HOME /NEWS /Buzz / 'റബർ' എന്ന് ഇംഗ്ലീഷിൽ ഉപയോഗിക്കാറുണ്ടോ ? ഉദ്ദേശിക്കുന്ന അർത്ഥമാവില്ല അതിന്; തെറ്റായി ഉപയോഗിക്കുന്ന 10 വാക്കുകൾ

'റബർ' എന്ന് ഇംഗ്ലീഷിൽ ഉപയോഗിക്കാറുണ്ടോ ? ഉദ്ദേശിക്കുന്ന അർത്ഥമാവില്ല അതിന്; തെറ്റായി ഉപയോഗിക്കുന്ന 10 വാക്കുകൾ

ഇന്ത്യയിൽ, ഇറേസറിനെയാണ് 'റബ്ബർ' എന്ന് വിളിക്കുന്നത്. എന്നാൽ മറ്റ് ചില രാജ്യങ്ങളിൽ, 'റബ്ബർ' എന്നാൽ കോണ്ടത്തെ സൂചിപ്പിക്കാനുപയോ​ഗിക്കുന്ന ഒരു സ്ലാംഗ് ആണ്

ഇന്ത്യയിൽ, ഇറേസറിനെയാണ് 'റബ്ബർ' എന്ന് വിളിക്കുന്നത്. എന്നാൽ മറ്റ് ചില രാജ്യങ്ങളിൽ, 'റബ്ബർ' എന്നാൽ കോണ്ടത്തെ സൂചിപ്പിക്കാനുപയോ​ഗിക്കുന്ന ഒരു സ്ലാംഗ് ആണ്

ഇന്ത്യയിൽ, ഇറേസറിനെയാണ് 'റബ്ബർ' എന്ന് വിളിക്കുന്നത്. എന്നാൽ മറ്റ് ചില രാജ്യങ്ങളിൽ, 'റബ്ബർ' എന്നാൽ കോണ്ടത്തെ സൂചിപ്പിക്കാനുപയോ​ഗിക്കുന്ന ഒരു സ്ലാംഗ് ആണ്

  • Share this:

    ഇന്ത്യക്കാർ ഇംഗ്ലീഷ് സംസാരിക്കുന്ന രീതിക്കും ഇന്ത്യക്കാർ ഉപയോ​ഗിക്കുന്ന ചില ഇം​ഗ്ലീഷ് വാക്കുകൾക്കും ചില പ്രത്യേകതകളുണ്ട്. സാംസ്കാരികവും ഭാഷാപരവുമായ സ്വാധീനങ്ങളാൽ ഇന്ത്യൻ ഇംഗ്ലീഷിന് പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്. ചില ഇംഗ്ലീഷ് വാക്കുകൾ ഇന്ത്യയിൽ സാധാരണയായി ഉപയോഗിക്കാറുണ്ടെങ്കിലും ഇംഗ്ലീഷ് പ്രധാന ഭാഷയായി സംസാരിക്കുന്ന രാജ്യങ്ങളിൽ അവ ഉപയോ​ഗത്തിൽ ഇല്ല. അത്തരം ചില വാക്കുകൾ ഏതൊക്കെയാണെന്നു നോക്കാം.

    1. പാസ് ഔട്ട് (PASS OUT)

    ‘ഗ്രാജുവേറ്റ്’ എന്ന വാക്കിനു പകരമാണ് ഇന്ത്യക്കാർ ‘പാസ് ഔട്ട്’ എന്ന പദം ഉപയോഗിക്കുന്നത്. ഒരു കോഴ്‌സ് അല്ലെങ്കിൽ പരിശീലനം പൂർത്തിയാക്കുക എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ പദപ്രയോഗം മറ്റ് രാജ്യങ്ങളിൽ സാധാരണമല്ല. പകരം അവർ ”ഗ്രാജുവേറ്റ്’ എന്ന വാക്കാണ് ഉപയോഗിക്കുന്നത്.

    2. റിവേർട്ട് ബാക്ക് (REVERT BACK)

    ‘മറുപടി’ (reply) എന്ന അർത്ഥത്തിലാണ് ഇന്ത്യയിൽ സാധാരണയായി റിവേർട്ട് ബാക്ക് എന്ന വാക്ക് ഉപയോഗിക്കുന്നത്. എന്നാൽ ‘റിവേർട്ട്’ എന്ന വാക്കിന്റെ ശരിയായ അർത്ഥം മുൻപുണ്ടായിരുന്ന അവസ്ഥയിലേക്ക് മടങ്ങിപ്പോകുക എന്നാണ്.

    Also Read- SUVയുടെ താക്കോല്‍ കാണാനില്ല; സൗന്ദര്യ രജനീകാന്ത് പൊലീസിൽ പരാതി നല്‍കി

    3. വുഡ് ബി (WOULD BE)

    ഇന്ത്യയിൽ, ഒരാളുടെ ഭാവി ജീവിതപങ്കാളിയെ സൂചിപ്പിക്കാൻ ‘വുഡ് ബി’ എന്ന വാക്ക് ഉപയോഗിക്കാറുണ്ട്. എന്നാൽ, ഈ വാക്ക് മറ്റ് രാജ്യങ്ങളിൽ ഉള്ള ആളുകളിൽ ആശയക്കുഴപ്പമുണ്ടാക്കാം. പകരം ‘പ്രതിശ്രുതവരൻ’ (fiance) അല്ലെങ്കിൽ ‘പ്രതിശ്രുതവധു’ (fiancee) എന്ന വാക്ക് ഉപയോഗിക്കുന്നതാണ് നല്ലത്.

