നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ജീവകാരുണ്യപ്രവര്‍ത്തകന്റെ വീടിന് മുന്നില്‍ അയല്‍ക്കാരന്‍ മാലിന്യം തള്ളി വഴി അടച്ചു; എട്ടടി ഉയരത്തില്‍

  ജീവകാരുണ്യപ്രവര്‍ത്തകന്റെ വീടിന് മുന്നില്‍ അയല്‍ക്കാരന്‍ മാലിന്യം തള്ളി വഴി അടച്ചു; എട്ടടി ഉയരത്തില്‍

  അവശിഷ്ടങ്ങള്‍ കാരണം വളരെയധികം ദുര്‍ഗന്ധം വമിക്കുന്നുവെന്നും, വീടിനകത്തേക്ക് പ്രവേശിക്കാന്‍ പ്രശ്‌നം നേരിടുന്നതായും അദ്ദേഹം പറഞ്ഞു

  • Share this:
   അടുത്തിടെ ഒരു ബ്രിട്ടീഷുകാരന് തന്റെ അയല്‍വാസിയില്‍ നിന്ന് വമ്പന്‍ ഒരു പണി കിട്ടി. അദ്ദേഹത്തിന്റെ വീടിന്റെ പ്രധാന വാതിലിന് മുന്നില്‍ അയല്‍ക്കാരന്‍ എട്ടടി ഉയരത്തില്‍ മാലിന്യം തള്ളി വഴി അടച്ചു. ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാം സ്വദേശിയും ജീവകാരുണ്യപ്രവര്‍ത്തകനുമായ പോള്‍ സ്റ്റീഫന്‍സണിനാണ് അയൽവാസിയിൽ നിന്ന് പണികിട്ടിയത്. ബര്‍മിംഗ്ഹാം ലൈവ് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, പോള്‍ സ്റ്റീഫന്‍സണിന്, തന്റെ വീടിനുള്ളില്‍ കയറാന്‍ മുന്‍വാതിലിലെ ചപ്പുചവറുകള്‍ നീക്കി ആദ്യം ഒരു വഴി ഉണ്ടാക്കണമായിരുന്നു.

   വീടിന്റെ പ്രധാന വാതിലിന് മുന്നില്‍ എട്ടടി അടി ഉയരത്തിലാണ് അയല്‍ക്കാരിലൊരാള്‍ ചപ്പുചവറുകള്‍ കൂട്ടിയിട്ടത്. ഒരു മാസത്തിലേറെയായി ഈ ചപ്പുചവറുകള്‍ ഇവിടെ കുന്നുകൂടി കിടക്കുകയാണെന്നും സമീപത്തെ ഒഴിഞ്ഞ വസ്തുവില്‍ നടക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങളുടെ ഫലമാണിതെന്നും അദ്ദേഹം ആരോപിക്കുന്നു. ഇപ്പോള്‍ പൊളിഞ്ഞ ഇഷ്ടികകള്‍, പ്ലാസ്റ്റര്‍, കിടക്കകള്‍, മറ്റ് ഫര്‍ണിച്ചറുകളുടെ അവശിഷ്ടങ്ങള്‍ എന്നിവ കാരണം, മുന്‍വാതിലില്‍ നിന്ന് പുറത്തെ കാഴ്ച കാണാൻ കഴിയാത്ത സ്ഥിതിയായി.

   പോള്‍ പറയുന്നതനുസരിച്ച്- അയല്‍ വസ്തുവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തൊഴിലാളികള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് അവശിഷ്ടങ്ങളും മറ്റും തന്റെ വസ്തുവിലേക്ക് അലക്ഷ്യമായി വലിച്ചെറിയുകയാണെന്നാണ്. ''അവസാനമായി മാലിന്യങ്ങള്‍ തള്ളിയത് വ്യാഴാഴ്ചയായിരുന്നു. അപ്പുറത്ത് നിന്ന് ഉയരത്തില്‍ ചപ്പുചവറുകള്‍ താഴേക്ക് പതിച്ചു. എനിക്ക് എന്റെ വീട്ടിലേക്ക് പോകാന്‍ ഈ മാലിന്യങ്ങള്‍ സ്വന്തം നിലയില്‍ മാറ്റേണ്ടി വന്നു. ഒരു പൊളിഞ്ഞ കിടക്ക, കനത്ത വാതില്‍, മറ്റ് ഭാരം കൂടിയ അവിശിഷ്ടങ്ങള്‍ എല്ലാം എനിക്ക് മാറ്റേണ്ടി വന്നു. ഞാന്‍ ഇപ്പോഴും നല്ല ആരോഗ്യവാനായതിൽ നന്ദി. അങ്ങനെയല്ലായിരുന്നുവെങ്കില്‍, ഞാന്‍ വലിയ കുഴപ്പത്തിലാകുമായിരുന്നു'' എന്നും അദ്ദേഹം പറയുന്നു.

   അവശിഷ്ടങ്ങള്‍ കാരണം വളരെയധികം ദുര്‍ഗന്ധം വമിക്കുന്നുവെന്നും, വീടിനകത്തേക്ക് പ്രവേശിക്കാന്‍ പ്രശ്‌നം നേരിടുന്നതായും അദ്ദേഹം പറഞ്ഞു. ഇതൊരു പൊതുശല്യമാണ്. ദൈവാദീനത്താല്‍ മഴയത്ത് ഇതെല്ലാം കൂടി തകര്‍ന്ന് ആപത്ത് സംഭവിച്ചില്ല. ഇത് അബദ്ധം പറ്റുന്നതല്ല, ആരാണ് ഇത് ചെയ്യുന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നടപ്പാതയിലെ യാത്രികര്‍ക്ക് ഇത് അപകടം സൃഷ്ടിക്കും. കൂടാതെ, ചില രാത്രികളില്‍ വളരെ വൈകി അപ്പുറത്തെ വലിയ കെട്ടിടത്തിന് മുകളിലെ ഭിത്തിയിലെ കെട്ടിലിരുന്ന് ആളുകള്‍ സിഗരറ്റ് വലിക്കുന്നുണ്ടെന്നും അത് വലിയ തീപിടുത്തത്തിന് കാരണമാകുമെന്ന് ഭയപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

   മുകളില്‍ നിന്ന് വലിച്ചെറിയുന്ന മാലിന്യങ്ങളെയും മറ്റ് പ്രശ്‌നങ്ങളെയും സംബന്ധിച്ച് ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സിലില്‍ പോള്‍ പരാതി രജിസ്റ്റര്‍ ചെയ്യുകയും അഗ്‌നിശമന സേനയുമായി ബന്ധപ്പെടുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തെക്ക് പടിഞ്ഞാറന്‍ ബര്‍മിംഗ്ഹാമിലെ ഹാര്‍ബോണിലെ തെരുവിലെ നടപ്പാതയോട് ചേര്‍ന്നാണ് 69കാരനായ പോളിന്റെ വീട് സ്ഥിതി ചെയ്യുന്നത്. അദ്ദേഹം ഇതുവരെയുള്ള തന്റെ ജീവിതകാലം മുഴുവന്‍ ഈ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്.

   Summary: Rubbish Dumped in Front of Gate Prevents British Man from Entering His House
   Published by:user_57
   First published:
   )}