• HOME
  • »
  • NEWS
  • »
  • buzz
  • »
  • Rooster | ഉടമസ്ഥ തർക്കം തീരുമാനിക്കാൻ 24 മണിക്കൂർ കോഴിയെ പിന്തുടർന്ന് പോലീസ്

Rooster | ഉടമസ്ഥ തർക്കം തീരുമാനിക്കാൻ 24 മണിക്കൂർ കോഴിയെ പിന്തുടർന്ന് പോലീസ്

മൂന്ന് പോലീസുകാരാണ് പൂവൻകോഴിയെ നിരീക്ഷിച്ചു കൊണ്ട് പിന്നാലെ കൂടിയത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    കോഴിയുടെ ഉടമയാരാണെന്നു കണ്ടെത്താൻ വ്യത്യസ്തമായ അന്വേഷണ രീതി സ്വീകരിച്ച് പോലീസ് ഉദ്യോ​ഗസ്ഥർ. കൊൽക്കത്തയിലെ ബാലൂർഘട്ടിലാണ് സംഭവം. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് രണ്ടു പേർ ഒരു പൂവൻ കോഴിക്കുമേൽ അവകാശവാദമുന്നയിച്ച് രം​ഗത്തെത്തിയത്. പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഓഫീസർ ശാന്തിനാഥ് പഞ്ച കോഴിയെ സ്വതന്ത്രമായി വിഹരിക്കാൻ അനുവദിച്ചു. അതിനെ പിന്തുടരാൻ തന്റെ കീഴ്ജീവനക്കാരോട് ആവശ്യപ്പെടുകയും ചെയ്തു. കോഴി കറങ്ങിത്തിരിഞ്ഞ് എവിടെ എത്തും എന്ന് കണ്ടെത്താനായിരുന്നു ഉദ്ദേശ്യം. മൂന്ന് പോലീസുകാരാണ് പൂവൻകോഴിയെ നിരീക്ഷിച്ചു കൊണ്ട് പിന്നാലെ കൂടിയത്.

    വെള്ളിയാഴ്ച വൈകുന്നേരമാണ് ബാലുർഘട്ട് ടൗണിലെ ഭൈരബിതല നിവാസിയായ ചുംകി സർക്കാർ തന്റെ അയൽവാസിയായും ഓട്ടോറിക്ഷാ ഡ്രൈവറുമായ ദേബാശിഷ് ​​ബിശ്വാസ് തന്റെ കോഴിയെ കൊണ്ടുപോയെന്ന് ആരോപിച്ച് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

    താൻ അടുത്തിടെ ഒരു കോഴി വിൽപനക്കാരനിൽ നിന്നും വാങ്ങിയ പൂവൻ കോഴിയാണിതെന്നും തന്റെ കോഴിയാണെന്നു പറഞ്ഞ് ദേബാശിഷ് ബിശ്വാസ് അതിനെ എടുത്തു കൊണ്ടു പോകുകയായിരുന്നു എന്നും ചുംകി പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. പരാതി സ്വീകരിച്ച പോലീസ് അന്വേഷണത്തിനായി ബിശ്വാസിന്റെ വീട്ടിലെത്തി. എന്നാൽ, പൂവൻ കോഴിയെ താൻ വാങ്ങിയതാണെന്നാണ് ബിശ്വാസ് പറഞ്ഞത്.

    തുടർന്ന് ഉദ്യോ​ഗസ്ഥർ ഈ കോഴിത്തർക്കം പോലീസ് സ്‌റ്റേഷൻ ഇൻചാർജ് ആയ ശാന്തിനാഥ് പഞ്ചയുടെ ശ്രദ്ധയിൽപ്പെടുത്തി. ''പരിഹാരം കണ്ടെത്തുന്നതിനായി ഞങ്ങൾ ഒരു മീറ്റിംഗ് നടത്തി. ചർച്ചക്കിടെ ശാന്തിനാഥ് പഞ്ച ഒരു പോംവഴി കണ്ടെത്തി. കോഴിയെ സ്വതന്ത്രമായി വിഹരിക്കാൻ അനുവദിക്കാനും അത് എവിടേക്ക് പോകുമെന്ന് അറിയാൻ വൈകുന്നേരം വരെ കാത്തിരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു", സ്റ്റേഷനിലെ ഒരു പോലീസ് ഉ​ദ്യോ​ഗസ്ഥൻ പറഞ്ഞു. കോഴികൾ സാധാരണയായി വൈകുന്നേരത്തോടെ ഉടമകളുടെ അടുത്തേക്കോ കൂടുകളിലേക്കോ എത്താറുണ്ട്. ഇതു കണക്കിലെടുത്താണ് ഇത്തരമൊരു അന്വേഷണ രീതി സ്വീകരിച്ചത്.

    മൂന്ന് പോലീസുകാർ ശനിയാഴ്ച മുഴുവൻ കോഴിയുടെ പിന്നാലെയായിരുന്നു. വൈകുന്നേരങ്ങളിൽ പക്ഷി കുറ്റിക്കാട്ടിൽ ചുറ്റിനടന്നു. ടോർച്ച് ലൈറ്റുകൾ ഉപയോഗിച്ച് ഞങ്ങൾക്ക് അതിനെ പിന്തുടരേണ്ടിവന്നു. ഒടുവിൽ, ഞായറാഴ്‌ച പുലർച്ചെ, അത് ചുംകിയുടെ വീട്ടിലെത്തി'', അങ്ങനെ ഊ പരാതിയിൻമേൽ ചുംകിക്ക് അനുകൂലമായി തീരുമാനമെടുത്തു'', ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

    കഴിഞ്ഞ വർഷം പാലക്കാട് വടക്കഞ്ചേരിയിൽ ഒരാഴ്ച മുൻപ് മോഷണം പോയ വളർത്തു കോഴിയെ കൊന്ന് കെട്ടിതൂക്കിയ നിലയിൽ കണ്ടെത്തിയിരുന്നു. വടക്കഞ്ചേരി പാളയം സ്വദേശി സുരേഷിൻ്റെ വീട്ടിൽ നിന്നും മോഷണം പോയ മൂന്നു കോഴികളിൽ രണ്ടെണ്ണത്തിനെയാണ് കൊന്ന് കെട്ടി തൂക്കിയ നിലയിൽ കണ്ടെത്തിയത്‌. സുരേഷിൻ്റെ വീട്ടിലെ രണ്ടു വളർത്തുനായ്ക്കളെ വിഷം കൊടുത്ത് കൊന്നതായും പരാതിയുണ്ടായിരുന്നു. ഇതേദിവസം തന്നെ ഈ വീട്ടിൽ നിന്നും മൂന്നു കോഴികളും മോഷണം പോയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് വീടിന് സമീപത്തെ വൈദ്യുത പോസ്റ്റിൽ രണ്ടു കോഴികളെ കൊന്ന് കെട്ടി തൂക്കിയ നിലയിൽ കണ്ടെത്തിയത്.
    Published by:user_57
    First published: