ഇന്ത്യയിൽ, വിവാഹ സീസൺ കാലമാണ് , പല കോണുകളിൽ നിന്നും വ്യത്യസ്തമായ വിവാഹ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്. മാസങ്ങളോളമുളള പ്ലാനിങ് ആകാം ഈ ദിനത്തിലെ ഓരോ നിമിഷവും. പക്ഷേ പലപ്പോഴും വിവാഹ ദിനത്തില്‍ നടക്കുന്ന പല അപ്രതീക്ഷിതമായ സംഭവങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. വിവാഹ ദിനത്തിൽ കൂട്ടത്തല്ല് വരെ നാം കണ്ടതാണ്. വ്യത്യസ്തമായ വെഡ്ഡിംഗ് ഫോട്ടോഷൂട്ടൂം പലപ്പോഴും ട്രെന്‍ഡിങ് ആകാറുണ്ട്. ഇവിടെ അത്തരത്തിലുളള വിവാഹ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
View this post on Instagram
വിവാഹ ഫോട്ടോ ഷൂട്ടിനിടെ വധുവിന്റെ ലെഹംഗയിൽ തലയിടിച്ച് വീഴുന്ന വരന്റെ വീഡിയോ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. പരമ്പരാഗത വിവാഹ വസ്ത്രത്തിൽ വധൂവരന്മാർ മനോഹരമായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. ഇരുവരും ഒരു റൊമാന്റിക് നൃത്തം ചെയ്യുന്നതും. വിവാഹ വേദിയില്‍ വച്ച് വരന് വധുവിന്റെ കൈകള്‍ പ്രണയപൂര്‍വ്വം പിടിക്കുന്നതും വീഡിയോയില്‍ കാണാം. എവിടെനിന്നോ, വരൻ വധുവിന്റെ കനത്ത ലെഹങ്കയിൽ ഇടറി, അവളുടെ സമനില തെറ്റി അവളോടൊപ്പം നിലത്തുവീണു.
Also read-പോലീസുകാരൻ 8 മാസത്തിൽ 46 കിലോ കുറച്ചു; പിന്നാലെ ആദരവും അനുമോദനവും
തികച്ചും സങ്കടകരവും എന്നാന് അറിയാതെ ചിരിച്ചു പോകുന്ന ഒരു കാഴ്ചയാണിത്. വിവാഹ വീഡിയോ പകര്‍ത്തുന്നതിനിടയില്‍ ഇതും ഉള്‍പ്പെടുകയായിരുന്നു . ജയ്പ്പൂര്‍ പ്രീവെഡ്ഡിങ് എന്ന ഇന്‍സ്റ്റഗ്രാം അക്കൌഡിലൂടെ ആണ് ഈ വീഡിയോ പ്രചരിക്കുന്നത്.
12.6 മില്യണ്‍ ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. ഒരു മില്യണിലധികം ലൈക്കുകളാണ് ഈ വീഡിയോയ്ക്ക് ലഭിച്ചത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായെത്തിയത്. ഇതാണ് ശരിക്കും ‘ഫോള്‍ ഇന്‍ ലവ്’ എന്നാണ് പലരും കമന്റ് ചെയ്തത്. ചിലര്‍ക്ക് ഈ വീഡിയോ കണ്ട് ചിരി സഹിക്കാന്‍ പറ്റിയില്ല എന്ന് പറയുമ്പോള്‍, മറ്റ് ചിലര്‍ സങ്കടത്തിന്റെ ഈമോജിയാണ് പങ്കുവച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.