നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയില്‍ കുടുങ്ങിയ ആൾക്ക് രക്ഷകനായി പൊലീസ്; വീഡിയോ വൈറൽ

  ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയില്‍ കുടുങ്ങിയ ആൾക്ക് രക്ഷകനായി പൊലീസ്; വീഡിയോ വൈറൽ

  ആർപിഎഫ് ജീവനക്കാരന്റെ പ്രകടനത്തെ പ്രശംസിച്ച റെയിൽവേ ആളുകളോട് ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നതിനെതിരെ മുന്നറിയിപ്പും നൽകി.

  (Credit:Twitter/ Ministry of Railways))

  (Credit:Twitter/ Ministry of Railways))

  • Share this:
   പനാജി:  ട്രെയിനിനും പ്ലാറ്റ് ഫോമിനുമിടയിലെ വിടവിൽ അകപ്പെട്ട യുവാവിനെ അത്ഭുതകരമായി രക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥ൯. ഗോവ വാസ്കോ സ്റ്റേഷനിലാണ് സംഭവം അരങ്ങേറിയത്. ആർപിഎഫ് ഉദ്യോഗസ്ഥ൯ കെഎം പാട്ടീലാണ് യുവാവിന്‍റെ ജീവൻ രക്ഷിച്ച് താരമായിരിക്കുന്നത്. സംഭവത്തിന്‍റെ വീഡിയോ വൈറലായതോടെ നിരവധി പേരാണ് ഇദ്ദേഹത്തെ പ്രശംസിച്ച്  ഇന്റർനെറ്റിൽ പ്രതികരിച്ചു കൊണ്ടിരിക്കുന്നത്.

   ആർപിഎഫ് ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടലിനെ ആളുകൾ പ്രശംസിക്കുന്നുണ്ടെങ്കിലും റെയിൽവേ സ്റ്റേഷനുകളിലെ സുരക്ഷ സംബന്ധിച്ച് ആശങ്കകളും ആളുകൾ പങ്കുവെക്കുന്നുണ്ട്. അതേസമയം അപകടത്തിപ്പെട്ട യാത്രക്കാരനെതിരെയും രൂക്ഷമായ പ്രതികരണങ്ങളുമായി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. അശ്രദ്ധയോടെയുള്ള പെരുമാറ്റമാണ് യാത്രക്കാരന്റേതെന്ന് പലരും വിലയിരുത്തുന്നു.

   Also Read-ചെന്നൈയിലെ കുപ്പത്തൊട്ടികൾ നിബിഡ വനമാക്കി മാറ്റി ഐ‌എ‌എസ് ഉദ്യോഗസ്ഥൻ

   റെയിൽവേ മന്ത്രാലയം പങ്കുവെച്ച വീഡിയോയിൽ, സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ട്രെയിനിലേക്ക് ഓടുന്ന യുവാവിന്റെ വീഡിയോയാണ് കാണിക്കുന്നത്. എന്നാൽ വണ്ടിയിൽ കയറാനാവാതെ യുവാവ് നിലത്തേക്ക് വീഴുകയായിരുന്നു. പക്ഷെ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥ൯ കൃത്യസമയത്ത് എത്തുകയും യുവാവിനെ രക്ഷപ്പെടുത്തുകയുമായിരുന്നു. ഔദ്യോഗികമായ വിവരം അനുസരിച്ച് വാസ്കോ ഡ ഗാമാ - പറ്റ്നാ സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ കയറാ൯ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.   ആർപിഎഫ് ജീവനക്കാരന്റെ പ്രകടനത്തെ പ്രശംസിച്ച റെയിൽവേ ആളുകളോട് ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നതിനെതിരെ മുന്നറിയിപ്പും നൽകി. സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ട്രെയിനിലേക്ക് കയറുന്നത് ജീവ൯ അപായപ്പെടുത്താ൯ വഴിവരുത്തുമെന്നും റെയിൽവേ പറഞ്ഞു. ജീവ൯ രക്ഷപ്പെടുത്തുന്ന പ്രകടനം എന്നാണ് പാട്ടീലിന്റെ പ്രകടനത്തെ റെയിൽവേ പൊലീസ് വിശേഷിപ്പിച്ചത്.

   ഇത്തരം അപകടങ്ങൾ സംഭവിക്കാതിരിക്കാ൯ മറ്റു രാജ്യങ്ങൾ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്നും ആളുകൾ വിശദീകരിക്കുന്നുണ്ട്. ഡെൽഹി മെട്രോയിലെ ഓട്ടോമാറ്റിക് ഡോർ സിസ്റ്റം യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്താ൯ ഏറെ ഉപകരിക്കുന്നതാണെന്ന് ഒരു ഇന്റർനെറ്റ് ഉപയോക്താവ് കുറിച്ചു.

   മറ്റൊരു രാജ്യത്തെ റെയിൽവേ സ്റ്റേഷന്റെ ചിത്രം പങ്കു വെച്ച ഒരു ട്വിറ്റർ യൂസർ റെയിൽവേ അധികൃതരോട് ഇത്തരം സിസ്റ്റം ഇവിടെയും പരീക്ഷിക്കാ൯ സാധ്യമാണോ എന്ന് ആരാഞ്ഞു.

   ഇത്തരം അപകടകരമായ കാര്യങ്ങളിൽ ഏർപ്പെടുന്ന യാത്രക്കാർക്ക് ഫൈ൯ ഏർപ്പെടുത്തണമെന്ന് മറ്റൊരു ട്വിറ്റർ യൂസർ അഭിപ്രായപ്പെട്ടു. “വീണ്ടും വീണ്ടും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാതെ ട്രെയിനിലേക്ക് കയറുന്ന യാത്രക്കാരുടെ വീഡിയോ റെയിൽവേ പങ്കുവെച്ചു കൊണ്ടിരിക്കുന്നു. ഇത്തരം ആളുകളെ ശിക്ഷിക്കണം,” ഇദ്ദേഹം ട്വിറ്ററിൽ എഴുതി.

   അതേ സമയം, പാട്ടീലിന്റെ ഹീറോ പ്രകടനത്തെ പ്രശംസിച്ച മറ്റൊരു വ്യക്തി അദ്ദേഹത്തിന്റെ അവാർഡ് നൽകണമെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയലിനോട് ആവശ്യപ്പെട്ടു.

   റെയിൽവേ പോലീസ് ജീവനക്കാരനെ പുകഴ്ത്തി കൊണ്ടു ആളുകൾ കുറിച്ച ചില ട്വീറ്റുകൾ കാണാം.

   മുന്പ് കല്യാണ്‍ സ്റ്റേഷനിൽ വെച്ച് രണ്ട് ആർപിഎഫ് ഉദ്യോഗസ്ഥർ ട്രെയിനിനും പ്ലാറ്റ് ഫോമിനുമിടയിൽ അകപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തിരുന്നു.
   Published by:Asha Sulfiker
   First published:
   )}