• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral | ഓടുന്ന ട്രെയിനില്‍ നിന്ന് ഇറങ്ങാൻ ശ്രമിച്ച് സ്ത്രീകൾ; രക്ഷകനായി RPF കോണ്‍സ്റ്റബിൾ; അഭിനന്ദന പ്രവാഹം

Viral | ഓടുന്ന ട്രെയിനില്‍ നിന്ന് ഇറങ്ങാൻ ശ്രമിച്ച് സ്ത്രീകൾ; രക്ഷകനായി RPF കോണ്‍സ്റ്റബിൾ; അഭിനന്ദന പ്രവാഹം

പാലാസ-കട്ടക്ക് മെമു പാസഞ്ചര്‍ ട്രെയിന്‍ ഭുവനേശ്വര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം.

  • Share this:
    ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ചാടിയ രണ്ട് സ്ത്രീകളുടെ രക്ഷകനായി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിലെ (RPF ) ഹെഡ് കോണ്‍സ്റ്റബിള്‍. ഒഡീഷയിലെ ഭുവനേശ്വര്‍ റെയില്‍വേ സ്റ്റേഷനില്‍ (bhubaneshwar railway station) ബുധനാഴ്ചയാണ് സംഭവം നടന്നത്. 18444 പാലാസ-കട്ടക്ക് മെമു പാസഞ്ചര്‍ ട്രെയിന്‍ ഭുവനേശ്വര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം.

    ബുധനാഴ്ച രാവിലെ 10.10-ന് ട്രെയിന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുമ്പോള്‍ രണ്ട് വനിതാ യാത്രക്കാര്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിച്ചുവെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം സ്വദേശിയായ 58കാരിയായ കെ സരസ്വതിയും മറ്റൊരു യാത്രക്കാരിയായ ബി ചന്ദ്രമ്മയുമാണ് ഈ സാഹസത്തിനു മുതിര്‍ന്നത്. എന്നാല്‍ ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കവെ ഇരുവരുടെയും ബാലന്‍സ് നഷ്ടപ്പെടുകയായിരുന്നു. ആ സമയത്ത് ആര്‍പിഎഫ് ഹെഡ് കോണ്‍സ്റ്റബിള്‍ സനാതന്‍ മുണ്ട ഭുവനേശ്വര്‍ റെയില്‍വേ സ്റ്റേഷനില്‍ ഡ്യൂട്ടിയിലായിരുന്നു.

    ട്രെയിനിന്റെ വാതിലിനടുത്തേക്ക് പാഞ്ഞെത്തിയ മുണ്ട രണ്ട് പേരെയും പ്ലാറ്റ്‌ഫോമിലേക്ക് (platform) വലിച്ചിഴച്ചു. ഇതോടെ മുണ്ടയും പ്ലാറ്റ്‌ഫോമിലേക്ക് വീണു. അദ്ദേഹത്തിന് നിസ്സാര പരിക്കുകള്‍ ഉണ്ടായിട്ടുണ്ട്. മറ്റ് രണ്ട് സ്ത്രീകൾക്കും ശരീരത്തില്‍ ചെറിയ ചതവുകളും ഉണ്ടായിട്ടുണ്ട്.

    റെയില്‍വേ സ്റ്റേഷനിലെ സിസിടിവിയില്‍ സംഭവം പതിഞ്ഞിരുന്നു. പിന്നീട് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. കോണ്‍സ്റ്റബിള്‍ മുണ്ട പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുന്നതിനിടെ ട്രെയിന്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്നതാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. അപ്പോഴാണ് സ്ത്രീകള്‍ ട്രെയിനില്‍ നിന്ന് ചാടാന്‍ ശ്രമിച്ചത്. പെട്ടെന്ന് തന്നെ മുണ്ട ഇരുവരെയും പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചിഴയ്ക്കുന്നതും ക്ലിപ്പില്‍ കാണാം. മൂന്ന് പേരും പ്ലാറ്റ്‌ഫോമിലേക്ക് വീഴുമ്പോള്‍ മറ്റ് യാത്രക്കാര്‍ സഹായിക്കാനായി ഓടുന്നുണ്ട്. അവസാനം ട്രെയിന്‍ നിര്‍ത്തുകയും ചെയ്തു.

    ട്രെയിന്‍ രാവിലെ 10.05ന് ഭുവനേശ്വര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നുവെന്നും, എന്നാല്‍ സ്ത്രീകള്‍ക്ക് കൃത്യസമയത്ത് ഇറങ്ങാന്‍ കഴിഞ്ഞില്ലെന്നും ഒരു ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ പറയുന്നു. ട്രെയിന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടാന്‍ തുടങ്ങിയപ്പോഴാണ് അവര്‍ ഇറങ്ങാന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഡിജിപി (റെയില്‍വേ) സുധാന്‍സു സാരംഗി മുണ്ടയെ അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു. '' ഭുവനേശ്വര്‍ റെയില്‍വേ സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ മുണ്ടയുടെ മഹത്തായ പ്രവൃത്തി രണ്ട് യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചു'' അദ്ദേഹം പറഞ്ഞു.

    കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ പ്ലാറ്റ്‌ഫോമില്‍ വീണ ഒരു സ്ത്രീയെ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ രക്ഷപ്പെടുത്തിയിരുന്നു. പശ്ചിമ ബംഗാളിലെ പുരുലിയ റെയില്‍വേ സ്റ്റേഷനിലെ ആര്‍പിഎഫ് സബ് ഇന്‍സ്‌പെക്ടര്‍ ബബ്ലു കുമാര്‍ ആണ് സമയോചിതമായി യാത്രക്കാരിയുടെ ജീവന്‍ രക്ഷിച്ചത്.
    Published by:Jayashankar Av
    First published: