നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Peeing| ആരാധകന്റെ മുഖത്ത് മൂത്രമൊഴിച്ച് റോക്ക് ഗായിക; വിവാദമായതോടെ ഖേദപ്രകടനം

  Peeing| ആരാധകന്റെ മുഖത്ത് മൂത്രമൊഴിച്ച് റോക്ക് ഗായിക; വിവാദമായതോടെ ഖേദപ്രകടനം

  അമേരിക്കന്‍ റോക്ക് ഗായിക സോഫിയ യുറിസ്റ്റയാണ് റോക്ക് വിൽ മെറ്റൽ ഫെസ്റ്റിവൽ വേദിയിൽ വച്ച് ആരാധകനെ അധിക്ഷേപിച്ചത്.

  sophia urista

  sophia urista

  • Share this:
   സംഗീത നിശയ്ക്കിടെ ആരാധകനെ വേദിയിലേക്ക് വിളിച്ചുവരുത്തി അയാളുടെ മുഖത്തേക്ക് മൂത്രമൊഴിച്ച് (Peeing) റോക്ക് ഗായിക (Rock Singer). സംഭവം വലിയ തരത്തിലുള്ള വിവാദത്തിന് വഴിവെച്ചതോടെ ഗായിക മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. അമേരിക്കന്‍ റോക്ക് ഗായിക സോഫിയ യുറിസ്റ്റയാണ് (Sophia Urista) റോക്ക് വിൽ മെറ്റൽ ഫെസ്റ്റിവൽ വേദിയിൽ വച്ച് ആരാധകനെ അധിക്ഷേപിച്ചത്.

   എനിക്ക് മൂത്രമൊഴിക്കണം. പക്ഷേ ശുചിമുറിയിലേക്ക് പോകാന്‍ വയ്യ. ആയതിനാല്‍ 'നമുക്കൊരു രംഗം സൃഷ്ടിക്കാം’, എന്നാണ് പറയുന്നത്. വേദിയിലേക്ക് എത്തിയ ആരാധകനോട് മലര്‍ന്നു കിടക്കാന്‍ പറഞ്ഞതിനു ശേഷം സോഫിയ അയാളുടെ മുഖത്തേയ്ക്ക് മൂത്രമൊഴിക്കുകയായിരുന്നു. ഒപ്പം ഒരു ഗാനവും അവർ ആലപിക്കുന്നു.

   Also Read- World's First Electric Ship| ലോകത്തിലെ ആദ്യ ഇലക്ട്രിക്ക് കപ്പല്‍ നോര്‍വേയില്‍; പ്രതിവർഷം 40,000 ഡീസൽ ട്രക്കുകളുടെ യാത്ര ലാഭിക്കാം

   വീഡിയോ വലിയ തരത്തിലുള്ള ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമായി. ഇതിന് പിന്നാലെ ഡെയ്റ്റോണ ബീച്ച് പൊലീസിന്റെ ഫേസ്ബുക്കിൽ ചിലർ വിവരം ചൂണ്ടിക്കാട്ടി. പൊലീസ് നിർദേശം അനുസരിച്ച് ഒരാൾ പരാതിയും നൽകി. ക്രിമിനൽ ഇൻവെസ്റ്റിഗേഷന്‍സ് വിഭാഗം സംഭവം അന്വേഷിക്കുകയായിരുന്നു.

   Also Read- Viral ad | ഭാവി വധുവിന്റെ സ്തനങ്ങളുടെ അളവ് പരാമർശിച്ച് നൽകിയ വിവാഹപ്പരസ്യം ചർച്ചയാവുന്നു


   Also Read- നടൻ വിനായകന്റെ പേജിൽ തെറി പോസ്റ്റുകൾ; വിവാദമായതും പോസ്റ്റുകൾ മുക്കി

   സോഫിയ യുറിസ്റ്റ ഇതിന് പിന്നാലെ ക്ഷമാപണം അറിയിച്ചിരിക്കുകയാണ്. 'എല്ലാവര്‍ക്കും നമസ്‌കാരം. ഡെയ്റ്റോണയില്‍ നടന്ന റോക്ക് വില്‍ മെറ്റല്‍ ഫെസ്റ്റിവലിലെ എന്റെ പ്രകടനത്തെക്കുറിച്ച് സംസാരിക്കണമെന്ന് തോന്നി. സംഗീതത്തിലും വേദിയിലും എന്റെ അതിരുകളെ എല്ലായ്പ്പോഴും ഞാന്‍ മറികടക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആ രാത്രി പക്ഷേ, അത് വളരെ കൂടിപ്പോയി. എന്നെ സംബന്ധിച്ച് എന്റെ കുടുംബവും ബാന്‍ഡും ആരാധകരുമാണ് മറ്റെന്തിനേക്കാളും വലുത്. അവരെ വേദനിപ്പിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഞാനൊരു ‘ഷോക്ക് ആര്‍ട്ടിസ്റ്റ്’ അല്ല. എപ്പോഴും സംഗീതത്തിനാണ് ഞാന്‍ പ്രാധാന്യം കൊടുക്കാറ്'. സോഫിയ യുറിസ്റ്റ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
   Published by:Rajesh V
   First published:
   )}