ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിലൂടെ ട്രാക്കിലേക്ക് വഴുതി വീഴാന്‍ തുടങ്ങിയ എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ രക്ഷപ്പെടുത്തി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിലെ (ആര്‍പിഎഫ്) കോണ്‍സ്റ്റബിള്‍. മഹാരാഷ്ട്രയിലെ താനെ ജില്ലയിലുള്‍പ്പെടുന്ന കല്യാണ്‍ സ്റ്റേഷനില്‍ നടന്ന സംഭവം സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. യുവതിയുടെ കുടുംബം ഗോരഖ്പൂര്‍ എക്സ്പ്രസിനായി കാത്തിരിക്കുകയായിരുന്നുവെന്നും ചില സാങ്കേതിക തകരാറുകള്‍ കാരണം മറ്റൊരു ട്രെയിന്‍ അവര്‍ നിന്നിരുന്ന പ്ലാറ്റ്ഫോമിന് മുന്നില്‍ നിര്ത്തിയിട്ടിരിക്കുകയാിരുന്നുവെന്നും ആര്‍എഫ്പി അധികൃതര്‍ പറയുന്നു.
ഗോരഖ്പൂര്‍ എക്സ്പ്രസിനായി പ്ലാറ്റ്ഫോമില്‍ കാത്തിരുന്ന ആ കുടുംബം തെറ്റായ ട്രെയിനില്‍ കയറി. തങ്ങള്‍ കയറിയത് തെറ്റായ ട്രെയിനിലാണെന്ന് വീട്ടുകാര്‍ മനസ്സിലാക്കിയപ്പോള്‍, പതുക്കെ വേഗത കൂട്ടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് അവര്‍ ചാടിയിറങ്ങി. ഭര്‍ത്താവിനും മകനും സുരക്ഷിതമായി പുറത്തിറങ്ങാന്‍ കഴിഞ്ഞപ്പോള്‍, ഗര്‍ഭിണിയായ സ്ത്രീയുടെ ബാലന്‍സ് നഷ്ടപ്പെടുകയും ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് വീഴുകയുമായിരുന്നു.
പ്ലാറ്റ്ഫോമില്‍ വീണ യുവതി ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലൂടെ ട്രാക്കിലേക്ക് തെന്നിയിറങ്ങാന്‍ തുടങ്ങിയപ്പോള്‍, അടുത്തുണ്ടായിരുന്ന എസ്.ആര് ഖണ്ഡേക്കര്‍ എന്ന ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ സ്ത്രീയെ രക്ഷിക്കാന്‍ സമയോചിതമായി ഇടപെട്ടു. അദ്ദേഹം അവരുടെ കൈയില്‍ പിടിച്ച് വലിച്ച് പ്ലാറ്റ്ഫോമിലേക്ക് വലിച്ചിട്ടു. ഇരുവരും പ്ലാറ്റ്ഫോമില്‍ മറിഞ്ഞുവീണിരുന്നു. സംഭവത്തില്‍ പരിഭ്രാന്തയായ സ്ത്രീയെ മറ്റ് യാത്രക്കാര്‍ ആശ്വസിപ്പിക്കുകയും കോണ്‍സ്റ്റബിളിനെ അഭിനന്ദിക്കുകയും ചെയ്തു. ആര്‍പിഎഫ് കോണ്‍സ്റ്റബിളിന്റെ ഈ പ്രവര്‍ത്തിയെ റെയില്‍വേ അധികൃതരും അഭിനന്ദിച്ചു.
Railway Protection Force (RPF) staff Shri S R Khandekar saved the life of a pregnant woman who had slipped while attempting to de-board a moving train at Kalyan railway station today.
സെന്‍ട്രല്‍ മുംബൈയിലെ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ശിവജി എം സുതാര്‍ തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി വീഡിയോ പങ്കുവച്ചു. ''റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍പിഎഫ്) ജീവനക്കാരനായ എസ് ആര് ഖണ്ഡേക്കര്‍ ഇന്ന് കല്യാണ്‍ റെയില്‍വേ സ്റ്റേഷനില്‍, ഓടുന്ന ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വഴുതിപ്പോയ ഗര്‍ഭിണിയുടെ ജീവന് രക്ഷിച്ചു.'' എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. റെയില്‍വേയെ പ്രതിനിധീകരിച്ച്- ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ കയറുകയോ ഇറങ്ങുകയോ ചെയ്യരുതെന്ന് അദ്ദേഹം യാത്രക്കാരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
A big salute to that RPF staff for his prompt response. Unfortunately, people (travelers) never leran... and continue to do such deeds ... until a tragedy happens !!
Well done my brave boy, saving the life of of a pregnant woman,you saved the life to come, even putting it life in danger.Grandpa Vividha.
— surendranarayansingh09091945@gmail.com (@surendr80709242) October 19, 2021
മൈക്രോബ്ലോഗിംഗ് സൈറ്റിലെ ഒട്ടേറെ നെറ്റിസണുകള്‍, ആ റെയിവെ ഉദ്യോഗസ്ഥന്റെ സമയോചിതമായ പ്രതികരണത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചു. ഒക്ടോബര്‍ 18ന്, ശിവജി എം സുതാര്‍ പങ്കുവച്ച വിഡീയോ അയ്യായിരത്തലധികം ആളുകള്‍ കാണുകയും ചെയ്തിരുന്നു. ധാരാളം പേര് കമന്റുകള്‍ രേഖപ്പെടുത്തി. ആര്‍പിഎഫ് ജീവനക്കാരന്റെ സമയോജിത പ്രതികരണത്തിന് ഒരു ബിഗ് സല്യൂട്ട്'' എന്ന് ഉപയോക്താക്കളില്‍ ഒരാള്‍ എഴുതി. '' ഒരു ദുരന്തം സംഭവിക്കുന്നത് വരെ ആളുകള്‍ (യാത്രക്കാര്‍) ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത് തുടരുമെന്ന് '' മറ്റൊരാള്‍ പറഞ്ഞു, ''ഈ നായകനെക്കുറിച്ച് പറയാന്‍ വാക്കുകളില്ല'',എന്നാണ് മറ്റൊരു ട്വിറ്റര്‍ ഉപയോക്താവ് കുറിച്ചത്. ''താങ്കള്‍ ഒരു മഹത്തായ കാര്യമാണ് ചെയ്തിരിക്കുന്നത്'', കോണ്‍സ്റ്റബിള്‍ ഒരു ശരിയായ ഹീറോയാണ്'', ''സാഹസികമായ ഒരു കാര്യമാണിത്'', ''നിങ്ങളുടെ ധീരമായ ഈ പ്രവൃത്തിയില്‍ സല്യൂട്ട് ചെയ്യുന്നു'' എന്നിങ്ങനെ, പോലീസ് ഉദ്യോഗസ്ഥനെ അഭിനന്ദിച്ച് ധാരാളം കമന്റുകള്‍ ട്വിറ്ററില്‍ എത്തിയിരുന്നു.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.