• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ത്രിവർണ്ണ പതാകയ്ക്ക് പകരം പരാഗ്വെൻ പതാക: ട്രോളിനിരയായി റോബർട്ട് വദ്ര

പ്രകടമായ നിരവധി വിഷയങ്ങൾ ചർച്ച ചെയ്യാനുള്ളപ്പോൾ ഇത്തരം കാര്യങ്ങൾ ഉയർത്തിക്കാട്ടി ചർച്ചയാക്കുന്നത് ദുഃഖകരമാണെന്ന് വദ്ര

news18
Updated: May 13, 2019, 8:33 AM IST
ത്രിവർണ്ണ പതാകയ്ക്ക് പകരം പരാഗ്വെൻ പതാക: ട്രോളിനിരയായി റോബർട്ട് വദ്ര
robert-vadra
  • News18
  • Last Updated: May 13, 2019, 8:33 AM IST IST
  • Share this:
ന്യൂഡൽഹി : സോഷ്യൽ മീഡിയ ട്രോളിനിരയായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്ര.ആറാം ഘട്ട തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മഷി പുരണ്ട വിരൽ ഉയർത്തിയുള്ള തൻ‌റെ ചിത്രം വദ്ര സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരുന്നു. ഇതിനൊപ്പമുള്ള കുറിപ്പിൽ ചേർത്ത പതാകയുടെ ഇമോജിയാണ് വദ്രക്ക് വിനയായത്. ഇന്ത്യൻ ത്രിവർണ്ണ പതാകയ്ക്ക് പകരം ചുമപ്പും വെള്ളയും നീലയും നിറം അടങ്ങിയ പരാഗ്വെയുടെ പതാക ഇമോജിയാണ് വദ്ര ഉപയോഗിച്ചത്. ഇതിനെതിരെയാണ് സോഷ്യൽ മീഡിയ രംഗത്തെത്തിയത്.

Also Read-പ്രിയങ്ക ഗാന്ധി അപമാനിച്ചു: ജില്ലാ നേതാവ് ഉൾപ്പെടെയുള്ളവർ കോൺഗ്രസിൽ നിന്ന് രാജി വച്ചു

'നമ്മുടെ അവകാശം നമ്മുടെ കരുത്ത്.... നമ്മുടെ പ്രിയപ്പെട്ടവരുടെ ഭാവിക്കായി.. സമത്വത്തിനും സുരക്ഷിതത്വത്തിനുമായി.. നമ്മുടെ രാജ്യത്തിന്റെ സമൃദ്ധമായ ഭാവിക്കായി.. എല്ലാവരും വോട്ട് രേഖപ്പെടുത്തണം' എന്ന കുറിപ്പിനൊപ്പമുള്ള ഇമോജിയായിരുന്നു മാറിപ്പോയത്. അബദ്ധം മനസിലായ ഉടൻ വദ്ര പോസ്റ്റ് തിരുത്തി ഇന്ത്യയുടെ പതാക ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇത് കൊണ്ടൊന്നും സോഷ്യൽ മീഡിയ വിമർശനം അവസാനിച്ചില്ല.



തുടർന്ന് വദ്ര തന്നെ വിശദീകരണവുമായെത്തി. 'ഇന്ത്യ എന്റെ ഹൃദയത്തിലാണ്.. ത്രിവർണ പതാകയെ ഞാൻ മാനിക്കുന്നു. പരാഗ്വാെയ് പതാക വന്നത് ഒരു കൈപ്പിഴയാണ്.. അത് അറിയാതെ പറ്റിപ്പോയതാണെന്ന് നിങ്ങൾക്ക് അറിയാമെന്ന് എനിക്ക് നന്നായി അറിയാം.. പ്രകടമായ നിരവധി വിഷയങ്ങൾ ചർച്ച ചെയ്യാനുള്ളപ്പോൾ ഇത്തരം കാര്യങ്ങൾ ഉയർത്തിക്കാട്ടി ചർച്ചയാക്കുന്നത് ദുഃഖകരമാണ്.. പക്ഷെ ഞാനിത് കാര്യമാക്കുന്നില്ല.. ആശംസകൾ എന്നായിരുന്നു വിമർശകർക്കായി വദ്രയുടെ മറുപടി സന്ദേശം.

First published: May 13, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
Listen to the latest songs, only on JioSaavn.com