നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഭാഗ്യം വരുന്ന വഴി; പഴയ ATM മെഷീന്‍ 22000 രൂപയ്ക്ക് വാങ്ങി; ഒന്നര ലക്ഷം രൂപ ഉടനടി കിട്ടി

  ഭാഗ്യം വരുന്ന വഴി; പഴയ ATM മെഷീന്‍ 22000 രൂപയ്ക്ക് വാങ്ങി; ഒന്നര ലക്ഷം രൂപ ഉടനടി കിട്ടി

  എ ടി എം മെഷീന്‍ വാങ്ങാന്‍ ചെലവായ പണത്തിന്റെ ഏഴിരട്ടിയാണ് അവര്‍ക്ക് മെഷീനില്‍ നിന്ന് ലഭിച്ചത്.

  • Share this:
   ഒരാളുടെ ജീവിതത്തില്‍ ഭാഗ്യം വരുന്ന വഴികള്‍ ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. ഇത്തരത്തില്‍ പഴയ ഒരു എ ടി എം മെഷീനില്‍ നിന്ന് ഒന്നര ലക്ഷം രൂപ ലഭിച്ച ഒരു കൂട്ടം ആളുകളുടെ വീഡിയോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായി മാറിയിരിക്കുന്നത്. വെറും 300 ഡോളറിന് (22,000 രൂപ) വാങ്ങിയ ഒരു പഴയ എ ടി എം മെഷീനില്‍ നിന്ന് 2000 ഡോളര്‍ (1.5 ലക്ഷം രൂപ) ആണ് ഇവര്‍ കണ്ടെത്തിയത്. എടിഎം മെഷീനുള്ളില്‍ എന്താണ് ഉള്ളതെന്ന് അറിയാന്‍ മെഷീന്‍ തുറക്കുന്ന രണ്ട് പേരെയാണ് വീഡിയോയില്‍ ആദ്യം കാണിക്കുന്നത്. ഡ്രില്ലിംഗ് മെഷീനും ചുറ്റികയുമൊക്കെ ഉപയോഗിച്ചാണ് ഇവര്‍ മെഷീന്‍ തുറക്കുന്നത്. ഇതിനിടെയാണ് അവിചാരിതമായി മെഷീനില്‍ നിന്ന് പണം കണ്ടെത്തിയത്. വീഡിയോ ഇതിനോടകം ഇന്റര്‍നെറ്റില്‍ വൈറലായി കഴിഞ്ഞു.

   'ക്യാപ്റ്റന്‍ സാഹില്‍' എന്ന യൂട്യൂബ് ചാനലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ റെക്കോര്‍ഡു ചെയ്യുന്ന വ്യക്തി ഈ മെഷീന്‍ ഇവര്‍ക്ക് എങ്ങനെ ലഭിച്ചു എന്ന കാര്യങ്ങളും മറ്റും വിശദീകരിക്കുന്നത് കേള്‍ക്കാം. മെഷീനിന്റെ താക്കോല്‍ ഇല്ലാത്തതിനാല്‍ മുന്‍ ഉടമ ഇത് വിറ്റതായാണ് അദ്ദേഹം വീഡിയോയില്‍ പറയുന്നത്.

   20 മിനിട്ടും 16 സെക്കന്റും ദൈര്‍ഘ്യമുള്ള ഈ വീഡിയോ ക്ലിപ്പില്‍ പല ഉപകരണങ്ങള്‍ മാറി മാറി ഉപയോഗിച്ച് മെഷീന്‍ തുറക്കാന്‍ ശ്രമിക്കുന്നത് കാണാം. ഒടുവില്‍ പണം സൂക്ഷിക്കുന്ന പെട്ടിയില്‍ ഒരു വിടവ് ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെ ഒടുവില്‍ അവര്‍ പണം കണ്ടെത്തി. നോട്ടുകള്‍ കീറാനുള്ള സാധ്യത ഒഴിവാക്കി വളരെ ശ്രദ്ധാപൂര്‍വ്വമാണ് അവര്‍ പണം പുറത്തെടുക്കുന്നത്.

   എ ടി എം മെഷീന്‍ വാങ്ങാന്‍ ചെലവായ പണത്തിന്റെ ഏഴിരട്ടിയാണ് അവര്‍ക്ക് മെഷീനില്‍ നിന്ന് ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനുശേഷം വീഡിയോ ക്ലിപ്പിന് ധാരാളം ലൈക്കുകളും കമന്റുകളും ലഭിച്ചിട്ടുണ്ട്. ഇതുവരെ ഏകദേശം 4000ഓളം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. പണം എടിഎമ്മില്‍ നിക്ഷേപിച്ചയാള്‍ക്കും ഒരു പങ്ക് കൊടുക്കണമെന്ന് വീഡിയോ കണ്ട ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് കമന്റ് ചെയ്തു.

   പണം ലഭിക്കാത്തതിനെ തുടര്‍ന്ന് യുവാവ് പെട്രോള്‍ ഒഴിച്ച് എ ടി എമ്മിന് തീയിട്ട വാര്‍ത്ത ഏതാനും മാസങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ക്യാംപസില്‍ ആണ് സംഭവം. എസ് ബി ഐയുടെ എ ടി എമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്നാണ് ഇയാള്‍ എ ടി എമ്മിന് തീയിട്ടത്. കുപ്പിയില്‍ പെട്രോളുമായി ആണ് യുവാവ് എ ടി എം കൗണ്ടറില്‍ എത്തിയത്. പിന്നീട് കാര്‍ഡ് എടുത്ത് മെഷീനില്‍ ഇട്ടു. പണം കിട്ടാതെ വന്നതിനെ തുടര്‍ന്ന് എ ടി എം മെഷീനില്‍ പെട്രോള്‍ ഒഴിച്ച് തീ വെയ്ക്കുകയായിരുന്നു. തീ വളരെ വേഗത്തില്‍ പടര്‍ന്നു പിടിക്കുകയും ചെയ്തു.
   Published by:Jayashankar AV
   First published:
   )}