• HOME
  • »
  • NEWS
  • »
  • buzz
  • »
  • പുതുപുത്തൻ ആഢംബര കാറിലെ ഉല്ലാസ യാത്ര ദുരന്ത യാത്രയായി; 25 കോടി വിലയുള്ള കാർ തകർത്ത് പതിനേഴുകാരൻ

പുതുപുത്തൻ ആഢംബര കാറിലെ ഉല്ലാസ യാത്ര ദുരന്ത യാത്രയായി; 25 കോടി വിലയുള്ള കാർ തകർത്ത് പതിനേഴുകാരൻ

ലിമിറ്റഡ് എഡിഷൻ പ്രീമയർ ലക്ഷ്വറി സൂപ്പർ കാറായ പഗാന ഹ്വൈറ റോഡ്സ്റ്റർ ആണ് അപകടത്തിൽ പെട്ടത്.

YouTube

YouTube

  • Share this:
    കാറപകടത്തിൽ തലനാരിഴയ്ക്ക് പതിനേഴുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒറ്റനോട്ടത്തിൽ ആശ്വാസകരമായ വാർത്തയാണെങ്കിലും സംഭവത്തിന്റെ വ്യാപ്തി ചെറുതല്ല. ടെക്സാസിലെ പ്രശസ്തനായ യൂട്യൂബർ ഗൗജ് ഗിലിയൻ ആണ് അപകടത്തിൽ പെട്ടത്. ഗിലിയൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. ഇനി ഗിലിയൻ ഓടിച്ച കാർ ഏതാണെന്ന് കൂടി അറിയാം.

    ലിമിറ്റഡ് എഡിഷൻ പ്രീമയർ ലക്ഷ്വറി സൂപ്പർ കാറായ പഗാനി ഹ്വൈറ റോഡ്സ്റ്റർ ആണ് അപകടത്തിൽ പെട്ടത്. 25 കോടിയോളമാണ് കാറിന്റെ വില. പിതാവിന്റെ കാറിൽ സുഹൃത്തുമൊത്ത് ഗിലിയൻ സവാരി നടത്തുന്നതിനിടെയാണ് നിയന്ത്രണം വിട്ട് കാർ മരത്തിൽ ഇടിച്ചത്. അപകടത്തിന്റെ ഏറ്റവും ദുരന്ത വശം എന്താണെന്നാൽ 25 കോടി രൂപ വിലയുള്ള സൂപ്പർകാർ പൂർണമായും തകർന്നു തരിപ്പണമായി.

    അപകടത്തിൽ കാറിലുണ്ടായിരുന്ന ഗിലിയനും കൂട്ടുകാരനും ഗുരുതരമായ പരിക്കൊന്നും പറ്റിയില്ല. ഡ്രൈവിങ് സീറ്റിലെ ഡോർ തെറിച്ച് പോയി. കാറിലെ എയർബാഗുകളെല്ലാം നശിപ്പിക്കപ്പെട്ടു. ചുരുക്കത്തിൽ കാറ് തവിടുപൊടിയായി.

    You may also like:5,000 രൂപ ലോട്ടറിയടിച്ച 'ഭാഗ്യവതി'; പക്ഷേ പപ്പി മോൾക്ക് ആ കാര്യം അറിയില്ല

    അപകടത്തിന് ശേഷം കാറിന്റെ അവസ്ഥ വിവരിച്ച് ഗിലിയൻ വീഡിയോ യൂട്യൂബിൽ അപ് ലോഡ് ചെയ്തിരുന്നു. 64 കിലോമീറ്റർ വേഗതയിലാണ് ഗിലിയൻ കാർ ഓടിച്ചിരുന്നത്. ഗിലിയൻ ആയിരുന്നു കാർ ഓടിച്ചിരുന്നത്. അമിത വേഗതയിൽ ഓടിച്ച കാറിന്റെ നിയന്ത്രണം ഗിലിയന് നഷ്ടമായതാണ് അപകടത്തിന് കാരണം.

    കൈക്ക് ചെറിയ പരിക്കോടെ ഗിലിയൻ വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. കാറിന്റെ കരുത്ത് കൊണ്ടാണ് വലിയ അപകടങ്ങൾ ഉണ്ടാകാതിരുന്നത് ഇദ്ദേഹം പറയുന്നു. സുഹൃത്തിന്റെ കഴുത്തിനാണ് പരിക്കേറ്റത്. എന്തായാലും സംഭവത്തിന്റെ ഞെട്ടലിൽ യൂട്യൂബിൽ നിന്നും അൽപ്പ കാലത്തേക്ക് വിട്ടു നിൽക്കുകയാണെന്നാണ് യൂട്യൂബർ അറിയിച്ചിരിക്കുന്നത്.
    Published by:Naseeba TC
    First published: