• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral | ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽ കുടുങ്ങി ​ഗർഭിണിയായ സ്ത്രീ; രക്ഷകനായി ആർപിഎഫ് ഉദ്യോ​ഗസ്ഥൻ

Viral | ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽ കുടുങ്ങി ​ഗർഭിണിയായ സ്ത്രീ; രക്ഷകനായി ആർപിഎഫ് ഉദ്യോ​ഗസ്ഥൻ

ഒപ്പമുള്ള പുരുഷൻ സ്ത്രീയെ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും തീവണ്ടി നീങ്ങിക്കൊണ്ടിരുന്നതിലാ‍ൽ ശ്രമം പരാജയപ്പെടുകയായിരുന്നു

ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽ കുടുങ്ങിയ ​ഗർഭിണിയായ യുവതിയെ രക്ഷിക്കുന്ന ആർപിഎഫ് ഉദ്യോ​ഗസ്ഥൻ (Screengrab: twitter.com/CPRONCR)

ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽ കുടുങ്ങിയ ​ഗർഭിണിയായ യുവതിയെ രക്ഷിക്കുന്ന ആർപിഎഫ് ഉദ്യോ​ഗസ്ഥൻ (Screengrab: twitter.com/CPRONCR)

  • Last Updated :
  • Share this:
    ​ഗർഭിണിയായ സ്ത്രീയുടെ ജീവൻ രക്ഷിച്ച് ആർപിഎഫ് ഉദ്യോ​ഗസ്ഥൻ (Railway Protection Force (RPF)). ഉത്തർപ്രദേശിലെ (Uttar Pradesh) ഝാൻസിയിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. നോർത്ത് സെൻട്രൽ റെയിൽവേയാണ് (North Central Railway) വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.


    ഒരു പുരുഷനു പിന്നാലെ ഓടുന്ന സ്ത്രീയെ വീഡിയോയിൽ കാണാം. ഇയാളുടെ കയ്യിൽ ഒരു കുട്ടിയുമുണ്ട്. ട്രെയിൻ നീങ്ങാൻ തുടങ്ങിയതിനു ശേഷം ഇവർ അതിൽ ഓടിക്കയറാൻ ശ്രമിക്കുന്നതായാണ് കാണുന്നത്. പക്ഷേ ബാലൻസ് നഷ്ടപ്പെട്ട് സ്ത്രീ വഴുതി വീഴുകയായിരുന്നു. പ്ലാറ്റ്‌ഫോമിനും ഓടുന്ന ട്രെയിനിനും ഇടയിലുള്ള വിടവിൽ ഈ സ്ത്രീ കുടുങ്ങിക്കിടക്കുന്നതും കാണാം. ട്രെയിനിന്റെ വാതിലിൽ ഒരു കൈ മുറുകെ പിടിക്കുകയും ചെയ്തിരുന്നു.

    ഒപ്പമുള്ള പുരുഷൻ സ്ത്രീയെ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും തീവണ്ടി നീങ്ങിക്കൊണ്ടിരുന്നതിലാ‍ൽ ശ്രമം പരാജയപ്പെടുകയായിരുന്നു. ഉടൻ തന്നെ, നർപാൽ സിംഗ് എന്ന് പേരുള്ള ആർപിഎഫ് കോൺസ്റ്റബിൾ ഈ സ്ത്രീയുടെ രക്ഷക്കായി ഓടിയെത്തി. ഇയാൾ സ്ത്രീയെ സുരക്ഷിത സ്ഥാനത്തേക്ക് വലിച്ചു കൊണ്ടുവരുന്നതും വീഡിയോയിൽ കാണാം.

    Also read- സുരക്ഷ മുഖ്യം ബിഗിലെ! സ്കൂട്ടറിൽ പോകുന്നതിനിടെ തലയിൽ തേങ്ങ വീണു; യുവതിക്ക് രക്ഷയായത് ഹെൽമെറ്റ്

    ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിച്ച് ജീവൻ അപകടത്തിലാക്കരുതെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് നോർത്ത് സെൻട്രൽ റെയിൽവേ യാത്രക്കാരോട് അഭ്യർത്ഥിച്ചു. നിരവധി ആളുകളാണ് വീഡിയോക്കു താഴെ ആർപിഎഫ് ഉദ്യോ​ഗസ്ഥനെ അഭിനന്ദിച്ചു കൊണ്ട് രം​ഗത്തെത്തുന്നത്. അദ്ദേഹത്തിന്റെ പ്രവൃത്തിക്ക് അർഹമായ അം​ഗീകാരം നൽകണമെന്നും ചിലർ ആവശ്യപ്പെടുന്നു. ഓടുന്ന ട്രെയിനിൽ കയറുകയോ ഇറങ്ങുകയോ ചെയ്യുന്നത് അപകടകരമാണെന്ന താക്കീതുകളും കമന്റ് ബോക്സിൽ ധാരാളം പ്രത്യക്ഷപ്പെടുന്നുണ്ട്.

    ട്രെയിൻ വരുന്നതിനിടെ റെയിൽവേ ട്രാക്ക് മുറിച്ചു കടക്കാൻ ശ്രമിച്ച സ്ത്രീയെ രക്ഷിച്ച ആർപിഎഫ് ഉദ്യോ​ഗസ്ഥനെക്കുറിച്ചുള്ള വാർത്തയും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. ഉത്തർപ്രദേശിലെ ഝാൻസിയിലുള്ള ലളിത്പൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. കേന്ദ്ര റെയിൽവേ മന്ത്രാലയവും വീഡിയോ പങ്കുവെച്ചിരുന്നു. പാഞ്ഞടുത്തു കൊണ്ടിരുന്ന ട്രെയിനു മുന്നിൽ നിന്ന് തലനാരിഴക്കാണ് ഈ വയോധിക രക്ഷപെട്ടത്. ട്രെയിൻ വരുന്നതു ശ്രദ്ധയിൽ പെട്ട ആർപിഎഫ് ഉദ്യോഗസ്ഥൻ, വീഡിയോയിൽ കാണുന്ന വയോധികയോട് പാളം മുറിച്ചു കടക്കരുതെന്ന് ആംഗ്യം കാണിക്കുന്നത് കാണാം. എന്നാൽ, ആർപിഎഫ് ഉദ്യോഗസ്ഥന്റെ മുന്നറിയിപ്പ് മാനിക്കാതെ സ്ത്രീ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹം ട്രെയിൻ കടന്നു വന്നുകൊണ്ടിരുന്ന റെയിൽവേ ട്രാക്കിനടുത്തേക്ക് ഓടിയെത്തി കുനിഞ്ഞ് സ്ത്രീയെ കൈനീട്ടി വലിച്ച് രക്ഷപെടുത്തി. ഉടൻ തന്നെ ട്രെയിൻ കടന്നു പോകുന്നതും വീഡിയോയിൽ കാണാം.

    വയോധികയെ സുരക്ഷിതമായി അടുത്ത ട്രാക്കിലേക്കു വലിച്ചു കയറ്റിയതിനു തൊട്ടുപിന്നാലെ ആളുകൾ ആർപിഎഫ് ഉദ്യോ​ഗസ്ഥനെയും നിലത്തു കിടക്കുന്ന സ്ത്രീയെയും സഹായിക്കാൻ ഓടിയെത്തുന്നതും കാണാം. ഒരു പ്ലാറ്റ്‌ഫോമിൽ നിന്നും മറ്റൊന്നിലേക്ക് പോകാൻ എല്ലാ റെയിൽവേ യാത്രക്കാരും മേൽപ്പാലം ഉപയോഗിക്കണമെന്നും വീഡിയോ പങ്കുവെച്ചു കൊണ്ട് റെയിൽവേ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
    Published by:Naveen
    First published: