിച്ചു. ജനക്കൂട്ടം ആക്രമിക്കുന്നതിനു മുൻപ് അവനെ ഞങ്ങൾ കസ്റ്റഡിയിൽ എടുത്തു," സമാൻ കൂട്ടിച്ചേർത്തു. തന്റെ കരിയറിൽ ഇതുവരെ ഇത്തരമൊരു സംഭവം കണ്ടിട്ടില്ലെന്നും അസദ് ഉസ് സമാൻ പറഞ്ഞു. കുറ്റം സമ്മതിച്ചതിനു ശേഷമാണ് ഖാനെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചതെന്നും പോലീസ് അറിയിച്ചു.

  വിലപിടിപ്പുള്ള സാധനങ്ങൾ ഒരു വലിയ ബാഗിൽ നിറയെ ഇയാൾ ശേഖരിച്ചുവെങ്കിലും ഒന്നും എടുക്കാനായില്ലെന്ന് കടയുടമ ജോന്തു മിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഈ പ്രദേശത്തെ മറ്റ് നിരവധി കവർച്ചകളുമായി ബന്ധപ്പെട്ട് പോലീസ് തിരഞ്ഞു കൊണ്ടിരുന്ന ആൾ കൂടിയാണ് പിടിയിലായ യാസിൽ ഖാൻ.

  ഒരു ദിവസം മൂന്ന് മോഷണം നടത്തിയ പ്രതിയെ പോലീസ് സാഹസികമായി പിന്തുടര്‍ന്ന് പിടികൂടിയ സംഭവം കഴിഞ്ഞ വർഷം കോട്ടയത്തു നിന്നും പുറത്തു വന്നിരുന്നു. കോട്ടയം മീനച്ചല്‍ കിടങ്ങൂര്‍ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വേണുഗോപാലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാവിലെ 10 മണിയോടെയാണ് വേണുഗോപാല്‍ മോഷണം തുടങ്ങിയത്. ആലുവ ബാങ്ക് ജംഗ്ഷനില്‍ നിന്ന് ആദ്യം ഒരു ബൈക്ക് മോഷ്ടിച്ച് പിന്നീട് ഇവിടെനിന്ന് ബൈക്കില്‍ എടത്തലയില്‍ എത്തി. ഇവിടെനിന്ന് വഴിയാത്രക്കാരനായ ഒരാളുടെ മൊബൈല്‍ വേണുഗോപാല്‍ തട്ടിപ്പറിക്കുകയും ചെയ്തു. മോഷണ വിവരം അറിഞ്ഞ പോലീസ് ഇയാളെ പിന്തുടര്‍ന്നു. പോലീസ് ബൈക്ക് മനസ്സിലാക്കി എന്നറിഞ്ഞ വേണുഗോപാല്‍ ഈ വാഹനം എടത്തലയില്‍ ഉപേക്ഷിക്കുകയായിരുന്നു.

  Also Read-'ചെക്കൻ ഐഐടിയിൽ പഠിച്ചതാവണം; സഹോദരങ്ങള്‍ രണ്ടില്‍ കൂടുതല്‍ പാടില്ല'; യുവതിയുടെ പരസ്യം വൈറൽ

  പിന്നീട് എടത്തലയില്‍ നിന്നുതന്നെ മറ്റൊരു ബൈക്ക് മോഷ്ടിച്ച് അവിടെനിന്ന് കടന്നുകളയുകയായിരുന്നു. ഇയാള്‍ സഞ്ചരിക്കുന്ന റൂട്ട് മനസ്സിലാക്കിയ പോലീസ് പിന്തുടര്‍ന്നു ചെന്നു. വൈകിട്ടോടെയാണ് വേണുഗോപാലിനെ പോലീസ് പിടികൂടിയത്. വേണുഗോപാലില്‍ നിന്ന് 3 മൊബൈല്‍ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തിരുന്നു. വിവിധ ഇവിടങ്ങളില്‍ നിന്നാണ് ഇയാളിത് മോഷ്ടിച്ചത് എന്നാണ് പോലീസ് പറഞ്ഞത്. വേണുഗോപാലിനെതിരെ ഇരുപതോളം കേസുകളുണ്ട്.
  Published by:Jayesh Krishnan
  First published: