• HOME
  • »
  • NEWS
  • »
  • buzz
  • »
  • കാണാതായ ആഫ്രിക്കൻ തത്തയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 50000 രൂപ പാരിതോഷികം; യുവാവ് നൽകിയ പരസ്യം വൈറൽ

കാണാതായ ആഫ്രിക്കൻ തത്തയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 50000 രൂപ പാരിതോഷികം; യുവാവ് നൽകിയ പരസ്യം വൈറൽ

മൂന്ന് വർഷം മുമ്പ് വാങ്ങിയ, ആഫ്രിക്കൻ തത്തകൾക്ക് റിയോ, റുസ്തുമ എന്നിങ്ങനെയാണ് പേരിട്ടിരുന്നത്. ചുരുങ്ങിയ സമയം കൊണ്ട് വീട്ടുകാരുടെ ഇഷ്ടം നേടിയെടുക്കാൻ റിയോയ്ക്കും റുസ്തുമയ്ക്കും കഴിഞ്ഞിരുന്നു. എന്നാൽ മൂന്ന് ദിവസം മുമ്പ്, റുസ്തുമയെ കാണാതായി

  • Last Updated :
  • Share this:
    രോഹിണി സ്വാമി

    ബംഗളുരു: രണ്ട് ആഫ്രിക്കൻ തത്തകളിൽ ഒന്നിനെ കാണാതായതോടെ, കണ്ടെത്താൻ സഹായിക്കുന്നവർക്ക് 50000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഉടമ. കർണാടകയിലെ തുംകുരു സ്വദേശിയായ അർജുൻ എം.എസാണ് പൊന്നുപോലെ വളർത്തിയ ആഫ്രിക്കൻ തത്തയെ കണ്ടെത്താനായി വലിയ ഓഫർ മുന്നോട്ടുവെച്ചത്. മൂന്ന് വർഷം മുമ്പ് വാങ്ങിയ, ആഫ്രിക്കൻ തത്തകൾക്ക് റിയോ, റുസ്തുമ എന്നിങ്ങനെയാണ് പേരിട്ടിരുന്നത്. ചുരുങ്ങിയ സമയം കൊണ്ട് വീട്ടുകാരുടെ ഇഷ്ടം നേടിയെടുക്കാൻ റിയോയ്ക്കും റുസ്തുമയ്ക്കും കഴിഞ്ഞിരുന്നു. എന്നാൽ മൂന്ന് ദിവസം മുമ്പ്, റുസ്തുമയെ കാണാതായി. അതിനുശേഷം റിയോ അതീവ ദുഃഖിതനാണ്. കൂടുവിട്ട് പുറത്തിറങ്ങാൻ പോലും തയ്യാറാകുന്നില്ലെന്ന് വീട്ടുകാർ പറയുന്നു. തത്തയെ കണ്ടെത്തുന്നവർക്ക് 50,000 രൂപ പാരിതോഷികം നൽകുമെന്ന് അർജുൻ അറിയിച്ചു. 72 മണിക്കൂർ കാത്തിരുന്നിട്ടും റുസ്തുമ മടങ്ങി വരാതായതോടെയാണ് അർജുനും വീട്ടുകാരും അന്വേഷിച്ച് ഇറങ്ങാൻ തുടങ്ങിയത്. തുംകുരു പട്ടണത്തിലുടനീളം തത്തയുടെ ഫോട്ടോ പതിച്ച പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.

    പോസ്റ്ററിൽ ഇങ്ങനെ പറയുന്നു: “ഞങ്ങളുടെ പ്രിയപ്പെട്ട കുടുംബാംഗങ്ങളിൽ ഒരാളായ, ചാരനിറത്തിലുള്ള റുസ്തുമ എന്ന തത്തയെ ജൂലൈ 16 മുതൽ തുംകുരുവിലെ ജയനഗറിൽ നിന്ന് കാണാതായി. ചുവന്ന വാലുള്ള ചാരനിറമാണ്. ആരെങ്കിലും ഞങ്ങളുടെ പ്രിയപ്പെട്ട തത്തയെ കണ്ടെത്തുകയാണെങ്കിൽ, ദയവായി ഞങ്ങളെ ബന്ധപ്പെടുക, നിങ്ങൾക്ക് 50,000 രൂപ പാരിതോഷികം നൽകും".


    ന്യൂസ് 18 അർജുനെ വിളിച്ചപ്പോൾ, തന്റെ പ്രിയപ്പെട്ട പക്ഷിയെ കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് അദ്ദേഹം ആളുകളുടെ നടുവിലായിരുന്നു. “നിങ്ങൾക്ക് എന്നെ എന്റെ നമ്പറിൽ വിളിക്കാം. നിങ്ങളുടെ കോളിനായി ഞങ്ങൾ കാത്തിരിക്കും. ഈ തത്തയെ എവിടെ കണ്ടെത്തിയാലും ഞങ്ങളെ അറിയിക്കുക. ഇത് എന്റെ ആത്മാർത്ഥമായ അഭ്യർത്ഥനയാണ്, ” അർജുൻ പറയുന്നത് കേട്ടു.

    Also Read- ബുള്ളറ്റിന്‍റെ ടയറിൽ കൊമ്പ് കൊണ്ട് കുത്തി ചിന്നംവിളിച്ച് കാട്ടാന; ഡാറ്റ്സൺ മരണം മുന്നിൽ കണ്ട നിമിഷം

    ന്യൂസ് 18-നോട് സംസാരിച്ച അർജുൻ ഇങ്ങനെ പറഞ്ഞു: “അത് ഞങ്ങളുടെ സ്ഥലത്തിന് ചുറ്റും എവിടെയോ ഉണ്ടെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ദൂരെ എങ്ങും പോകില്ല. ഞങ്ങളുടെ തത്തയെ കണ്ടെത്താൻ സഹായിക്കണമെന്ന് ആളുകളോട് അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ ടെറസിലോ മരത്തിലോ അതിനെ കണ്ടാൽ നിങ്ങൾ ഞങ്ങളെ അറിയിക്കുക. ഞങ്ങൾക്ക് അത് അത്രയേറെ പ്രിയപ്പെട്ടതാണ്. അത് വിട്ടുപോയതിന്‍റെ വേദന സഹിക്കാനാകുന്നില്ല"- അർജുൻ പറഞ്ഞു. ഈ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്ന സമയം വരെയും അർജുന് തന്‍റെ പ്രിയപ്പെട്ട തത്തയെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
    Published by:Anuraj GR
    First published: