നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ബാങ്ക് അക്കൗണ്ടിൽ 905 കോടി രൂപ! ഒറ്റ രാത്രി കൊണ്ട് കോടീശ്വരനായ ആറാം ക്ലാസുകാരൻ

  ബാങ്ക് അക്കൗണ്ടിൽ 905 കോടി രൂപ! ഒറ്റ രാത്രി കൊണ്ട് കോടീശ്വരനായ ആറാം ക്ലാസുകാരൻ

  128 രൂപയായിരുന്നു അക്കൗണ്ടിൽ നേരത്തേ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസമാണ് ബാലൻസ് നോക്കിയപ്പോൾ 905 കോടി രൂപ കണ്ടത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഉത്തർപ്രദേശ്: ഒരു രാത്രി നേരം പുലർന്നപ്പോൾ ആറാം ക്ലാസ് വിദ്യാർത്ഥിയുടെ അക്കൗണ്ടിലേക്ക് വന്ന് വീണത് കോടികൾ. ഒന്നും രണ്ടുമല്ല, 905 കോടി രൂപ! ബിഹാറിലെ കട്ടിഹാർ ജില്ലയിലാണ് അമ്പരപ്പിക്കുന്ന സംഭവം നടന്നത്. ബിഹാറിൽ തന്നെ കഴിഞ്ഞ ദിവസം ഒരാളുടെ അക്കൗണ്ടിൽ 1.61 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഭവം അരങ്ങേറിയത്.

   ഉത്തർപ്രദേശിലെ രണ്ട് സ്കൂൾ വിദ്യാർത്ഥികളുടെ അക്കൗണ്ടിലാണ് 900 കോടിയിലേറെ രൂപ എത്തിയത്. ഗുരുചരൺ വിശ്വാസ് എന്ന ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ഒരു ദിവസത്തേക്ക് അപ്രതീക്ഷിതമായി ‌ കോടീശ്വരനായി മാറിയ ഒരാൾ. ഉത്തർബിഹാറിലെ ഗ്രാമീണ ബാങ്കിലായിരുന്നു വിദ്യാർത്ഥിക്ക് അക്കൗണ്ട് ഉണ്ടായിരുന്നത്. അക്കൗണ്ടിൽ 905 കോടി രൂപ കണ്ടെന്ന വാർത്ത പുറത്തു വന്നതിന് പിന്നാലെ വൈറലാകുകയും ചെയ്തു.

   സ്കൂൾ യൂണിഫോമും പഠനസാധനങ്ങളും വാങ്ങിക്കാനായാണ് വിദ്യാർത്ഥി രക്ഷിതാക്കൾക്കൊപ്പം ആധാർകാർഡുമായി ബാങ്കിൽ എത്തിയത്. അക്കൗണ്ടിൽ എത്ര രൂപയുണ്ടെന്ന് അറിയാനായി പരിശോധിച്ചപ്പോൾ വന്ന സംഖ്യ കണ്ട് കുട്ടിയുടെ കണ്ണ് തള്ളി. 905 കോടി രൂപ തന്റെ അക്കൗണ്ടിൽ കണ്ടതിനെ കുറിച്ച് ആറാംക്ലാസുകാരനായ ഗുരുചരൺ പറയുന്നു.

   അസിത് കുമാർ എന്നാണ് കോടികൾ അക്കൗണ്ടിൽ കാണപ്പെട്ട മറ്റൊരു വിദ്യാർത്ഥിയുടെ പേര്. ബാലൻസ് പരിശോധിക്കാൻ എത്തിയപ്പോൾ കാണുന്നത് അക്കൗണ്ടിൽ 65 കോടി ബാലൻസ് എന്നാണ്. എന്താണ് ചെയ്യേണ്ടതെന്നോ ഇതെങ്ങനെ സംഭവിച്ചെന്നോ മനസ്സിലായില്ല. ഉടനെ തന്നെ അമ്മയോട് വിവരം പറഞ്ഞുവെന്ന് അസിത് കുമാർ പറയുന്നു.

