നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • മുംബൈയിലെ താജ് ഹോട്ടലിൽ ആറ് രൂപയ്ക്ക് മുറി; വിലക്കയറ്റത്തെക്കുറിച്ചുള്ള ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് വൈറൽ

  മുംബൈയിലെ താജ് ഹോട്ടലിൽ ആറ് രൂപയ്ക്ക് മുറി; വിലക്കയറ്റത്തെക്കുറിച്ചുള്ള ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് വൈറൽ

  പണപ്പെരുപ്പത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട് അദ്ദേഹം പങ്കുവെച്ച ഒരു ട്വീറ്റ് മുംബൈയിലെ താജ് ഹോട്ടലിൽ ആറ് രൂപ നിരക്കിൽ ഒരു രാത്രി അന്തിയുറങ്ങാൻ കഴിയുമായിരുന്ന കാലത്തിലേക്കാണ് അദ്ദേഹത്തിന്റെ ഫോളോവേഴ്‌സിനെ കൂട്ടിക്കൊണ്ടുപോയത്.

  News18 Malayalam

  News18 Malayalam

  • Share this:
   സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന, മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാൻ കൂടിയായ വ്യവസായ പ്രമുഖൻ ആനന്ദ് മഹീന്ദ്ര ഒരിക്കൽ കൂടി ഇന്റർനെറ്റ് ഉപയോക്താക്കളെ അത്ഭുതപരതന്ത്രരാക്കിയിരിക്കുകയാണ്. ട്വിറ്ററിൽ കൗതുകകരമായ ഒരു പോസ്റ്റ് പങ്കുവെച്ചു കൊണ്ടാണ് അദ്ദേഹം സമൂഹ മാധ്യമ ഉപയോക്താക്കളുടെ മനം കവർന്നത്. പണപ്പെരുപ്പത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട് അദ്ദേഹം പങ്കുവെച്ച ഒരു ട്വീറ്റ് മുംബൈയിലെ താജ് ഹോട്ടലിൽ ആറ് രൂപ നിരക്കിൽ ഒരു രാത്രി അന്തിയുറങ്ങാൻ കഴിയുമായിരുന്ന കാലത്തിലേക്കാണ് അദ്ദേഹത്തിന്റെ ഫോളോവേഴ്‌സിനെ കൂട്ടിക്കൊണ്ടുപോയത്. ഒരു പ്ലേറ്റ് ഗോൽ ഗപ്പ കഴിക്കുന്നതിനേക്കാൾ കുറഞ്ഞ ചെലവിൽ താജ് ഹോട്ടലിൽ അന്തിയുറങ്ങാൻ കഴിഞ്ഞിരുന്ന കാലത്തിലേക്ക് തിരികെ പോകുന്നതിനെക്കുറിച്ചുള്ള ആശയമാണ് അദ്ദേഹം സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്.

   "വിലക്കയറ്റത്തെ മറികടക്കാൻ ഇതാ ഒരു പോംവഴി. ഒരു ടൈം മെഷീനിൽ കയറി കാലത്തിന് പിറകിലേക്ക് സഞ്ചരിക്കുക. ഒരുപാട് ദൂരം പിറകിലേക്ക്. മുംബൈയിലെ താജ് ഹോട്ടലിൽ ഒരു രാത്രി കഴിയാൻ വെറും ആറ് രൂപ മാത്രം? അതൊക്കെയായിരുന്നു കാലം" എന്ന ട്വീറ്റിനോടൊപ്പം 1903-ൽ പകർത്തിയ താജ് ഹോട്ടലിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രവും ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ പങ്കുവെച്ചു. "താജ് ഹോട്ടലിലെ ഒരു മുറി ആറ് രൂപയ്ക്ക് ലഭിക്കുമായിരുന്നു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?" എന്ന അടിക്കുറിപ്പോടു കൂടിയാണ് അദ്ദേഹം ആ ചിത്രം പങ്കുവെച്ചത്. ആ പോസ്റ്റ് വൈറൽ ആയി മാറിയതോടെ ആറു രൂപയ്ക്ക് ലഭിക്കുമായിരുന്ന മുറികളെക്കുറിച്ചായി ആളുകളുടെ ചർച്ച. ആ മുറിയിൽ ഇന്റർനെറ്റ് കണക്ഷൻ ലഭിക്കുമായിരുന്നില്ല എന്ന് ഒരാൾ അഭിപ്രായപ്പെട്ടപ്പോൾ അത് നോൺ-എ സി മുറിയായിരിക്കും എന്നായിരുന്നു മറ്റൊരാളുടെ രസകരമായ കമന്റ്.


   അത് കൂടാതെ റോക്കറ്റ് പോലെ കുതിച്ചുയരുന്ന ഇന്ധന വിലയെക്കുറിച്ചും ചിലർ പരാമർശിച്ചു. "നമുക്ക് താജ് ഹോട്ടലിലെ മുറി ബുക്ക് ചെയ്യാൻ പറ്റും. പക്ഷേ, അവിടെ വരെയെത്താൻ വാഹനത്തിന് ഇന്ധനം വാങ്ങാൻ കഴിയില്ല. അതിനാൽ തീർച്ചയായും ഒരു ടൈം മെഷീൻ വേണം", എന്നായിരുന്നു ട്വിറ്റർ ഉപയോക്താക്കളിൽ ഒരാൾ കമന്റ് ചെയ്തത്.

   Also Read- പെണ്‍സുഹൃത്തിനെ മുകളിൽ കെട്ടിയിട്ട് കാറോടിച്ചു, ഇന്‍സ്റ്റഗ്രാം താരത്തിന് നേരേ വിമര്‍ശനം

   അതിന് മുമ്പായി ടോക്കിയോ ഒളിംപിക്സിൽ അസാമാന്യമായ പ്രകടനം കാഴ്ച വെച്ച ഇന്ത്യയുടെ വനിതാ ഹോക്കി ടീമിനെ ആനന്ദ് മഹീന്ദ്ര ട്വിറ്ററിലൂടെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. "ഇതുവരെ അധസ്ഥിതരായിരുന്ന ഒരു സംഘം പേടിപ്പെടുത്തും വിധം മുരളുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. അവർ അർഹിക്കുന്ന ദിനം തീർച്ചയായും വന്നു ചേരും. ഒന്നിനാലും പിടിച്ചു നിർത്താൻ കഴിയാത്ത ഒരു വിപ്ലവത്തിനാണ് അവർ തുടക്കം കുറിച്ചിരിക്കുന്നത്", ഇന്ത്യൻ വനിതാ ഹോക്കി ടീമിനെ അഭിനന്ദിച്ചുകൊണ്ട് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ട്വിറ്ററിൽ കുറിച്ചു.
   Published by:Rajesh V
   First published:
   )}