    4. റബ്ബർ (RUBBER)

    ഇന്ത്യയിൽ, ഇറേസറിനെയാണ് (eraser) ‘റബ്ബർ’ എന്ന് വിളിക്കുന്നത്. എന്നാൽ മറ്റ് ചില രാജ്യങ്ങളിൽ, ‘റബ്ബർ’ എന്നാൽ കോണ്ടത്തെ സൂചിപ്പിക്കാനുപയോ​ഗിക്കുന്ന ഒരു സ്ലാംഗ് ആണ്.

    5. ചീറ്റർകോക്ക് (CHEATERCOCK)

    സത്യസന്ധതയില്ലാത്ത ഒരാളെ വിശേഷിപ്പിക്കാൻ ഇന്ത്യയിൽ സാധാരണയായി ഉപയോഗിക്കുന്ന വാക്കാണ് ‘ചീറ്റർകോക്ക്’. എന്നാൽ, ഈ വാക്ക് മറ്റ് രാജ്യങ്ങളിൽ ഉപയോ​ഗിക്കാറില്ല. പകരം ‘ചതിയൻ (cheater)’ എന്ന വാക്കാണ് ഉപയോഗിക്കാറ്.

    6. കസിൻ സിസ്റ്ററും കസിൻ ബ്രദറും (COUSIN SISTER AND COUSIN BROTHER)

    ഇന്ത്യയിൽ, സാധാരണയായി ഉപയോ​ഗിക്കുന്ന രണ്ട് വാക്കുകളാണ് കസിൻ സിസ്റ്ററും കസിൻ ബ്രദറും. ഈ പദങ്ങൾ മറ്റ് രാജ്യങ്ങളിൽ സാധാരണയായി ഉപയോഗിക്കാറില്ല. അവ ആശയക്കുഴപ്പം ഉണ്ടാക്കും. പകരം ‘കസിൻ’ എന്നു മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്.

    Also Read- വിവാഹത്തിന് വിളിച്ചത് 40 പേരെ മാത്രം; കാരണം വെളിപ്പെടുത്തി ആലിയ ഭട്ട് 7. പിക്ചർ (PICTURE)

    ഇന്ത്യയിൽ, സിനിമകളെ സൂചിപ്പിക്കാൻ ‘പിക്ചർ’ (PICTURE) എന്ന വാക്ക് സാധാരണയായി ഉപയോഗിക്കാറുണ്ട്. എന്നാൽ ഈ വാക്ക് മറ്റ് രാജ്യങ്ങളിൽ സാധാരണമല്ല. ഈ വാക്കും അവരിൽ ആശയക്കുഴപ്പത്തിന് ഇടയാക്കും. പകരം ‘സിനിമ’ അല്ലെങ്കിൽ ‘ഫിലിം’ എന്നീ വാക്കുകൾ ഉപയോഗിക്കുന്നതാണ് നല്ലത്.

    8. ​ഗുഡ് നെയിം (GOOD NAME)

    ഇന്ത്യയിൽ, ഒരാളുടെ പേര് ചോദിക്കുന്നതിന് പകരം ‘യുവർ ​ഗുഡ് നെയിം’ എന്ന് ചോദിക്കുന്നത് സാധാരണമാണ്. ഈ വാചകം മറ്റ് രാജ്യങ്ങളിലെ ആളുകൾക്ക് സുപരിചിതമല്ല.

    9. മദർ പ്രോമിസ് (MOTHER PROMISE)

    മദർ പ്രോമിസ് എന്നത് ആണയിടാൻ ഇന്ത്യയിൽ സാധാരണയായി ഉപയോഗിക്കുന്ന പദമാണ്. ഈ പദപ്രയോഗം മറ്റ് രാജ്യങ്ങളിൽ സാധാരണയായി ഉപയോഗിക്കാറില്ല. പകരം അവർ പ്രോമിസ് എന്ന വാക്കു മാത്രമേ ഉപയോഗിക്കാറുള്ളൂ.

    10. മെൻഷൻ നോട്ട് (MENTION NOT)

    എന്തെങ്കിലുമൊരു കാര്യം സന്തോഷത്തോടെ ചെയ്തതിന് ആരെങ്കിലും അഭിനന്ദിച്ചാൽ ഇന്ത്യക്കാർ സാധാരണയായി പറയുന്ന മറുപടിയാണ് ‘മെൻഷൻ നോട്ട്’. എന്നാൽ ഈ വാക്കിനു പകരം ‘യു ആർ വെൽക്കം’ അല്ലെങ്കിൽ ‘ഇറ്റ്സ് മൈ പ്ലഷർ’ തുടങ്ങിയ വാക്കുകളാണ് മറ്റു രാജ്യക്കാർ സാധാരണയായി ഉപയോഗിക്കാറുള്ളത്.

    First published:

    Tags: English