   അതേസമയം, കുട്ടികളുടെ കോടീശ്വര യോഗത്തിന് അധികം ആയുസ്സുമുണ്ടായില്ല. വിവരം അറിഞ്ഞ ഉടനെ തന്നെ വിശദീകരണവുമായി കട്ടിഹാർ ഡിഎം ഉദയൻ മിശ്ര വിശദീകരണം നൽകി. സോഫ്റ്റുവെയറിലുണ്ടായ പാകപ്പിഴയാണ് വിദ്യാർത്ഥികളുടെ ബാങ്ക് ബാലൻസിലുണ്ടായ മാറ്റത്തിന് കാരണമെന്നാണ് വിശദീകരണം.
   Also Read-ഋതിക് റോഷന്റെ അവസ്ഥ ഇങ്ങനെയോ? നടന്റെ പുതിയ ഫോട്ടോ കണ്ട് ചോദ്യങ്ങളുമായി ആരാധകർ

   യഥാർത്ഥത്തിൽ ബാങ്ക് ബാലൻസിൽ കോടികൾ കാണിക്കുക മാത്രമാണ് ചെയ്തതെന്നും അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ആയിട്ടില്ലെന്നും അധികൃതർ വിശദീകരിച്ചു. കുട്ടികളുടെ അക്കൗണ്ടിലേക്ക് കോടിക്കണക്കിന് രൂപ ട്രാൻസ്ഫർ ചെയ്യപ്പെട്ടു എന്ന വാർത്ത അറിഞ്ഞ ഉടനെ ബാങ്ക് മാനേജരെ ബന്ധപ്പെട്ടെന്നും ഉദയൻ മിശ്ര പറഞ്ഞു.

   പട്നയിലെ പ്രധാന ബ്രാഞ്ചിലുണ്ടായ സോഫ്റ്റ് വെയർ തകരാറ് മൂലം പ്രിന്റ്ഔട്ടിൽ വ്യത്യാസം കാണിച്ചതെന്നാണ് കണ്ടെത്തൽ. തകരാറ് പരിഹരിച്ചുവെന്നും വിഷയത്തിൽ ഗൗരവമായ വീഴ്ച്ച ഉണ്ടായിട്ടില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം.

   യഥാർത്ഥത്തിൽ കുട്ടികളുടെ അക്കൗണ്ടിൽ ആകെ ഉണ്ടായിരുന്നത് ഇരുന്നൂറിൽ താഴെ മാത്രം രൂപയാണ്. അസിത് കുമാറിന്റെ അക്കൗണ്ടിൽ നൂറ് രൂപയും ഗുരുചരണിന്റെ അക്കൗണ്ടിൽ 128 രൂപയുമായിരുന്നു ബാലൻസ്. വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്ക് കോടികളുടെ നിക്ഷേപം നടന്നിട്ടില്ലെന്നും സാങ്കേതിക തകരാറ് മാത്രമാണ് സംഭവിച്ചതെന്നും ഉത്തർബിഹാർ ഗ്രാമീണ ബാങ്ക് ജില്ലാ കോർഡിനേറ്റർ സനത് കുമാർ വ്യക്തമാക്കി.

   അതേസമയം, അക്കൗണ്ടിൽ നേരത്തേ ഉണ്ടായിരുന്ന തുക കൂടി നഷ്ടമായെന്ന ആരോപണവുമായി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. മകന്റെ അക്കൗണ്ടിൽ 1200 രൂപയായിരുന്നു ഉണ്ടായിരുന്നത്. ഇന്നലെ അക്കൗണ്ട് പരിശോധിച്ചപ്പോൾ 32 കോടി കണ്ടു. ഇന്ന് രാവിലെ പരിശോധിച്ചപ്പോൾ സീറോ ബാലൻസാണ് അക്കൗണ്ടിലുള്ളത്. 1200 രൂപ ഉണ്ടായിരുന്നതിൽ ആയിരം രൂപ താൻ പിൻവലിച്ചിരുന്നുവെന്നും ഇപ്പോൾ അക്കൗണ്ടിൽ 200 രൂപയെങ്കിലും കാണേണ്ടതാണെന്നും ഗുരുചരണിന്റെ പിതാവ് ബിനോദ് ബിശ്വാസ് പറയുന്നു. ഈ പണം തിരികേ നൽകണമെന്ന് ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടതായും ബിനോദ് ബിശ്വാസ് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
   Published by:Naseeba TC
   First published:
   )}